മകന്‍റെ കുസൃതിയെക്കുറിച്ച് അയൽവാസി പരതാപ്പെട്ടു; എഴുവയസുകാരന്‍റെ കൈയിൽ ചട്ടുകംകൊണ്ട് പൊള്ളിച്ച് അരിശം തീർത്ത് മാതാവ്; ഞെട്ടിക്കുന്ന സംഭവം കുമളിയിൽ


ഇ​ടു​ക്കി: മകന്‍റെ കുസൃതിയെക്കുറിച്ച് പരാതിപ്പെട്ട് അയൽവാസി. കു​മ​ളി അ​ട്ട​പ്പ​ള്ള​ത്ത് ഏ​ഴ് വ​യ​സു​കാ​ര​ന്‍റെ ശ​രീ​ര​ത്തി​ൽ മാ​താ​വ് ച​ട്ടു​കം ഉ​പ​യോ​ഗി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ചു. കു​ട്ടി​യു​ടെ ഇ​രു​കൈ​ക​ളി​ലും കാ​ലു​ക​ളി​ലും പൊ​ള്ള​ലേ​റ്റു. .

അ​ടു​ത്ത വീ​ട്ടി​ലെ പ​റ​മ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ട​യ​ർ കു​ട്ടി തീ ​വ​ച്ച് ന​ശി​പ്പി​ച്ച​തി​ന് ശി​ക്ഷ​യാ​യി ആ​ണ് ച​ട്ടു​കം ഉ​പ​യോ​ഗി​ച്ച് പൊ​ള്ള​ലേ​ൽ​പ്പി​ച്ച​ത്. കു​ട്ടി​യു​ടെ പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ല

ച​ട്ടു​കം അ​ടു​പ്പി​ൽ വ​ച്ച് ചൂ​ടാ​ക്കി​യ ശേ​ഷ​മാ​ണ് പൊ​ള്ള​ലേ​ൽ​പ്പി​ച്ച​തെ​ന്നും ഇ​തി​ന് ശേ​ഷം ത​ന്‍റെ ക​ണ്ണി​ൽ മു​ള​ക്പൊ​ടി വി​ത​റി​യെ​ന്നും കു​ട്ടി പ​റ​ഞ്ഞു.

കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ അ​യ​ൽ​വാ​സി പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന് വി​വ​രം കൈ​മാ​റി. തു​ട​ർ​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment