ഭാരമേറിയ ലെഹങ്ക അണിഞ്ഞ് വധുവിന്റെ പുഷ് അപ് ! ഏവരെയും ഞെട്ടിക്കുന്ന തകര്‍പ്പന്‍ പ്രകടനത്തിന്റെ വീഡിയോ കാണാം…

വിവാഹവേഷത്തിലുള്ള കാട്ടിക്കൂട്ടലുകള്‍ക്ക് ഇപ്പോള്‍ യാതൊരു പഞ്ഞവുമില്ല. പാട്ടും ഡാന്‍സും എന്നുവേണ്ട ആരും പരീക്ഷിക്കാത്ത പല പരിപാടികളും ന്യൂജന്‍ പിള്ളേര്‍ കളത്തിലിറക്കുന്നുണ്ട്.

എന്നാല്‍ വ്യത്യസ്ഥമായൊരു വധുവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ലെഹങ്ക ചുറ്റി ആഭരണങ്ങളൊക്കെയിട്ട് നില്‍ക്കുന്ന വധു പുഷ്അപ്പ് എടുക്കുന്ന വിഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ആനാ അറോറ എന്ന യുവതിയാണ് വിഡിയോയിലെ താരം. ചുവപ്പ് നിറത്തിലെ ലെഹങ്കയില്‍ നെക്ലസും വലിയ കമ്മലും നെറ്റിച്ചുട്ടിയുമടക്കം ആഭരണങ്ങളും അണിഞ്ഞ് നില്‍ക്കെയാണ് ആനാ പുഷ്ആപ്പ് എടുക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ആനാ ഫിറ്റ്നസ് കോച്ച് ആണ്. സോഷ്യല്‍ മീഡിയയില്‍ വര്‍ക്കൗട്ട് വിഡിയോകള്‍ പങ്കുവയ്ക്കുന്നത് പതിവാണ്.

എന്നാല്‍ ഈ സര്‍പ്രൈസ് പോസ്റ്റ് ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും ഹിറ്റായിരിക്കുന്നത്. ചിലര്‍ ഇതു കണ്ടിട്ട് യഥാര്‍ഥ വിവാഹത്തിന്റെ ചിത്രങ്ങളാണെന്ന് തെറ്റിദ്ധരിക്കാമെങ്കിലും ഒരു ബ്രൈഡല്‍ ഫോട്ടോഷൂട്ടാണ് ഇതെന്നതാണ് യാഥാര്‍ഥ്യം.

Related posts

Leave a Comment