മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്നു 101 അടി നീളമുള്ള കേക്ക് മുറിച്ച് ബോണ്‍നത്താലെ സുഹൃദ് സംഗമം

PKD-CAKEFB1തൃശൂര്‍: നൂറ്റിയൊന്ന് അടി നീളമുള്ള കൂറ്റന്‍ കേക്ക് രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചേര്‍ന്നു മുറിച്ചത് മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകരുന്നതായി. തൃശൂര്‍ പൗരാവലിയും അതിരൂപതയും സംയുക്തമായി സംഘടിപ്പിക്കുന്ന ബോണ്‍ നത്താലെയുടെ ഭാഗമായി നടന്ന സുഹൃദ്‌സംഗമത്തിലാണ് കൂറ്റന്‍ കേക്ക് മുറിച്ചത്.

മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയായി. മന്ത്രി എ.സി. മൊയ്തീന്‍, അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മേയര്‍ അജിത ജയരാജന്‍, കെ. രാജന്‍ എംഎല്‍എ, മാര്‍ അപ്രേം മെത്രാപ്പോലീത്ത, അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, സിപിഎം ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍, മുന്‍ നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, മുന്‍ എംഎല്‍എ എം.പി. വിന്‍സെന്റ്,  ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, മുന്‍ മേയര്‍മാരായ രാജന്‍ ജെ. പല്ലന്‍, ഐ.പി. പോള്‍, ജോസ് കാട്ടൂക്കാരന്‍, കൗണ്‍സിലര്‍മാരായ എം. മഹേഷ്, ബി. ഗീത, അനൂപ് ഡേവീസ് കാട, സി.ആര്‍. വിത്സന്‍, സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, ദേവസ്വം ജനറല്‍ സെക്രട്ടറി രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് കേക്ക് മുറിച്ചത്.

പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ ക്രീം കേക്കാണ്  ഒരുക്കിയിരുന്നത്. ചടങ്ങിന് ഒത്തുചേര്‍ന്ന എല്ലാവരും കേക്ക് പരസ്പരം പങ്കുവച്ചു കഴിച്ചു. ബോണ്‍ നത്താലെ വര്‍ക്കിംഗ് ചെയര്‍മാന്‍ ഫാ. ലിജോ ചിറ്റിലപ്പിള്ളി, ഫാ. ജോസ് കോനിക്കര, ഫാ. ഫ്രാന്‍സീസ് പള്ളിക്കുന്നത്ത്, പി.ഐ. ലാസര്‍, വര്‍ക്കിംഗ് ജനറല്‍ കണ്‍വീനര്‍മാരായ എന്‍.പി. ജാക്‌സണ്‍, ഡേവീസ് പുത്തൂര്‍, ജോണ്‍സണ്‍ ജോര്‍ജ്, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ജോജു മഞ്ഞില, പിആര്‍ഒ ജോര്‍ജ് ചിറമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts