തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ബാലഗോപാല്‍ അവതരിപ്പിച്ച ആറാമത്തെ ബജറ്റാണിത്. സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയും കേരളത്തെ അവഗണിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചത്.
കേരളത്തിന്റെ വിഹിതം വെട്ടിക്കുറയ്ക്കുകയും റവന്യു ഗ്രാന്റ് വെട്ടിക്കുറയ്ക്കുകയും കടമെടുപ്പുപരിധി കുറയ്ക്കുകയും ചെയ്തതിലൂടെ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കി.
വോട്ട് ചോരി മാത്രമല്ല നോട്ട് ചോരിയും കേന്ദ്രം ചെയ്തു. ഈ വര്‍ഷം 17,000 കോടി രൂപ വെട്ടിക്കുറച്ചു. കേന്ദ്രത്തിന്റേത് കിഫ്ബി റദ്ദ് ചെയ്യുന്ന സമീപനമാണ്. തൊഴിലുറപ്പ് പദ്ധതി തുടരാന്‍ 2000 കോടി രൂപ അധികമായി വേണം. കേന്ദ്രത്തില്‍ നിന്നുള്ള ആനുകുല്യം വാങ്ങാന്‍ ഒത്തൊരുമയില്ലെന്ന് പ്രതിപക്ഷത്തെ പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
ബഡ്ജറ്റിലെ പ്രസക്തഭാഗങ്ങള്‍
** എംസി റോഡ് വികസന നിര്‍മാണത്തിന് 5317
**വേഗ റെയില്‍ നാല് ഘട്ടങ്ങളായി പൂര്‍ത്തിയാക്കും. ആദ്യഘട്ടമായി 100 കോടി
** തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങളുടെ ഓണറേറിയം വര്‍ധിപ്പിച്ചു.
** സാക്ഷരത പ്രേരക്മാര്‍ക്ക് മാസം 1000 രൂപ കൂട്ടി
** സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് ദിവസ വേതനമായി 25 രൂപ വര്‍ധിപ്പിക്കും
**അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം 1000 രൂപ വര്‍ധിപ്പിച്ചു. ഹെല്‍പ്പര്‍മാര്‍ക്ക് 500 രൂപയും വര്‍ധന ഉണ്ടാകും
** ഖരമാലിന്യ സംസ്കരണത്തിന് 160 കോടി
** കണക്ട് ടു വര്‍ക്കിന് 400 കോടി
**ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു.
** സ്ത്രീ തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ ഹബ്ബുകള്‍
** ഫെബ്രുവരി ഒന്നുമുതല്‍ മെഡിസെപ് 2- കൂടുതല്‍ ആശുപത്രികളും ആനുകുല്യങ്ങളും
** ഹരിതകര്‍മസേനയ്ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ്
** പഞ്ചായത്ത്തല സ്കില്‍ കേന്ദ്രങ്ങള്‍ക്ക് 20 കോടി
**തൊഴിലുറപ്പുപദ്ധതിക്ക് 1000 കോടി രൂപ വകയിരുത്തി
** വര്‍ക്ക് നിയര്‍ ഹോം പദ്ധതി 200 കേന്ദ്രങ്ങളിലേക്കു വ്യാപിപ്പിക്കും
** ഓട്ടോ ടാക്സി തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ്
** സഹകരണ സ്ഥാപനങ്ങളില്‍ നിന്നു വിരമിച്ചവര്‍ക്ക് മെഡിസെപ് മാതൃകയില്‍ പദ്ധതി
**വയോജന സംരക്ഷണത്തിന് എല്‍ഡേര്‍ലി ബജറ്റ്
** തിരുവനന്തപുരത്ത് വി.