ദു​ബാ​യി​ൽ ബ​സ് അ​പ​ക​ടം; ആ​റ് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 17 പേ​ർ മ​രി​ച്ചു

​ദുബാ​യ്: ദു​ബാ​യി​ൽ ബ​സ് അ​പ​ക​ട​ത്തി​ൽ ആ​റ് മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 17 പേ​ർ മ​രി​ച്ചു. മ​രി​ച്ച​വ​രി​ൽ 10 പേ​ർ ഇ​ന്ത്യ​ക്കാ​രാ​ണ്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ അ​ഞ്ച് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 5.40 ന് ​ഷെ​യ്ക്ക് മു​ഹ​മ്മ​ദ് ബി​ൻ സെ​യ്ദ് റോ​ഡി​ൽ റ​ഷീ​ദി​യ എ​ക്സി​റ്റി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ട്രാ​ഫി​ക് സി​ഗ്ന​ലി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു​ക​യ​റി​യാ​ണ് അ​പ​ക​ടം. ബ​സി​ൽ 31 യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പെ​രു​ന്നാ​ൾ അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ ഒ​മാ​നി​ലെ മ​സ്ക്ക​റ്റി​ൽ​പോ​യി മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ റാ​ഷി​ദ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മ​രി​ച്ച നാ​ല് മ​ല​യാ​ളി​ക​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ദീ​പ​ക് കു​മാ​ർ, തൃ​ശൂ​ർ ത​ളി​ക്കു​ളം സ്വ​ദേ​ശി ജ​മാ​ലു​ദ്ദീ​ൻ, വാ​സു​ദേ​വ​ൻ, തി​ല​ക​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​ല​യാ​ളി​ക​ൾ. ഇ​ന്ത്യ​ക്കാ​ർ​ക്ക് പു​റ​മെ ഒ​മാ​ൻ, അ​യ​ർ​ല​ൻ​ഡ്, പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​ക​ളും മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ​ല്ലാം യു​എ​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളു​മാ​യി​രു​ന്നു.

Related posts