മൊബൈല്‍ നെറ്റ്‌വര്‍ക്ക് കമ്പനികള്‍ കടുത്ത മത്സരം! സൗജന്യങ്ങള്‍ നിര്‍ത്തലാക്കി ബിഎസ്എന്‍എല്‍ മത്സരിക്കുന്നു

ക​ട്ട​പ്പ​ന: മൊ​ബൈ​ൽ നെ​റ്റ്‌വ​ർ​ക്ക് ക​ന്പ​നി​ക​ൾ ക​ടു​ത്ത മ​ത്സ​രം നേ​രി​ടു​ന്പോ​ൾ രാ​ജ്യ​ത്തി​ന്‍റെ സ്വ​ന്തം ബി​എ​സ്എ​ൻ​എ​ൽ പി​ന്നോ​ട്ടോ​ടു​ന്നു. സൗ​ജ​ന്യ സി​മ്മു​ക​ളും സൗ​ജ​ന്യ ടോ​ക് ടൈ​മു​ക​ളും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും വാ​ഗ്ദാ​നം​ചെ​യ്ത് ഉ​പ​ഭോ​ക്താ​ക്ക​ളെ കൂ​ട്ടാ​ൻ ക​ന്പ​നി​ക​ൾ മ​ത്സ​രി​ക്കു​ന്പോ​ൾ ബി​എ​സ്എ​ൻ​എ​ൽ സൗ​ജ​ന്യ​ങ്ങ​ൾ നി​ർ​ത്ത​ലാ​ക്കി​യാ​ണ് ക​ന്പോ​ള​ത്തി​ൽ മ​ത്സ​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​മാ​സം​വ​രെ സൗ​ജ​ന്യ​മാ​യി മാ​റി​ന​ൽ​കി​യി​രു​ന്ന മൊ​ബൈ​ൽ സിം ​ഇ​പ്പോ​ൾ മാ​റ്റി​യെ​ടു​ക്ക​ണ​മെ​ങ്കി​ൽ 100 രൂ​പ ന​ൽ​ക​ണം. സി​മ്മി​നു​ള്ള വി​ല​യാ​ണ​ത്രേ 100 രൂ​പ. നൂ​റു​രൂ​പ മു​ട​ക്കി​യാ​ൽ അ​തി​നു​ള്ള ടോ​ക് ടൈ​മോ മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളോ ല​ഭി​ക്കു​ന്നി​ല്ല.

ടു ​ജി​യി​ൽ​നി​ന്നും ഫോ​ർ ജി​യി​ലേ​ക്ക് മാ​റു​ന്ന​തി​നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ പു​തി​യ സിം ​എ​ടു​ക്കു​ക​യാ​ണ്. ഇ​ത് അ​വ​സ​ര​മാ​ക്കി​യാ​ണ് ബി​എ​സ്എ​ൻ​എ​ൽ സി​മ്മി​ന് പ​ണം ഈ​ടാ​ക്കു​ന്ന​ത്.ത​ക​രാ​റി​ലാ​യ സിം ​മാ​റ്റി​ന​ൽ​കു​ന്പോ​ഴാ​ണ് 100 രൂ​പ ഈ​ടാ​ക്കു​ന്ന​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ഭാ​ഷ്യ​മെ​ങ്കി​ലും ഉ​പ​യോ​ഗ​ത്തി​ലി​രി​ക്കു​ന്ന സിം ​മാ​റു​ന്പോ​ഴും പ​ണം ഈ​ടാ​ക്കു​ന്നു​ണ്ട്.

സൗ​ജ​ന്യ​ങ്ങ​ൾ ന​ൽ​കി ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ ശ്ര​മി​ക്കു​ന്പോ​ഴാ​ണ് പ​ണം​കൂ​ട്ടി​വാ​ങ്ങി ബി​എ​സ്എ​ൻ​എ​ൽ മ​റ്റു​ള്ള​വ​രോ​ടു മ​ത്സ​രി​ക്കു​ന്ന​ത്.

Related posts