കോർപ്പറേറ്റ് ജീവനക്കാരെ ചൂണ്ടിക്കാണിച്ച ദോശ വിൽപനക്കാരൻ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.തനിക്ക് വിദ്യാഭ്യാസമില്ലാത്തതിനാൽ 30,000 മുതൽ 40,000 രൂപ വരെ ശമ്പളം നൽകുന്ന കോർപ്പറേറ്റ് ജോലികളിൽ കുടുങ്ങിക്കിടക്കേണ്ടി വന്നില്ല. മാത്രമല്ല നല്ല രീതിയിൽ ജീവിക്കുന്നുവെന്നും വിൽപനക്കാരൻ വീഡിയോയിൽ പറയുന്നു.
വിൽപനക്കാരൻ വിദഗ്ധമായി ദോശ മറിക്കുന്നത് കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നീട് ഒരു പാക്കറ്റ് അമൂൽ ബട്ടർ എടുത്ത് ക്യാമറയിൽ കാണിച്ചുകൊണ്ട് വീഡിയോ ചിത്രീകരിക്കുന്ന ആളോട് ഇത് എപ്പോഴാണെന്ന് സ്ഥിരീകരിക്കാൻ ആവശ്യപ്പെടുന്നു. തുടർന്ന് “മെയിൻ തോഡ പധ ലിഖാ കാം ഹൂൻ” (ഞാൻ അത്ര വിദ്യാഭ്യാസമുള്ള ആളല്ല)എന്നും പറയുന്നു.
കോർപ്പറേറ്റ് ജീവനക്കാരെ പരിഹസിച്ചുകൊണ്ട് അദ്ദേഹം തുടരുന്നു, “ക്യുങ്കി മെയിൻ പധാ ലിഖാ കാം ഹൂൻ താഭി സ്യദാ കാമ രഹാ ഹൂൻ, വർണ്ണ മെയിൻ ഭീ കോയി ടീസ്-ചലീസ് ഹസാർ കാ നൗക്രി കർത്ത” (ഞാൻ വിദ്യാഭ്യാസമില്ലാത്തതിനാൽ നന്നായി സമ്പാദിക്കുന്നു. അല്ലായിരുന്നെങ്കിൽ മാസം 30,000 മുതൽ 40,000 രൂപ വരെ ശമ്പളമുള്ള എന്തെങ്കിലും ജോലി ചെയ്യുമായിരുന്നു).”ഇത്നാ ഭി സച്ച് നൈ ബോൾനാ ഥാ” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്.
https://twitter.com/ASHMANTWEET/status/1744995723207430173?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1744995723207430173%7Ctwgr%5E2e8a19c5aced7a9313f5e77b126b6433b926010b%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.indiatvnews.com%2Ftrending%2Fnews%2Fdosa-seller-cheeky-jibe-at-corporate-employees-would-ve-been-doing-some-rs-40-000-job-watch-viral-video-2024-01-12-911581
