സ്നേഹിക്കാൻ ഒരു മനസ് തരാമോ..! പ്രാ​യം 92 ൽ, മാധ്യമ മുതലാളി മർഡോകിന് നാലാം വിവാഹം; ആറുമക്കളുള്ള വരന് വധുവായി വരുന്നത്…

ല​ണ്ട​ൻ: പ്രണയിക്കാൻ ഒരു മനസുണ്ടെങ്കിൽ പിന്നെ എന്തിന് ഒറ്റയ്ക്ക് തമസിക്കണം.  മാ​ധ്യ​മ മു​ത​ലാ​ളി റൂ​പ​ർ​ട് മ​ർ​ഡോ​ക് 92-ാം വ​യ​സി​ൽ അ​ഞ്ചാം വി​വാ​ഹ​ത്തി​നൊ​രു​ങ്ങു​ന്നു. 66-കാ​രി ആ​ൻ ലെ​സ്‌​ലി സ്മി​ത്താ​ണ് വ​ധു. 

ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു. മു​ൻ പോ​ലീ​സ് ചാ​പ്ലി​നാ​യ ആ​നി​ന്‍റെ ഭ​ർ​ത്താ​വ് 2008 മ​രി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് നാ​ലാം ഭാ​ര്യ ന​ടി ജെ​റി ഹാ​ളു​മാ​യി മ​ർ​ഡോ​ക് വേ​ർ​പി​രി​ഞ്ഞ​ത്. പെ​ട്രി​ഷ്യ ബു​ക്ക​ർ, അ​ന്ന മാ​ൻ, വെ​ന്‍​ഡി ഡെം​ഗ് എ​ന്നി​വ​രാ​യി​രു​ന്നു മ​ർ​ഡോ​കി​ന്‍റെ ആ​ദ്യ മൂ​ന്നു ഭാ​ര്യ​മാ​ർ. മ​ര്‍​ഡോ​ക്കി​ന് മൂ​ന്ന് ഭാ​ര്യ​മാ​രി​ലാ​യി ആ​റു​മ​ക്ക​ളാ​ണു​ള്ള​ത്. 

ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ജ​നി​ച്ച മ​ര്‍​ഡോ​ക്ക് ഇ​പ്പോ​ള്‍ യു​എ​സ് പൗ​ര​നാ​ണ്. ഫോ​ക്‌​സ് ന്യൂ​സ്, വാ​ള്‍ സ്ട്രീ​റ്റ് ജേ​ണ​ല്‍, സ​ണ്‍ നെ​റ്റ് വ​ര്‍​ക്ക്, ദ ​ടൈം​സ് തു​ട​ങ്ങി നി​ര​വ​ധി മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ധി​പ​നാ​ണ് മ​ര്‍​ഡോ​ക്. 2018-ല്‍ ​മൂ​ത്ത മ​ക​ന്‍ ല​ച്‌​ല​നെ ത​ന്‍റെ പി​ന്‍​ഗാ​മി​യാ​യി നി​യ​മി​ച്ചു.

Related posts

Leave a Comment