പോസ്റ്റ് വാടക കൂട്ടി കെഎസ് ഇബി; സർക്കിൾ ഓഫീസിലേക്ക് മാർച്ച് നടത്തി കേ​ബി​ൾ ടി.​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

കൊല്ലം :കേ​ബി​ൾ ടി.​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കെ.​എ​സ് ഇ ​ബി സ​ർ​ക്കി​ൾ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ്ണ​യും സം​ഘ​ടി​പ്പി​ച്ചു.​ കേ​ബി​ൾ ടി​വി​യു​ടെ കെഎസ്ഇബി പോ​സ്റ്റ് വാ​ട​ക 17 രൂ​പ​യി​ൽ നി​ന്നും 448 രൂ​പ​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യ​വ​ർ​ദ്ധ​ന​വ് പി​ൻ​വ​ലി​ക്കു​ക., ചെ​റു​കി​ട കേ​ബി​ൾ ടി​വി നെ​റ്റ് വ​ർ​ക്കു​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടു​ള്ള പോ​സ്റ്റ് വാ​ട​ക​അ​മ്പ​ത് ശ​ത​മാ​നം ഇ​ള​വ് ന​ൽ​കു​ക, വാ​ർ​ഷി​ക വ​ർ​ദ്ധ​ന​വ് പി​ൻ​വ​ലി​ക്കു​ക, റി​ല​യ​ൻ​സി​നോ​ടും, കു​ത്ത​ക​ക​ളോ​ടു​മു​ള്ള പ്രീ​ണ​നം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വി​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കൊ​ണ്ടാ​യി​രു​ന്നു സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.​മു​ൻ എം​പി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ ഉ​ത്ഘാ​ട​നം ചെ​യ്തു.

ജ​ന​ങ്ങ​ളു​ടെ അ​റി​യാ​നു​ള്ള അ​വ​കാ​ശ​ത്തെ ത​ട​യു​ന്ന സ​മീ​പ​ന​മാ​ണ് കു​ത്ത​ക​ക​ൾ ന​ട​ത്തു​ന്ന​തെ​ന്ന് കെഎൻ ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. കു​ത്ത​ക​വ​ൽ​ക്ക​ര​ണ​ത്തി​നെതിരെ ജ​ന​ങ്ങ​ൾ ഒ​പ്പ​മു​ണ്ടാ​കും.കേ​ര​ള വി​ഷ​ന്‍റെ ഡേ​റ്റാ പ്ലാ​നാ​ണ് ഇ​ന്ന് പ​ര​ക്കെ കേ​ര​ള​ത്തി​ൽ ഉ​പ​യോ​ഗി​ച്ച് വ​രു​ന്ന തെ​ന്നും അ​ദ്ദേഹംപ​റ​ഞ്ഞു, കേ​ബി​ൾ ടി​വി​ശ്യം ഖ​ല​യെ ഇ​ല്ലാ​താ​ക്കു​ന്ന നി​ല​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും ഇ​ത് ത​ട​യാ​ൻ കേ​ബി​ൾ ടി​വി ഓ​പ്പ​റേ​റ്റ​ർ​മാ​ർ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ് ദേ​ഹം സൂ​ചി​പ്പി​ച്ചു.

എ.​ആ​ർ ക്യാ​മ്പി​ന് മു​ന്നി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​ക​ട​ന​ത്തി​ൽ നി​ര​വ​ധി കേ​ബി​ൾ ഓ​പ്പ​റേ​റ്റ​ർ​മാ​ർ പ​ങ്കെ​ടു​ത്തു.​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് എ​സ് പി​ള്ള, ബി​നു ശി​വ​ദാ​സ് , സു​രേ​ഷ് ബാ​ബു, മു​ര​ളീ​കൃ​ഷ്ണ​ണ​ൻ, വി​നോ​ദ് കു​മാ​ർ, രാ​ജീ​വ്, നൗ​ഷാ​ദ്, നൗ​ഫ​ൽ, സു​രേ​ഷ് ക​ല​യം എന്നിവർ പ്രസംഗിച്ചു.

Related posts