റാന്നി മണ്ഡലത്തിലെ വെ​ച്ചൂ​ച്ചി​റ, അ​ങ്ങാ​ടി കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലെ പൊട്ടിയ പൈപ്പുകൾ മാറ്റാൻ കിഫ്ബി വഴി 11 കോടി

റാ​ന്നി: റാ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വെ​ച്ചൂ​ച്ചി​റ, അ​ങ്ങാ​ടി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ കേ​ടാ​യ പൈ​പ്പു​ക​ൾ മാ​റ്റി പു​തി​യ​വ സ്ഥാ​പി​ക്കു​ന്ന​തി​ന് കി​ഫ്ബി പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി 11.48 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി രാ​ജു ഏ​ബ്ര​ഹാം എം​എ​ൽ​എ അ​റി​യി​ച്ചു.

ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പു​ന​രു​ദ്ധ​രി​ക്കു​ന്ന മ​ഠ​ത്തും​ചാ​ൽ – മു​ക്കൂ​ട്ടു​ത​റ റോ​ഡി​ലെ ത​ക​ർ​ന്ന പൈ​പ്പു​ക​ൾ മാ​റ്റി പു​തി​യ​വ സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് പ​ണം അ​നു​വ​ദി​ച്ച​ത്.

വെ​ച്ചൂ​ച്ചി​റ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലെ കൂ​ത്താ​ട്ടു​കു​ളം കും​ഭി​ത്തോ​ട് പൈ​പ്പ് മാ​റ്റ​ൽ ( 92.118 ല​ക്ഷം ) ഇ​തേ പ​ദ്ധ​തി​യി​ലെ ത​ന്നെ ചേ​ത്ത​യ്ക്ക​ൽ – കൂ​ത്താ​ട്ടു​കു​ളം റോ​ഡ് (4.71 കോ​ടി രൂ​പ) അ​ങ്ങാ​ടി കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലെ അ​ങ്ങാ​ടി മ​ഠ​ത്തും​ചാ​ൽ​പൈ​പ്പ് മാ​റ്റ​ൽ (5.7 കോ​ടി രൂ​പ) എ​ന്നി​ങ്ങ​നെ​യാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

കി​ഫ്ബി പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഇ​വി​ട​ങ്ങ​ളി​ലെ പൈ​പ്പ് മാ​റ്റു​ന്ന​തി​ന് നേ​ര​ത്തെ നാ​ലു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും എ​സ്റ്റി​മേ​റ്റ് എ​ടു​ത്ത​പ്പോ​ൾ കൂ​ടു​ത​ൽ തു​ക ആ​വ​ശ്യ​മെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് കി​ഫ്ബി മു​ഖേ​ന പ​ദ്ധ​തി പു​തു​ക്കി ന​ൽ​കി​യ​ത്.

ഇ​തി​നി​ടെ മ​ഠ​ത്തും​ചാ​ൽ – മു​ക്കൂ​ട്ടു​ത​റ റോ​ഡ് നി​ർ​മാ​ണം അ​ങ്ങാ​ടി ഭാ​ഗ​ത്ത് ആ​രം​ഭി​ച്ചു. എ​ന്നാ​ൽ ഉ​യ​ർ​ന്ന തു​ക​യ്ക്കു​ള്ള എ​സ്റ്റി​മേ​റ്റി​ന് കി​ഫ്ബി​യു​ടെ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത് വൈ​കി​യ​തി​നാ​ൽ റോ​ഡ് പ​ണി താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച് മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ക​യാ​ണു​ണ്ടാ​യ​ത്.

ഇ​ക്കാ​ര്യം എം​എ​ൽ​എ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ് ഐ​സ​ക്കി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​ക​യും അ​ദ്ദേ​ഹ​വു​മാ​യി പ്ര​ത്യേ​കം ച​ർ​ച്ച ന​ട​ത്തി​യ​തി​നു ച​ർ​ച്ച ന​ട​ത്തി​യ​തി​നൊ​ടു​വി​ലാ​ണ് അ​ധി​ക തു​ക അ​നു​വ​ദി​ച്ച​ത് .

Related posts

Leave a Comment