“ഹി​മ​ശൈ​ല സൈ​ക​ത ഭൂ​മി​യി​ൽ നി​ന്നു നീ… മാറ്റിയെഴുതി, സൂപ്പർഹിറ്റായി…; ശാലിനി എന്‍റെ കൂട്ടുകാരിയിലെ പാട്ടുകളെക്കുറിച്ച് ഗാനരചയിതാവ് എം.​ഡി.​ രാ​ജേ​ന്ദ്ര​ൻ

എ​സ്.​ മ​ഞ്ജു​ളാ​ദേ​വി
“കു​ളി​രു​ള്ളോ​രോ​മ​ൽ പ്ര​ഭാ​ത​ത്തി​ലി​ന്ന​ലെ
ക​ന​ക​ല​തേ നി​ന്നെ ക​ണ്ടു
അ​തി​ഗൂ​ഢ സു​സ്മി​തം ഉ​ള്ളി​ലൊ​തു​ക്കു​ന്ന
ഋ​തു​ക​ന്യ​പോ​ലെ നീ ​നി​ന്നു’…

1979-80 കാ​ല​ഘ​ട്ടം. ശാ​ലി​നി എ​ന്‍റെ കൂ​ട്ടു​കാ​രി എ​ന്ന സി​നി​മ​യ്ക്കു വേ​ണ്ടി എ​ഴു​തി​യ ഈ ​വ​രി​ക​ളു​മാ​യി അ​ന്ന​ത്തെ യു​വ ഗാ​ന​ര​ച​യി​താ​വ് എം.​ഡി.​ രാ​ജേ​ന്ദ്ര​ൻ കം​ദാ​ർ ചെന്നൈയിലെ ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റി​ന്‍റെ വീ​ടി​ന്‍റെ മു​ക​ൾ നി​ല​യി​ൽ കാ​ത്തി​രി​ക്കു​ക​യാ​ണ്. ജി.​ ദേ​വ​രാ​ജ​ന്‍റെ ക​ർ​ക്ക​ശ പ്ര​കൃ​തം എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന​താ​ണ്.

ന​ല്ല ക​വി​ത്വ​മു​ള്ള വ​രി​ക​ളാ​ണെ​ങ്കി​ൽ മാ​ത്ര​മേ സ്വീ​ക​രി​ക്കൂ. ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ മു​ഖം നോ​ക്കാ​തെ പ്ര​തി​ക​രി​ക്കും. ഗാ​ന​ത്തി​ന്‍റെ വ​രി​ക​ൾ എ​ഴു​തി​യ ക​ട​ലാ​സ് ചു​രു​ട്ടി​ക്കൂ​ട്ടി വ​ലി​ച്ചെ​റി​യും. ഗാ​ന​ര​ച​യി​താ​വി​നെ പു​റ​ത്തി​റ​ക്കി​വി​ട്ടെ​ന്നും വ​രാം.

എം​ഡി​ആ​റി​ന്‍റെ ഉ​ള്ളി​ൽ ഒ​രു പി​ട​ച്ചി​ലു​ണ്ട്. 1972ൽ ​പു​റ​ത്തു​വ​ന്ന മോ​ച​നം എ​ന്ന ത​ന്‍റെ ആ​ദ്യ​സി​നി​മ​യി​ലെ ഗാ​ന​ങ്ങ​ളു​ടെ സം​ഗീ​ത​ശി​ൽ​പ്പി ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റാ​ണ്.

“ആ​ദ്യ​വ​സ​ന്തം പോ​ലെ ആ​ദ്യ സു​ഗ​ന്ധം പോ​ലെ’, “വ​ന്ധ്യ​മേ​ഘ​ങ്ങ​ളെ..’ തു​ട​ങ്ങി​യ പാ​ട്ടു​ക​ളൊ​ക്കെ വ​ൻ ഹി​റ്റു​ക​ളാ​ണ്. ആ ​ഒ​രു ആ​ശ്വാ​സം മാ​ത്ര​മാ​ണു​ള്ള​ത്.

ദേവരാജൻ മാ​സ്റ്റ​ർ രാ​ജേ​ന്ദ്ര​ൻ എ​ന്ന ചെ​റു​പ്പ​ക്കാ​ര​നെ നോ​ക്കി, പി​ന്നെ പേ​പ്പ​റി​ലെ വ​രി​ക​ളി​ലൂ​ടെ ക​ണ്ണു​ക​ളോ​ടി​ച്ചു. “”ന​ല്ല വ​രി​ക​ളാ​ണ്. തു​ട​ക്ക​ത്തി​ലെ വ​രി​ക​ൾ കു​റ​ച്ചു​കൂ​ടെ ഗ​ഹ​ന​മാ​ക്ക​ണം. ല​ത​യും അ​മ്മി​ണി​യു​മൊ​ന്നും വേ​ണ്ട…”

മാ​സ്റ്റ​റു​ടെ വീ​ട്ടി​ലി​രു​ന്ന് അ​പ്പോ​ൾത​ന്നെ എം​ഡി​ആ​ർ മാ​റ്റി​യെ​ഴു​തി​യ വ​രി​ക​ളാ​ണ് “ഹി​മ​ശൈ​ല സൈ​ക​ത ഭൂ​മി​യി​ൽ നി​ന്നു നീ… ‘​എ​ന്ന​ത്.

Shalini Ente Koottukari | Malayalm Full Movie | Sukumaran & Shobha - YouTube

1980ൽ ​പു​റ​ത്തു വ​ന്ന ശാ​ലി​നി എ​ന്‍റെ കൂ​ട്ടു​കാ​രി​യി​ലെ ഈ ​ഗാ​നം നാ​ലു പ​തി​റ്റാ​ണ്ടു​ക​ളി​ൽ അ​ധി​ക​മാ​യി ഹി​മ​ശൈ​ല​ത്തി​ൽ നി​ന്നും അ​ട​ർ​ന്നു വീ​ണ ആ​ദ്യ ജ​ല​ക​ണം പോ​ലെ നി​ല​നി​ൽ​ക്കു​ക​യാ​ണ്.

പ്ര​ണ​യ പ്ര​വാ​ഹ​ത്തി​ലെ ആ​ദ്യ​ജ​ല​ത്തി​ന്‍റെ തു​ള്ളി എ​ന്ന​ർ​ഥത്തി​ലാ​ണ് പ്ര​ഥ​മോ​ദ​ബി​ന്ദു എ​ന്ന് എം​ഡി​ആ​ർ പ്ര​യോ​ഗി​ച്ച​ത്. ഈ ​പ്ര​യോ​ഗ​വും ദേ​വ​രാ​ജ​ൻ മാ​സ്റ്റ​ർ​ക്ക് ന​ന്നാ​യി ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നു.

“എ​ന്നെ എ​നി​ക്ക് തി​രി​കെ കി​ട്ടാ​തെ ഞാ​ൻ ഏ​തോ ദി​വാ​സ്വ​പ്ന​മാ​യി…’ എ​ന്ന വ​രി​ക​ൾ ആ​വ​ർ​ത്തി​ച്ചാ​വ​ർ​ത്തി​ച്ച് പാ​ടു​ന്ന ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റെ എം​ഡി​ആ​ർ മ​റ​ന്നി​ട്ടി​ല്ല. ആ​കാ​ശ​വാ​ണി​യി​ൽ ല​ളി​ത​ഗാ​ന​മാ​യി എ​ഴു​തി​യ ഗാ​ന​മാ​ണ് ഹി​മ​ശൈ​ല സൈ​ക​ത​മാ​യി മാ​റു​ന്ന​ത്.

അ​ക്കാ​ല​ത്ത് ല​ത എ​ന്ന ഒ​രു ആ​രാ​ധി​ക​യോ​ട് തോ​ന്നി​യ പ്ര​ണ​യം ല​ളി​ത​ഗാ​ന​ത്തി​ലൂ​ടെ അ​റി​യി​ക്കാ​നാ​ണ് ക​ന​ക​ല​തേ നി​ന്നെ ക​ണ്ടു എ​ന്ന് എ​ഴു​തി​യ​തെ​ന്ന് പു​ഞ്ചി​രി​യോ​ടെ എം​ഡി​ആ​ർ പ​റ​യു​ന്നു.

തി​രു​വ​ന​ന്ത​പു​രം ആ​കാ​ശ​വാ​ണി​യി​ൽ പ്രോ​ഗ്രാം അ​നൗ​ൺ​സ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ല​ത്താ​ണ് മോ​ച​നം എ​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി എം​ഡി​ആ​ർ ഗാ​ന​ര​ച​ന ന​ട​ത്തു​ന്ന​ത്.

മോ​ച​ന​ത്തി​ലെ പാ​ട്ടു​ക​ൾ ഹി​റ്റാ​യ​തോ​ടെ എം​ഡി​ആ​റി​നു ഡി​മാ​ൻ​ഡും ഏ​റി. ചെ​ന്നൈ​യി​ലെ പ്ര​ശ​സ്ത നി​ർ​മാ​താ​വാ​യ പി.​ആ​ർ.​കെ.​നാ​യ​ർ​ക്ക് മോ​ച​ന​ത്തി​ലെ ഗാ​ന​ങ്ങ​ൾ ഏ​റെ ഇ​ഷ്ട​മാ​യി.

അ​ദ്ദേ​ഹം പ​ല​രോ​ടും പ​റ​ഞ്ഞ് ഗാ​ന​ര​ച​യി​താ​വ് എ​ന്ന നി​ല​യ്ക്ക് എം.​ഡി.​രാ​ജേ​ന്ദ്ര​ന് വ​ലി​യ പ്ര​ചാ​ര​വും ല​ഭി​ച്ചു.എം.​ഡി.​ആ​ര്‍ പ​റ​യു​ന്നു – “”പാ​ട്ടു​ക​ള്‍ എ​ഴു​തു​വാ​ന്‍ അ​വ​സ​ര​ങ്ങ​ള്‍ വ​ന്ന​തോ​ടെ ആ​കാ​ശ​വാ​ണി ജോ​ലി രാ​ജി​വ​ച്ച് ചെ​ന്നൈ​യി​ല്‍ ത​ന്നെ നി​ന്നാ​ലോ എ​ന്ന് ആ​ലോ​ചി​ച്ചു.

ഇ​ക്കാ​ര്യം ദേ​വ​രാ​ജ​ന്‍ മാ​ഷി​നോ​ട് പ​റ​ഞ്ഞ​പ്പോ​ള്‍ അ​ദ്ദേ​ഹം ദേ​ഷ്യ​പ്പെ​ട്ടു.’നി​ന്‍റെ മു​ട്ടു​കാ​ല് ത​ല്ലി ഒ​ടി​ക്കും. ന​ല്ല അ​ന്ത​സുള്ള ജോ​ലി ക​ള​ഞ്ഞി​ട്ട് നീ ​ചെ​ന്നൈ​യി​ലെ പൈ​പ്പ് വെ​ള്ളം കു​ടി​ച്ച് ന​ട​ക്ക​ണ്ട.

ന​ല്ല അ​വ​സ​രം വ​രു​മ്പോ​ള്‍ ഞാ​ന്‍ വി​ളി​ച്ചോ​ളാം’ ചെ​ന്നൈ​യി​ല്‍ നി​ന്നി​രു​ന്നെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ സി​നി​മ​ക​ളി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ല​ഭി​ക്കു​മാ​യി​രു​ന്നു. എ​ങ്കി​ലും മാ​ഷ് പ​റ​ഞ്ഞ​തി​നു എ​തി​രാ​യി പ്ര​വ​ര്‍​ത്തി​ക്കു​വാ​ന്‍ മ​ന​സ് വ​ന്നി​ല്ല.

അ​ങ്ങ​നെ​യാ​ണ് മ​ട​ക്കം. ആ​കാ​ശ​വാ​ണി​യി​ല്‍ എ​ന്‍റെ പാ​ട്ടു​ക​ള്‍ എ​ന്‍റെ പേ​രു പ​റ​ഞ്ഞ് അ​നൗ​ണ്‍​സ് ചെ​യ്യു​വാ​നു​ള്ള ഭാ​ഗ്യ​ം എ​നി​ക്കു ല​ഭി​ച്ചി​രു​ന്നു. സു​ഹൃ​ത്തു കൂ​ടി​യാ​യ വി​ന്ധ്യ​​ന്‍ വ​ഴി​യാ​ണ് ശാ​ലി​നി എ​ന്‍റെ കൂ​ട്ടു​കാ​രി’ യി​ല്‍ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്. ഈ ​സ​മ​യ​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നു തൃ​ശൂ​ര്‍ ആ​കാ​ശ​വാ​ണി​യി​ലേ​ക്കു ഞാ​ന്‍ മാ​റി​യി​രു​ന്നു.”

Himashaila Saikatha Bhoomiyil | Shalini Ente Koottukari | M D Rajendran | G  Devarajan | P Madhuri - YouTube
“”ശാ​ലി​നി എ​ന്‍റെ കൂ​ട്ടു​കാ​രി​യി​ലെ സു​ന്ദ​രി എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​നം ഞാ​ന്‍ ആ​ദ്യം എ​ഴു​തി, ദേ​വ​രാ​ജ​ന്‍ മാ​ഷി​നു ന​ല്കു​മ്പോ​ള്‍ സു​ന്ദ​രി എ​ന്ന സം​ബോ​ധ​ന ഉ​ണ്ടാ​യി​രു​ന്നി​ല്ല.

‘നി​ന്‍ തു​മ്പു കെ​ട്ടി​യി​ട്ട ചു​രു​ള്‍ മു​ടി​യി​ല്‍
തു​ള​സി ത​ളി​രി​ല ചൂ​ടി…’

എ​ന്നാ​യി​രു​ന്നു തു​ട​ക്കം. എ​ന്തെ​ങ്കി​ലും ഒ​രു സം​ബോ​ധ​ന വേ​ണ​മെ​ന്ന് ദേ​വ​രാ​ജ​ന്‍ മാ​ഷി​നു നി​ര്‍​ബ​ന്ധം. അ​ങ്ങ​നെ​യാ​ണ് ‘സു​ന്ദ​രി’ എ​ന്ന് ചേ​ര്‍​ക്കു​ന്ന​ത്. ‘ ഹി​മ​ശൈ​ല സൈ​ക​ത ഭൂ​മി​യി​ൽ എ​ന്ന ഗാ​നം പോ​ലെ സു​ന്ദ​രി​യും ഇ​ന്നും വ​ൻ ഹി​റ്റാ​യി തു​ട​രു​ക​യാ​ണ്.

എം.എ​സ്. ശ്രീ​നി​വാ​സ​ന്‍, എം.​ബി.​എ​സ്, ഇ​ള​യ​രാ​ജ, എ.​ടി. ഉ​മ്മ​ര്‍, ബോം​ബെ ര​വി, ജെ​റി അ​മ​ല്‍​ദേ​വ്, ജോ​ണ്‍​സ​ണ്‍, ര​വീ​ന്ദ്ര​ൻ, എം.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍ അ​ങ്ങ​നെ നീ​ളു​ന്ന മ​ല​യാ​ള​ത്തി​ലെ ഭൂ​രി​ഭാ​ഗം സം​ഗീ​ത സം​വി​ധാ​യ​ക​ന്മാ​രു​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