എസ്. സെന്ററിന് 20 കോടി
** പരിസ്ഥിതി സൗഹൃദ ഓട്ടോകള്‍ വാങ്ങാന്‍ 40,000 രൂപ
** ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ്
** നേറ്റിവിറ്റി കാര്‍ഡ് നല്‍കും, ഇതിന് 20 കോടി
** വയനാട് ദുരിത ബാധിതരായ ആദ്യ ബാച്ചിലുള്ളവര്‍ക്ക് ഫെബ്രുവരി മൂന്നാംവാരം പുതിയ വീട് കൈമാറും
** സൗരോര്‍ജം സംഭരിച്ച് വിതരണം ചെയ്യാന്‍ പഞ്ചായത്തുകള്‍ തോറും പദ്ധതി
** റോഡ് അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ
** ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി, ക്ലീന്‍ പമ്പ പദ്ധതിക്ക് 30 കോടി
** വന്യജീവി ആക്രമണം തടയാന്‍ 100 കോടി അധികം നല്‍കും
** കാന്‍സര്‍, എയ്ഡ്സ് രോഗികള്‍ക്ക് 2000 ധനസഹായം
** പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് 50 കോടി
** ക്ഷീരമേഖലയുടെ വികസനത്തിന് 128 കോടി
** പുത്തൂര്‍ സുവോളജിക്കല്‍ പാര്ക്കിന് 6 കോടി
** കുട്ടനാട് വെള്ളപ്പൊക്ക നിയന്ത്രണത്തിന് 60. 5 കോടി
** വ്യവസായ മേഖലയ്ക്ക് 1973 കോടി
** നെല്ല് സംഭരണത്തിന് 150 കോടി
** മത്സ്യബന്ധന മേഖലയ്ക്ക് 239 കോടി
** വയനാട് പാക്കേജിന് 50 കോടി
** സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് 20 കോടി
** റെയര്‍ എര്‍ത്ത് കോറിഡോറിന് 100 കോടി
** അസംഘടിത തൊഴിലാളികള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ്
** വിഴിഞ്ഞം വികസനത്തിന് 1000 കോടി
** ക്ഷേമ പെന്ഷന് 14500 കോടി
** തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതിവിഹിതം വര്‍ധിപ്പിച്ചു
** ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ 54,000 കോടി രൂപ ക്ഷേമ പെന്‍ഷനായി ജനങ്ങളുടെ കൈകളിലെത്തും
** പ്രതിമാസം 125 കോടി രൂപ വീതം കെഎസ്ആര്‍ടിസിക്ക് നല്കി. ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം നല്കാന് സാധിച്ചു
** കാര്‍ഷിക സര്‍വകലാശാലയ്ക്ക് 75 കോടി
** കൈത്തറിക്ക് 59 കോടി
** കെഎസ്ഇബിക്ക് 1228 കോടി
** കേരള കശുവണ്ടി ബോര്‍ഡിന് 41 കോടി
** കെ ഫോണിന് 112 കോടി
** കൃഷിക്ക് 2024 കോടി
** മൃഗസംരക്ഷണ മേഖലയ്ക്ക് 318 കോടി
** ഡിഗ്രിതലം വരെ സൗജന്യ വിദ്യാഭ്യാസം
** വനസംരക്ഷണത്തിന് 50 കോടി
** കാസര്‍കോട് പാക്കേജിന് 80 കോടി
** കിലയ്ക്ക് 34 കോടി
** ചെറുകിട വ്യവസായത്തിന് 39 കോടി
** ജില്ലാ റോഡുകള്‍ക്ക് 300 കോടി
** ഡിജിറ്റല്‍ സര്‍വകലാശാലക്ക് 27. 81 കോടി
** കെഎസ്ആര്‍ടിസി ഡിപ്പോ വികസനത്തിന് 45 കോടി
** കൊട്ടാരക്കരയില്‍ ഡ്രോണ്‍ റിസര്‍ച്ച് കേന്ദ്രത്തിന് 8 കോടി
** ടെക്നോ പാര്ക്കിന് 25 കോടി
** വിനോദ സഞ്ചാരമേഖലയ്ക്ക് 413 കോടി
** ധര്‍മ്മടം ടൂറിസം വികസനത്തിന് 2 കോടി
** റോഡുകള്‍ക്കും പാലങ്ങള്‍ക്കും 1182 കോടി
** ഉള്‍നാടന്‍ ജലഗതാഗതത്തിന് 138 കോടി
** ജലഗതാഗത വികസനത്തിന് 33 കോടി
** ചാമ്പ്യന്‍സ് ബോട്ട് ലീഗിന് 10. 46 കോടി
** സ്ത്രീ സുരക്ഷ പെന്ഷന് 3820 കോടി
** സ്കൂളുകളിലെ മാലിന്യ സംസ്കരണത്തിന് 10 കോടി
** ബിപിഎല്‍ കുട്ടികളുടെ സ്കോളര്‍ഷിപ്പിന് 7.9 കോടി ** സമഗ്ര ശിക്ഷ പദ്ധതിക്ക് 23 കോടി
** പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് 1128 കോടി
** ഉന്നത വിദ്യാഭ്യാസത്തിന് 851.46 കോടി
** സര്‍വകലാശാലകള്‍ക്ക് 250 കോടി **പത്രപ്രവർത്തക പെൻഷൻ 1,500 രൂപ വർധിപ്പിച്ചു
