തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ബാലഗോപാല്‍ അവതരിപ്പിച്ച ആറാമത്തെ ബജറ്റാണിത്. സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയും കേരളത്തെ അവഗണിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ചത്. കേരളത്തിന്റെ വിഹിതം വെട്ടിക്കുറയ്ക്കുകയും റവന്യു ഗ്രാന്റ് വെട്ടിക്കുറയ്ക്കുകയും കടമെടുപ്പുപരിധി കുറയ്ക്കുകയും ചെയ്തതിലൂടെ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിച്ചുവെന്ന് ധനമന്ത്രി വ്യക്തമാക്കി. വോട്ട് ചോരി മാത്രമല്ല നോട്ട് ചോരിയും കേന്ദ്രം ചെയ്തു. ഈ വര്‍ഷം 17,000 കോടി രൂപ വെട്ടിക്കുറച്ചു. കേന്ദ്രത്തിന്റേത് കിഫ്ബി റദ്ദ് ചെയ്യുന്ന സമീപനമാണ്. തൊഴിലുറപ്പ് പദ്ധതി തുടരാന്‍ 2000 കോടി രൂപ അധികമായി വേണം. കേന്ദ്രത്തില്‍ നിന്നുള്ള ആനുകുല്യം വാങ്ങാന്‍ ഒത്തൊരുമയില്ലെന്ന് പ്രതിപക്ഷത്തെ പരോക്ഷമായി വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു. ബഡ്ജറ്റിലെ പ്രസക്തഭാഗങ്ങള്‍ ** എംസി റോഡ് വികസന നിര്‍മാണത്തിന് 5317**വേഗ…
Read MoreTag: kerala budget
പ്രായമായവര്‍ക്ക് സ്വയം തൊഴിലിന് പദ്ധതി ! ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിന് രണ്ടു കോടി; പ്രായമായവര്‍ക്ക് സ്വയം തൊഴിലിന് പദ്ധതി; ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ…
നിറയെ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബജറ്റ് പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്.എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ് എങ്കിലും എന്നതാണ് സര്‍ക്കാര്‍ നയമെന്ന് തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചു. ദുര്‍ബല വിഭാഗങ്ങള്‍ക്ക് പകുതി വിലയ്ക്കും ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 25 ശതമാനം സബ്‌സിഡി നല്‍കിയും ലാപ്‌ടോപുകള്‍ നല്‍കും. എല്ലാ വീട്ടിലും ഇന്റര്‍നെറ്റ് എത്തിക്കുന്ന കെ.ഫോണ്‍ പദ്ധതി ജൂലൈയില്‍ പൂര്‍ത്തികരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ആദ്യഘട്ടം ഫെബ്രുവരിയില്‍ തുടങ്ങും. കേരളത്തില്‍ ഇന്റര്‍നെറ്റ് ഹൈവേ ഒരു കമ്പനിയുടെയും കുത്തകയാവില്ലെന്നും കെ ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് 166 കോടി രൂപ സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു. ** ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 5 കോടി** ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിന്2 കോടി** പ്രായമായവര്‍ക്ക് സ്വയം തൊഴിലിന് പദ്ധതി** ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴിലിന് 6 കോടി** കടല്‍ഭിത്തി നിര്‍മാണത്തിന് 150 കോടി** പട്ടിക ജാതി/പട്ടിക വിഭാഗത്തിന് ലൈഫ് മിഷന്‍ വഴി…
Read More