ഇ​ള​യ​രാ​ജ​യു​ടെ ട്യൂ​ണി​നു അ​നു​സ​രി​ച്ച് ഗാ​ന​മെ​ഴു​തു​ക വ​ലി​യ പ​രീ​ക്ഷ​ണ​മാ​ണെ​ന്ന് എം​ഡി​ആ​ർ. മം​ഗ​ളം നേ​രു​ന്നു’ വി​ലെ ‘അ​ല്ലി​യി​ളം പൂ​വോ….’ നി​മി​ഷ​ങ്ങ​ള്‍ കൊ​ണ്ട് എ​ഴു​തി​യ​താ​ണ്.

അ​ഞ്ചു​മി​നി​ട്ടു കൊ​ണ്ട് ക​മ്പോ​സിം​ഗ് തീ​ര്‍​ക്കു​ക​യാ​യി​രു​ന്നു ഇ​ള​യ​രാ​ജ. ‘മം​ഗ​ളം നേ​രു​ന്നു’ വി​ലെ ത​ന്നെ ‘ഋ​തു​ഭേ​ദ ക​ല്പ​ന ചാ​രു​ത ന​ല്കി​യ’ എ​ന്ന എം.​ഡി. രാ​ജേ​ന്ദ്ര​ന്‍റെ ക​വി​ത​യെ മ​നോ​ഹ​ര​മാ​യ ഗാ​ന​മാ​ക്കി മാ​റ്റി​യ​തും സം​ഗീ​ത വി​സ്മ​യ​മാ​യ ഇ​ള​യ​രാ​ജ ത​ന്നെ​യാ​ണ്.

1979-ല്‍ ​സി​നി​മാ​രം​ഗ​ത്ത് എ​ത്തി​യ എം​ഡി​ആ​ര്‍ 2023ലും ​സ​ജീ​വ​മാ​ണ്. ‘ഫൈ​ന​ല്‍​സ്’ ലെ ​പു​തി​യ സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ കൈ​ലാ​സ് മേ​നോ​നു വേ​ണ്ടി​യും ഗാ​ന​മെ​ഴു​തി​യി​ട്ടു​ണ്ട്.

ഇ​പ്പോ​ള്‍ സം​ഗീ​ത​സം​വി​ധാ​യ​ക​നാ​യും തി​ള​ങ്ങു​ക​യാ​ണ് ന​ല്ലൊ​രു ഗാ​യ​ക​ന്‍ കൂ​ടി​യാ​യ എം.​ഡി. രാ​ജേ​ന്ദ്ര​ൻ. എം​ഡി​ആ​ര്‍ ര​ച​ന​യും സം​ഗീ​ത​വും പ​ക​ര്‍​ന്ന ‘മൗ​നം’ എ​ന്ന സി​നി​മ​യി​ലെ ‘കു​റി വ​ര​ച്ചാ​ലും കു​രി​ശു വ​ര​ച്ചാ​ലും കു​മ്പി​ട്ട് നി​സ്‌​ക​രി​ച്ചാ​ലും…’

എ​ന്ന യേ​ശു​ദാ​സ് പാ​ടി​യ ഗാ​ന​ത്തി​നു ഇ​പ്പോ​ള്‍ അ​ന്താ​രാ​ഷ്ട്ര മാ​നം വ​ന്നി​രി​ക്കു​ക​യാ​ണ്. എ​സ്.​പി.​ബി. തൃ​ശൂ​രി​ല്‍ ന​ട​ന്ന വ​ലി​യ ച​ട​ങ്ങി​ല്‍ വ​ച്ച് ഈ ​ഗാ​നം ദേ​ശീ​യ​ഗാ​നം പോ​ലെ മ​ഹ​ത്വ​മു​ള്ള​തെ​ന്ന് പ​റ​യു​ക​യു​ണ്ടാ​യി.

Related posts

Leave a Comment