ലോ​ക്ക് ഡൗ​ണ്‍ + 50; ബ​സ് ഓട്ടം നി​ല​ച്ചി​ട്ട് 50 ദി​വ​സം; ബാ​റ്റ​റി​യും ബ്രേ​ക്കും ത​ക​രാ​റി​ൽ…

കോ​ട്ട​യം: ബ​സ് ഓട്ടം നി​ല​ച്ചി​ട്ട് 50 ദി​വ​സം. ഇ​ത്ര​യേ​റെ​ക്കാ​ലം തു​ട​ർ​ച്ച​യാ​യി നി​ര​ത്തു​ക​ളി​ൽ സ​ർ​വീ​സ് ബ​സു​ക​ൾ ഓ​ടാ​തി​രു​ന്ന കാ​ലം ഓ​ർ​മ​യി​ലി​ല്ല.

ക​ഴി​ഞ്ഞ മ​ഹാ​പ്ര​ള​യ​ത്തി​ലും ബ​സു​ക​ൾ അ​ന​ന്ത​കാ​ല​ത്തോ​ളം ഓ​ടാ​തെ കി​ട​ന്നി​ല്ല. പ്ര​ള​യ​ത്തി​ൽ റോ​ഡ് മു​റി​ഞ്ഞും ഒ​ലി​ച്ചും​പോ​യ​തി​നാ​ൽ ഇ​ടു​ക്കി ജി​ല്ല​യി​ൽ ഒ​രു മാ​സം വ​രെ ബ​സു​ക​ൾ ഓ​ടാ​തെ വ​ന്ന റൂ​ട്ടു​ക​ളു​ണ്ട്.

നി​ല​വി​ൽ കൊ​റോ​ണ ലോ​ക്ക് ഡൗ​ണ്‍ അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​നാ​ൽ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന​തും ഓ​ട്ടം നി​ല​ച്ച​തു​മാ​യ ബ​സു​ക​ളു​ടെ ബാ​റ്റ​റി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​ക്ക​ഴി​ഞ്ഞു.

ലോ​ക്ക് ഡൗ​ണി​നു​ശേ​ഷം നി​ര​ത്തി​ലി​റ​ങ്ങാ​ൻ 13000 രൂ​പ മു​ട​ക്കി​ൽ പു​തി​യ ബാ​റ്റ​റി വാ​ങ്ങ​ണം. ബി​എ​സ് 3 മോ​ഡ​ൽ പു​തി​യ ബ​സു​ക​ളു​ടെ ബ്രേ​ക്ക് സം​വി​ധാ​നം അ​പ്പാ​ടെ ത​ക​ർ​ന്ന സ്ഥി​തി​യി​ലാ​ണ്.

ഓ​ടാ​തെ കി​ട​ന്നു ജാ​മാ​യ ബ്രേ​ക്ക് അ​ഴി​ച്ചു പ​ണി​യ​ണം. യ​ന്ത്ര​ഭാ​ഗ​ങ്ങ​ളി​ൽ പ​ല​തി​നും തു​രു​ന്പെ​ടു​ത്തു തു​ട​ങ്ങി. ട​യ​റു​ക​ൾ ഉ​റ​ഞ്ഞു കീ​റി. ഓ​ട്ടം തു​ട​ങ്ങി​യാ​ൽ​ത​ന്നെ പ​ഴ​ക്കം ചെ​ന്ന ട​യ​ർ വി​ള്ളു​ക​യോ പൊ​ട്ടു​ക​യോ ചെ​യ്യാം.

ഫി​റ്റ്ന​സ് ഉ​റ​പ്പാ​ക്കി​യ​ശേ​ഷ​മേ ബ​സു​ക​ൾ ഇ​നി നി​ര​ത്തി​ലി​റ​ക്കാ​നാ​കൂ​യെ​ന്നു കെഎ​സ്ആ​ർ​ടിസി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സ്വ​കാ​ര്യ ബ​സു​ക​ൾ സ്റ്റാ​ർ​ട്ട് ചെ​യ്തും അ​ൽ​പം ദൂ​രം ഓ​ടി​ച്ചും യ​ന്ത്ര​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു.

Related posts

Leave a Comment