ബോക്‌സ് ക്രിക്കറ്റ് കാര്‍ണിവല്‍ കൊച്ചിയില്‍

ക്രിക്കറ്റ് ലോകകപ്പിനൊപ്പം ആവേശം പതഞ്ഞു പൊന്താന്‍ ബോക്‌സ് ക്രിക്കറ്റും. കൊച്ചിയില്‍ ജൂലായിലാണ് ബോക്‌സ് ക്രിക്കറ്റ് കാര്‍ണിവല്‍ അരങ്ങേറുന്നത്. സാധാരണ ക്രിക്കറ്റില്‍ നിന്നും വ്യത്യസ്തമായി കൃത്രിമ ടര്‍ഫിലാണ് ബോക്‌സ് ക്രിക്കറ്റ് നടക്കുന്നത്. കൊച്ചിന്‍ ക്രിക്കറ്റ് സ്റ്റാര്‍സും ഫെയര്‍പ്ലേയും ചേര്‍ന്നാണ് ഒരുദിവസത്തെ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

ഒരു ടീമില്‍ ഒരേസമയം ഏഴുതാരങ്ങള്‍ക്കാണ് കളത്തിലിറങ്ങാന്‍ സാധിക്കുക. സൂപ്പര്‍ സബ്സ്റ്റിറ്റിയൂട്ടായി മൂന്നുപേര്‍ക്കും കളിക്കാം. ആറോവറാണ് ഓരോ മത്സരങ്ങളും. പകലും രാത്രിയുമായിട്ടാണ് മത്സരങ്ങള്‍. സാധാരണ ക്രിക്കറ്റ് മത്സരങ്ങളേക്കാള്‍ ആവേശം പകരുന്നതാണ് ബോക്‌സ് ക്രിക്കറ്റ് മത്സരങ്ങള്‍. അടുത്തിടെ ചെന്നൈയില്‍ നടന്ന ബോക്‌സ് ക്രിക്കറ്റ് ലീഗ് വലിയ തോതില്‍ ആരാധകരെ ആകര്‍ഷിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446343671.

Related posts