ബജറ്റ് അവതരണം ആരംഭിച്ചു‌; ജി​എ​സ്ടി ന​ട​പ്പാ​ക്കി​യ​തോ​ടെ കു​ടും​ബ ബ​ജ​റ്റി​ൽ നാ​ല് ശ​ത​മാ​നം വ​രെ ലാഭം; വരുമാന മാർഗങ്ങൾ കൂട്ടുന്ന ബജറ്റെന്ന് ധനമന്ത്രി

ന്യൂ​ഡ​ൽ​ഹി: ര​ണ്ടാം മോ​ദി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ സ​ന്പൂ​ർ​ണ ബ​ജ​റ്റ് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. കേ​ന്ദ്ര​മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ധ​ന​മ​ന്ത്രി പാ​ർ​ല​മെ​ന്‍റി​ലെ​ത്തി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വ​രു​മാ​ന മാ​ർ​ഗ​ങ്ങ​ൾ കൂ​ട്ടു​ന്ന ബ​ജ​റ്റാ​ണെ​ന്ന് ധ​ന​മ​ന്ത്രി സ​ഭ​യി​ൽ പ​റ​ഞ്ഞു. ജി​എ​സ്ടി ന​ട​പ്പാ​ക്കി​യ​തോ​ടെ കു​ടും​ബ ബ​ജ​റ്റി​ൽ നാ​ല് ശ​ത​മാ​നം വ​രെ ലാ​ഭി​ക്കാ​നാ​യെ​ന്നും മ​ന്ത്രി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു.

ഇ​ത്ത​വ​ണ​യും ബ​ജ​റ്റ് പെ​ട്ടി​ക്ക് പ​ക​രം തു​ണി​യി​ല്‍ പൊ​തി​ഞ്ഞാ​ണ് ബ​ജ​റ്റ് ഫ​യ​ലു​ക​ള്‍ നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ കൊ​ണ്ടു​വ​ന്ന​ത്. രാ​വി​ലെ എ​ട്ട​ര​യോ​ടെ അ​വ​ര്‍ ധ​ന​മ​ന്ത്രാ​ല​യ​ത്തി​ലെ​ത്തി. സ​ഹ​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​റും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നെ​യും ധ​ന​മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.

രാ​ജ്യം ക​ന​ത്ത സാ​മ്പ​ത്തി​ക​പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ബ​ജ​റ്റി​നെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് സാ​മ്പ​ത്തി​ക-​വാ​ണി​ജ്യ മേ​ഖ​ല കാ​ത്തി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment