സ്വകാര്യ ബസ് സമരം; ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി ബസുടമകളുടെ ചർച്ച ഇന്ന്; സമരം പിൻവലിക്കുമെന്ന് സൂചന; ചാർജ് വർധന ആവശ്യപ്പെട്ടല്ല സമരമെന്ന് ബസുടമകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് സമരം നടത്തുന്ന സ്വകാര്യ ബസുടമകളുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി ബസുടമകൾ നടത്തുന്ന ചർച്ചയെത്തുടർന്ന് സമരം പിൻവലിക്കുമെന്നാണ് സൂചന. നേരത്തെ, അനിശ്ചിതകാലസമരം ആരംഭിക്കുന്നതിന് മുൻപ് മിനിമം ബസ് ചാർജ് എട്ട് രൂപയാക്കിയിരുന്നു. മാർച്ച് മുതൽ ഇത് പ്രബാല്യത്തിൽ വരുമെന്നായിരുന്നു സർക്കാർ അറിയിച്ചിരുന്നത്.

എന്നാൽ ഇത് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉടമകൾ സമരത്തിലേക്ക് നീങ്ങിയത്. അതേസമയം, ചാർജ് വർധന ആവശ്യപ്പെട്ടല്ല സമരമെന്ന് കഴിഞ്ഞ ദിവസം ബസുടമകൾ വ്യക്തമാക്കിയിരുന്നു. ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരമെന്നാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഭാരവാഹികൾ അറിയിച്ചത്.

Related posts