കാ​ള​യ്ക്കെ​ന്താ ബാ​ങ്കി​ൽ കാ​ര്യം? വൈ​റ​ലാ​യി വീ​ഡി​യോ

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഷാ​ഗ​ഞ്ച് ശാ​ഖ​യി​ൽ ക​ട​ന്നു​ക​യ​റി​യ കാ​ള​യു​ടെ ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. സ​ദ​ർ ബ​സാ​ർ ഏ​രി​യ​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ബാ​ങ്കി​ന്‍റെ പ്ര​ധാ​ന ശാ​ഖ​യി​ലാ​ണ് സം​ഭ​വം.

ത​ണു​പ്പി​ൽ നിന്ന് ര​ക്ഷ​നേ​ടാ​ൻ ബാ​ങ്കി​ലേ​ക്ക് കാ​ള ക​യ​റി​യ​തെ​ന്നാ​ണ് ആ​ളു​ക​ൾ ചി​ത്രം ക​ണ്ട​ശേ​ഷം പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ സം​ഭ​വം ജീവ​ന​ക്കാ​രി​ലും ഇ​ട​പാ​ടു​കാ​രി​ലു​മൊ​ക്കെ പ​രി​ഭ്രാ​ന്തി പ​ട​ർ​ത്തി.

കാ​ള ബാ​ങ്കി​ൽ പ്ര​വേ​ശി​ച്ച് സേ​വ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​തു​പോ​ലെ നി​ശ​ബ്ദ​മാ​യി ഒ​രു മൂ​ല​യി​ൽ നി​ല​യു​റ​പ്പി​ച്ചു. എ​ന്നി​രു​ന്നാ​ലും, ഈ ​അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​ക​ൻ ബാ​ങ്കി​നു​ള്ളി​ൽ ഭീകര അന്തരീക്ഷം സൃഷ്ടിച്ചു. 

ബാ​ങ്കി​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ർ​ന്ന് ഒ​രു വ​ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ കാ​ള​യെ ബാ​ങ്കി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് ഇ​റ​ക്കി. ഈ ​ര​സ​ക​ര​മാ​യ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്.

 

 

Related posts

Leave a Comment