മെ​ന്‍റ​ലി​സ്റ്റ് ആ​ദി​ക്കെ​തി​രാ​യ കേ​സ് ഒ​ത്തു​തീ​ര്‍​പ്പി​ലേ​ക്ക്; കോ​ട​തി ചെ​ല​വ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ണം തി​രി​കെ ന​ല്‍​കേ​ണ്ടി വ​ന്നു

കൊ​ച്ചി: ലാ​ഭ​വി​ഹി​തം വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെ​ന്ന മെ​ന്‍റ​ലി​സ്റ്റ് ആ​ദി​ക്കെ​തി​രാ​യ പ​രാ​തി ഒ​ത്തു​തീ​ര്‍​പ്പി​ലേ​ക്ക്. പ​രാ​തി​ക്കാ​ര​ന് കോ​ട​തി ചെ​ല​വ് ഉ​ള്‍​പ്പെ​ടെ​യു​ള്ള തു​ക ആ​ദി മ​ട​ക്കി ന​ല്‍​കി​യ​തോ​ടെ കേ​സ് പി​ന്‍​വ​ലി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

മെ​ന്‍റ​ലി​സം പ​രി​പാ​ടി ന​ട​ത്തി​പ്പി​നാ​യി പ​ണം കൈ​പ്പ​റ്റി​യ ശേ​ഷം നി​ക്ഷേ​പ​ത്തു​ക​യും ലാ​ഭ​വി​ഹി​ത​വും ന​ല്‍​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്ന് കാ​ണി​ച്ച് ഇ​ന്ത്യേ​നേ​ഷ്യ​യി​ല്‍ ബി​സി​ന​സ് ചെ​യ്യു​ന്ന മ​റൈ​ൻ​ഡ്രൈ​ന് ബ്ലൂ ​ക്ര​ഷ് ട​വ​റി​ല്‍ താ​മ​സി​ക്കു​ന്ന വി.​ജെ. മാ​ത്യു(​ബെ​ന്നി) വാ​ഴ​പ്പി​ള്ളി​ല്‍ ആ​ണ് മെ​ന്‍റ​ലി​സ്റ്റ് ആ​ദി, സം​വി​ധാ​യ​ക​ന്‍ ജി​സ് ജോ​യി, പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ മി​ഥു​ന്‍, അ​രു​ണ്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

സം​ഭ​വം വാ​ര്‍​ത്ത​യാ​യ​തി​ന് പി​ന്നാ​ലെ ആ​ദി​യ​ട​ക്ക​മു​ള്ള​വ​ര്‍ ഒ​ത്തു​തീ​ര്‍​പ്പി​നാ​യി വി​ളി​ച്ച​താ​യി പ​രാ​തി​ക്കാ​ര​ന്‍ പ​റ​ഞ്ഞു. ഇ​തോ​ടെ ഇ​ന്‍​സോം​നി​യ എ​ന്ന പ​രി​പാ​ടി​യു​ടെ പേ​രി​ല്‍ ലാ​ഭ​വി​ഹി​തം വാ​ഗ്ദാ​നം ചെ​യ്ത് ത​ന്‍റെ പ​ക്ക​ല്‍ നി​ന്നും വാ​ങ്ങി​യ 35 ല​ക്ഷം രൂ​പ തി​രി​കെ ന​ല്‍​കി​യാ​ല്‍ കേ​സ് പി​ന്‍​വ​ലി​ക്കാ​മെ​ന്ന് അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്ന് കോ​ട​തി ചെ​ല​വ​ട​ക്കം 37 ല​ക്ഷം രൂ​പ ആ​ദി മ​ട​ക്കി ന​ല്‍​കി​യെ​ന്നും പ​രാ​തി​ക്കാ​ര​ന്‍ വ്യ​ക്ത​മാ​ക്കി. കേ​സ് ഒ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും അ​ഭി​ഭാ​ഷ​ക​ന്‍ മു​ഖേ​ന ആ​രം​ഭി​ച്ചു.

ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും കേ​ര​ള​ത്തി​ലു​ട​നീ​ളം സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്‍​സോം​നി​യ എ​ന്ന പ്രോ​ഗ്രാ​മി​നാ​യി 50,00,000 രൂ​പ ന​ല്‍​ക​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം താ​ന്‍ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ക​യേ മാ​ര്‍​ഗ​മു​ള്ളൂ​വെ​ന്നും ആ​ദി പ​റ​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ദ്യം 23 ല​ക്ഷം രൂ​യും പി​ന്നീ​ട് ഭാ​ര്യ​യു​ടെ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് 12 ല​ക്ഷം രൂ​പ​യും കൈ​മാ​റി​യെ​ന്നാ​യി​രു​ന്നു പ​രാ​തി.

പ​ണം വാ​ങ്ങി​യ​ശേ​ഷം മൂ​ന്നി​ലൊ​ന്ന് ലാ​ഭ​വി​ഹി​തം ന​ല്‍​കാ​മെ​ന്ന് വാ​ക്കു​ന​ല്‍​കി. സം​സ്ഥാ​ന​ത്ത് 10 ഇ​ട​ങ്ങ​ളി​ല്‍ പ​രി​പാ​ടി ന​ട​ന്നു. പ്രോ​ഗ്രാം പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ക​ടം​ന​ല്‍​കി​യ 35 ല​ക്ഷം രൂ​പ തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും പ​രി​പാ​ടി ന​ഷ്ട​ത്തി​ലാ​ണെ​ന്ന് പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു.
പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടു​മെ​ന്ന് അ​റി​യി​ച്ച​പ്പോ​ള്‍ പോ​ലീ​സി​ലു​ള​ള സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്‌​തെ​ന്നും പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment