തുറന്നതിനു പിന്നാലെ   ആലപ്പുഴ ബൈപ്പാസിൽ ഇടിയോടിടി; ടോൾബൂത്ത് തകർന്നു; ഭാവിയിലും അപകടം ഉണ്ടായേക്കാമെന്ന് പറ‍യുന്നതിന്‍റെ കാരണം ഇങ്ങനെ…


ആ​ല​പ്പു​ഴ: ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ കൂ​ട്ടി​യി​ടി ന​ട​ന്ന ആ​ല​പ്പു​ഴ ബൈ​പാ​സി​ലെ കൊ​മ്മാ​ടി​യി​ലെ ടോ​ള്‍ ബൂ​ത്തും ത​ക​ര്‍​ത്ത നി​ല​യി​ല്‍. ഇ​ന്നു​പു​ല​ര്‍​ച്ചെ പോ​യ ഏ​തോ വാ​ഹ​ന​മി​ടി​ച്ചാ​ണ് ബൂ​ത്ത് ത​ക​ര്‍​ന്നി​രി​ക്കു​ന്ന​ത്.

വാ​ഹ​നം ഏ​തെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. കൃ​ത്യ​മാ​യ കാ​മ​റാ സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​തു ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​തി​നു പി​ന്നി​ല്‍. അ​തേ​സ​മ​യം ഭാ​രം ക​യ​റ്റി​പ്പോ​യ വാ​ഹ​ന​ങ്ങ​ളേ​തെ​ങ്കി​ലു​മാ​യി​രി​ക്കും ഇ​ടി​ച്ച​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വ​ശ​ങ്ങ​ളി​ലേ​ക്കു ത​ള്ളി​നി​ല്‍​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സാ​ധ​ന​ങ്ങ​ളു​മാ​യി പോ​യ ലോ​റി​ക​ളി​ലേ​തെ​ങ്കി​ലു​മാ​യി​രി​ക്കും ഇ​ടി​ച്ച​തെ​ന്നു പോ​ലീ​സ് അ​ധി​കൃ​ത​രും പ​റ​യു​ന്നു.

ഇ​തി​നി​ടെ ബൈ​പാ​സ് നാ​ടി​നു സ​മ​ര്‍​പ്പി​ച്ചു ആ​ദ്യ മ​ണി​ക്കൂ​റി​ല്‍ ത​ന്നെ കൂ​ട്ട​യി​ടി​യാ​യി​രു​ന്നു. മൂ​ന്നു കാ​റു​ക​ളാ​ണ് ഇ​ടി​ച്ച​ത്. ആ​ര്‍​ക്കും പ​രി​ക്കി​ല്ല. കൊ​മ്മാ​ടി​യി​ല്‍ നി​ന്നും ക​ള​ര്‍​കോ​ടേ​ക്ക് പോ​യ വാ​ഹ​ന​ങ്ങ​ള്‍ മേ​ല്‍​പ്പാ​ല​ത്തി​ല്‍ വ​ച്ചാ​ണ് ഇ​ടി​ച്ച​ത്.

മു​ന്നേ പോ​യ ലോ​റി ബ്രേ​ക്ക് ചെ​യ്ത​പ്പോ​ള്‍ പി​റ​കെ വ​ന്ന കാ​റു​ക​ള്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റു​ക​ള്‍​ക്ക് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു. ഇ​തി​നു പു​റ​മെ മ​റ്റി​ട​ങ്ങ​ളി​ലും അ​പ​ക​ട​മു​ണ്ടാ​യി.ഒ​പ്പം വേ​റെ ഫോ​ട്ടോ​ക​ളും ബൈ​പാ​സി​ലെ അ​പ​ക​ട​മെ​ന്ന രീ​തി​യി​ല്‍ പ്ര​ച​രി​ക്കു​ന്നു​മു​ണ്ട്.

മേ​ല്‍​പ്പാ​ല​ത്തി​ല്‍ നി​ന്നും ക​ട​ല്‍​ക്കാ​ഴ്ച​യ്ക്കാ​യി പ​ല വാ​ഹ​ന​ങ്ങ​ളും നി​ര്‍​ത്താ​നോ വേ​ഗം കു​റ​യ്ക്കാ​നോ ശ്ര​മി​ക്കു​മ്പോ​ള്‍ ഭാ​വി​യി​ലും അ​പ​ക​ട സാ​ധ്യ​ത ഏ​റെ​യാ​ണ്.

 

Related posts

Leave a Comment