പ്രാദേശിക രാഷ്ട്രീയ ധാ​ർ​ഷ്ട്യ​ത്തി​ന്‍റെ രക്തസാക്ഷി; ദേശീയ പാതയോരത്തെ അശാസ്ത്രീയ ബസ് കാത്തിരുപ്പു കേന്ദ്രത്തിന്‍റെ നിർമാണം സഖാക്കളും നാട്ടുകാരും ചൂണ്ടികാ ട്ടിയിട്ടും നടപടിയുണ്ടായില്ല; ഒടുക്കം ഒരു ജീവൻ നൽകേണ്ടി വന്ന കാത്തിരുപ്പു കേന്ദ്രത്തിന്‍റെ നിർമാണത്തെക്കുറിച്ച്…

പ​രി​യാ​രം: ആ​രു പ​റ​ഞ്ഞാ​ലും ഞ​ങ്ങ​ള്‍ ഉ​ദ്ദേ​ശി​ച്ച​ത് ന​ട​ത്തു​മെ​ന്ന പ്രാ​ദേ​ശി​ക രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ ധാ​ർ​ഷ്ട്യ​ത്തി​ന്‍റെ ബ​ലി​യാ​ടാ​ണ് ഇ​ന്ന​ലെ ബ​സ് കാ​ത്തു​നി​ല്‍​ക്ക​വെ മി​നി ലോ​റി പാ​ഞ്ഞു​ക​യ​റി അ​പ​ക​ട​ത്തി​ല്‍ പെ​ട്ട് മ​രി​ച്ച ഇ.​എം.​അ​സ്സു. നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത കാ​ര​ണം ഏ​റെ വി​വാ​ദം സൃ​ഷ്ടി​ച്ച​താ​ണ് അ​പ​ക​ടം ന​ട​ന്ന പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ്‌​റ്റോ​പ്പി​ലെ ബ​സ് ഷെ​ല്‍​ട്ട​ര്‍. ഷെ​ല്‍​ട്ട​ര്‍ ദേ​ശീ​യ​പാ​ത​യോ​ട് ചേ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ അ​പ​ക​ട​ക​ര​മാ​ണെ​ന്നും പി​ന്നി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നും ഇ​ത് പ​ണി​ത പ്രാ​ദേ​ശി​ക ഡി​വൈ​എ​ഫ്ഐ നേ​തൃ​ത്വ​ത്തോ​ട് പാ​ര്‍​ട്ടി അ​നു​ഭാ​വി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും ഉ​ള്‍​പ്പെ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ചെ​വി​ക്കൊ​ള്ളാ​ന്‍ ത​യ്യാ​റാ​യി​രു​ന്നി​ല്ല. ഇ​ത് സം​ബ​ന്ധി​ച്ച് രാ​ഷ്‌​ട്ര​ദീ​പി​ക നേ​ര​ത്തെ വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.

നാ​ട്ടു​കാ​ര്‍ ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​ക്ക് പ​രാ​തി ന​ല്‍​കു​ക​യും, പ​രാ​തി പ​രി​ഗ​ണി​ച്ച് ഷെ​ല്‍​ട്ട​റും ഇ​തി​ന് തൊ​ട്ട് സ്ഥാ​പി​ച്ച മൂ​ന്ന് കൊ​ടി​മ​ര​ങ്ങ​ളും പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്നും ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് വി​ക​സ​ന​സ​മി​തി ദേ​ശീ​യ​പാ​ത വി​ഭാ​ഗ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തി​ന്റെ പി​റ്റേ​ദി​വ​സം ത​ന്നെ ടി.​വി.​രാ​ജേ​ഷ് എം​എ​ല്‍​എ ഷെ​ല്‍​ട്ട​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു. പ​യ്യ​ന്നൂ​രി​ല്‍ നി​ന്നും ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് വ​രു​മ്പോ​ള്‍ മ​ഴ​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ടാ​ണ് മി​നി​ലോ​റി ഷെ​ല്‍​ട്ട​റി​ലേ​ക്ക് ക​യ​റി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

ഇ​ത് മു​ന്നി​ല്‍ ക​ണ്ടാ​ണ് നേ​ര​ത്തെ ത​ന്നെ ഷെ​ല്‍​ട്ട​ര്‍ പി​റ​കി​ലേ​ക്ക് മാ​റ്റി പ​ണി​യ​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഷെ​ല്‍​ട്ട​റി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തെ ഇ​രു​മ്പ് തൂ​ണ്‍ ത​ക​ര്‍​ന്ന് ഒ​ടി​ഞ്ഞു കി​ട​ക്കു​ന്ന​തി​നാ​ല്‍ ഷെ​ല്‍​ട്ട​ര്‍ താ​ഴേ​ക്ക് താ​ഴ്ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്. അ​പ​ക​ടം ന​ട​ക്കു​മ്പോ​ള്‍ ഇ​രു​പ​തോ​ളം പേ​ര്‍ ഷെ​ല്‍​ട്ട​റി​ന​ക​ത്ത് ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പു​റ​ത്തേ​ക്ക് ഓ​ടി​മാ​റി​യ​തി​നാ​ലാ​ണ് ദു​ര​ന്ത​ത്തി​ന്‍റെ തീ​വ്ര​ത കു​റ​ഞ്ഞ​ത്.

ബ​സ് വെ​യി​റ്റിം​ഗ് ഷെ​ല്‍​ട്ട​ര്‍ പൊ​ളി​ച്ചു​നീ​ക്കി സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍. ബ​സ് ഷെ​ല്‍​ട്ട​ര്‍ പ​ണി​ത സ്ഥ​ല​ത്ത് നേ​ര​ത്തെ ബ​സ്‌​ബേ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​വി​ടെ 15.5 മീ​റ്റ​ര്‍ റോ​ഡി​ന് വീ​തി​യു​ണ്ടെ​ന്നും ദേ​ശീ​യ​പാ​ത വി​ഭാ​ഗം അ​സി.​എ​ൻ​ജി​നി​യ​ര്‍ എം.​വി.​യ​മു​ന പ​റ​ഞ്ഞു. ദേ​ശീ​യ​പാ​ത വി​ഭാ​ഗം ബ​സ് ഷെ​ല്‍​ട്ട​റു​ക​ള്‍ നി​ര്‍​മ്മി​ക്കു​ന്ന​തി​ന് ആ​ര്‍​ക്കും അ​നു​മ​തി ന​ല്‍​കു​ന്നി​ല്ലെ​ന്നും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ നി​ര്‍​മ്മി​ക്കു​ന്ന ഷെ​ല്‍​ട്ട​റു​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യ​തി​നാ​ലാ​ണ് നീ​ക്കം ചെ​യ്യാ​തി​രി​ക്കു​ന്ന​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

Related posts