അ​ണ​യാ​തെ തീ, ​അ​ക​ലാ​തെ ആ​ശ​ങ്ക! ക​ലി​ഫോ​ർ​ണി​യ​യി​ലെ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 44 ആ​യി

ലോ​സ് ആ​ഞ്ച​ല​സ്: ക​ലി​ഫോ​ർ​ണി​യ​യി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 44 ആ​യി. വ​ട​ക്ക​ൻ ക​ലി​ഫോ​ർ​ണി​യ​യി​ൽ 42 പേ​രും ദ​ക്ഷി​ണ ക​ലി​ഫോ​ർ​ണി​യ​യി ര​ണ്ടു പേ​രും മ​രി​ച്ചു. വ​ട​ക്ക​ൻ ക​ലി​ഫോ​ർ​ണി​യ​യി​ൽ ഇ​രു​നൂ​റി​ല​ധി​കം പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്.

തീ​പി​ടി​ത്ത​ത്തി​ൽ പാ​ര​ഡൈ​സ് ന​ഗ​രം ക​ത്തി​യ​മ​ർ​ന്നു. 1.17 ല​ക്ഷം ഏ​ക്ക​ർ ഭൂ​മി​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്. 6,453 വീ​ടു​ക​ളെ തീ ​വി​ഴു​ങ്ങി. വ​​ട​​ക്ക​​ൻ ക​​ലി​​ഫോ​​ർ​​ണി​​യ​​യി​​ലെ പാ​​ര​​ഡൈ​​സ് ന​​ഗ​​രം ക​​ത്തി​​യ​​മ​​ർ​​ന്നു. ഹോളിവുഡിലെ ഏതാനും പ്രമുഖർക്കും വീട് വിട്ടുപോകേണ്ടിവന്നു. ദു​ര​ന്ത​ത്തെ നേ​രി​ടാ​ൻ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​ടി​യ​ന്ത​ര സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ക​ലി​ഫോ​ർ​ണി​യ ഗ​വ​ർ​ണ​ർ ജെ​റി ബ്രൗ​ണ്‍ പ​റ​ഞ്ഞി​രു​ന്നു.

വ​​​ന സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ലെ പാ​​​ളി​​​ച്ച​​​ക​​​ളാ​​​ണ് തീ​​​പ​​​ട​​​രാ​​​ൻ കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്നാ​​​ണ് ട്രം​​​പ് പ​​​റ​​​യു​​​ന്ന​​​ത് വാ​​​സ്ത​​​വ​​​ത്തി​​​ൽ മോ​​​ശം കാ​​​ല​​​വ​​​സ്ഥ​​​യാ​​​ണ് വി​​​ല്ല​​​നാ​​​യ​​​തെന്നും ബ്രൗ​​​ൺ വ്യക്തമാക്കി. വ​​​ട​​​ക്ക​​​ൻ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ ഇ​​​തു​​​വ​​​രെ 6700 കെ​​​ട്ടി​​​ട​​​ങ്ങ​​​ളാ​​​ണ് തീ​​​യി​​​ൽ‌ ന​​​ശി​​​ച്ച​​​ത്. അ​​​തേ​​​സ​​​മ​​​യം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത് പാ​​​ര​​​ഡൈ​​​സ് ന​​ഗ​​ര​​ത്തി​​ലാ​​​ണെ​​​ന്ന് ര​​​ക്ഷാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​റി​​​യി​​​ച്ചു.

Related posts