കൊച്ചി: മാനസികരോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മാനുഷിക പരിചരണം ഉറപ്പാക്കുന്നതിനുമായി രാജ്യത്ത് നടപ്പിലാക്കിയ മാനസികാരോഗ്യ പരിപാലന നിയമം, 2017 നിലവില്‍ വന്നിട്ട് ഒമ്പത് വര്‍ഷം പിന്നിടുമ്പോഴും നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ച് കേരളീയര്‍ക്ക് മതിയായ അവബോധമില്ല.
1987ലെ പഴയ നിയമത്തെ മാറ്റിസ്ഥാപിച്ചാണ് 2017ലെ മാനസികാരോഗ്യ പരിപാലന നിയമം നിലവില്‍ വന്നത്. മാനസികാരോഗ്യ രംഗത്ത് രാജ്യത്തെ ഏറ്റവും പുരോഗമനപരമായ നിയമങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ നിയമം രോഗികള്‍ക്ക് നിരവധി അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നുണ്ടെങ്കിലും അവ പ്രായോഗിക തലത്തില്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തപ്പെടുന്നില്ലെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ നിയമത്തിന്റെ പ്രസക്തി ഏറുകയാണ്. വിഷാദരോഗം, ഉത്കണ്ഠ, ലഹരി ഉപയോഗം, കുടുംബപ്രശ്നങ്ങള്‍, തൊഴില്‍സമ്മര്‍ദ്ദം, ഏകാന്തത, സാമ്പത്തിക പ്രതിസന്ധികള്‍, ഡിജിറ്റല്‍ ജീവിതശൈലി തുടങ്ങിയ കാരണങ്ങളാല്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് നിയമ ബോധവത്കരണത്തിന്റെ ആവശ്യകത വര്‍ധിക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ പലരും കൗണ്‍സലിംഗ്, സൈക്യാട്രിക് ചികിത്സ തുടങ്ങിയ സേവനങ്ങളെക്കുറിച്ച് തെറ്റായ ധാരണകള്‍ വച്ചുപുലര്‍ത്തുന്നുണ്ട്.
മാനസികാരോഗ്യ ചികിത്സ തേടുന്ന വ്യക്തിക്ക് മാന്യമായ പരിഗണന, സ്വകാര്യത, രഹസ്യസ്വഭാവം, വിവേചനരഹിത സേവനം, ചികിത്സയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനുള്ള അവകാശം, ചികിത്സാരീതി തെരഞ്ഞെടുക്കാനുള്ള അവസരം തുടങ്ങിയ നിരവധി അവകാശങ്ങളാണ് നിയമം ഉറപ്പുനല്‍കുന്നത്. എന്നിരുന്നാലും ഇത്തരം അവകാശങ്ങളെക്കുറിച്ച് രോഗികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടത്ര അറിവില്ലാത്തതിനാല്‍ പലപ്പോഴും നിയമ പരിരക്ഷ ഉപയോഗപ്പെടുത്തുന്നില്ല.
നിയമത്തിന്റെ പ്രധാന സവിശേഷതകളിലൊന്നായ അഡ്വാന്‍സ് ഡയറക്ടീവില്‍ ഭാവിയില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ തനിക്ക് എങ്ങനെയുള്ള ചികിത്സയാണ് വേണ്ടതെന്നും വേണ്ടാത്തതെന്നും മുന്‍കൂട്ടി രേഖപ്പെടുത്താനുള്ള അവസരമാണുള്ളത്. ചികിത്സാ തീരുമാനങ്ങളില്‍ സഹായിക്കാനായി ഒരു നോമിനേറ്റഡ് പ്രതിനിധിയെ നിയമിക്കാനുള്ള അവകാശവും നിയമം ഉറപ്പുനല്‍കുന്നു.
മനോരോഗികളെ സമൂഹം പരിഹാസത്തോടെയും മുന്‍വിധിയോടെയും കാണുന്ന സാഹചര്യം നിലവിലുണ്ട്. ഇതുമൂലം ചികിത്സ തേടാന്‍ പലരും മടിക്കുന്നു. നിയമം രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം ഇത്തരം വിവേചനങ്ങള്‍ ഒഴിവാക്കണമെന്നു നിര്‍ദേശിക്കുന്നുണ്ടെങ്കിലും സാമൂഹിക തലത്തില്‍ വലിയ മാറ്റം ഉണ്ടാകേണ്ടതുണ്ടെന്നാണ് മാനസികരോഗവിദഗ്ധരുടെ വിലയിരുത്തല്‍.
ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട സമീപനത്തിലും നിയമം നിര്‍ണായക മാറ്റം കൊണ്ടുവന്നു. ആത്മഹത്യാശ്രമം നടത്തുന്ന വ്യക്തി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലോ പ്രതിസന്ധിയിലോ ആണെന്ന് കണക്കാക്കി അദ്ദേഹത്തിന് ശിക്ഷ നല്‍കുന്നതിനുപകരം ചികിത്സയും മാനസിക പിന്തുണയും നല്‍കണമെന്നാണ് നിയമം പറയുന്നത്. എന്നാല്‍ ഈ വ്യവസ്ഥയെക്കുറിച്ചുള്ള അറിവ്
മാനസികാരോഗ്യ പരിപാലന നിയമം ഉറപ്പുനല്‍കുന്ന പ്രധാന അവകാശങ്ങള്‍
- മാന്യവും വിവേചനരഹിതവുമായചികിത്സ
- ചികിത്സാ വിവരങ്ങള്‍ അറിയാനുള്ള അവകാശം
- സ്വകാര്യതയും രഹസ്യസ്വഭാവവും
- സംരക്ഷിക്കപ്പെടുക
- അഡ്വാന്‍സ് ഡയറക്ടീവ്
- തയാറാക്കാനുള്ള അവസരം
- നോമിനേറ്റഡ് പ്രതിനിധിയെ നിയമിക്കാനുള്ള അവകാശം
- സമൂഹത്തിനുള്ളില്‍ ചികിത്സയും പുനരധിവാസവും ലഭ്യമാക്കല്‍
- ആത്മഹത്യാശ്രമം നടത്തിയവര്‍ക്കുള്ള ചികിത്സയും പിന്തുണയും
- അനാവശ്യമായ തടങ്കലിനും ദുരുപയോഗത്തിനുമെതിരായ സംരക്ഷണം.
