ക്യാ​ൻ​സ​ർ രോ​ഗീ പെ​ൻ​ഷ​ൻ;സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തു​ന്ന നി​ബ​ന്ധ​ന​ക​ൾ രോ​ഗി​ക​ളെ രോ​ഗ​ത്തേ​ക്കാ​ൾ വ​ല​ക്കു​ന്നു

ശ്രീ​കൃ​ഷ്ണ​പു​രം: ക്യാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തു​ന്ന നി​ബ​ന്ധ​ന​ക​ൾ രോ​ഗി​ക​ളെ രോ​ഗ​ത്തേ​ക്കാ​ൾ വ​ല​ക്കു​ന്നു. ആ​യി​രം രൂ​പ​യാ​ണ് ക്യാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് പെ​ൻ​ഷ​നാ​യി സ​ർ​ക്കാ​ർ ന​ൽ​കി​വ​രു​ന്ന​ത്. രോ​ഗി​ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം വി​ല്ലേ​ജ് ഓ​ഫീ​സ് മു​ഖേ​ന ത​ഹ​സി​ൽ​ദാ​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യാ​ൽ ക്ര​മ​മ​നു​സ​രി​ച്ച് പോ​സ്റ്റ് ഓ​ഫീ​സ് മു​ഖേ​ന പെ​ൻ​ഷ​ൻ ല​ഭി​ച്ചി​ച്ചി​രു​ന്നു.

എ​ല്ലാ വ​ർ​ഷ​വും ഗു​ണ​ഭോ​ക്താ​ക്ക​ൾ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റും രോ​ഗം സം​ബ​ന്ധി​ച്ചു​ള്ള സാ​ക്ഷ്യ​പ​ത്ര​വും ന​ൽ​ക​ണ​മെ​ന്ന​ത് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ സാ​ക്ഷ്യ​പ​ത്രം തി​രു​വ​ന​ന്ത​പു​രം ആ​ർ.​സി.​സി​യി​ൽ നി​ന്നോ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ നി​ന്നോ ത​ന്നെ വേ​ണ​മെ​ന്ന​ത് രോ​ഗി​ക​ൾ​ക്ക് ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു. ചി​കി​ത്സ​യു​ടെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ ക​ഴി​യു​ന്ന പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തും മ​റ്റും പോ​യി സാ​ക്ഷ്യ​പ​ത്രം സം​ഘ​ടി​പ്പി​ച്ച് പെ​ൻ​ഷ​ൻ പ​ദ്ധ​തി പു​തു​ക്കാ​ൻ ഏ​റെ പ്ര​യാ​സം നേ​രി​ടു​ക​യാ​ണ്.

രോ​ഗി​യു​ടെ ചി​കി​ത്സാ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ബ​ന്ധ​പ്പെ​ട്ട സാ​ക്ഷ്യ​പ​ത്രം ന​ൽ​കു​ന്ന​തി​ന് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം ,എ​ന്നി​വ​ക​ളി​ലെ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ ചു​മ​ത​ല​പ്പെ​ടു​ത്ത​ണ​മെ​ന്ന​താ​ണ് രോ​ഗി​ക​ളു​ടെ ആ​വ​ശ്യം. ഇ​ത് സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ വ​കു​പ്പു മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കാ​ൻ ക​ട​ന്പ​ഴി​പ്പു​റം സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ പാ​ലി​യേ​റ്റി​വ് മാ​നേ​ജ്മെ​ന്‍റ്് ക​മ്മ​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പി. ​അ​ര​വി​ന്ദാ​ക്ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts