കാ​ൻ​സ​ർ തു​ട​ക്ക​ത്തി​ൽ ക​ണ്ടെ​ത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കാ​ൻ​സ​ർ രോ​ഗ​ത്തി​നെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ നേ​ര​ത്തെ തി​രി​ച്ച​റി​ഞ്ഞ് ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​തു​വ​ഴി കാ​ൻ​സ​ർ മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും വേ​ണ്ടി ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക എ​ന്ന​തു പ്ര​ധാ​ന​മാ​ണ്.

ഇ​ന്ത്യ​യി​ൽ 9 പേ​രി​ൽ ഒ​രാ​ൾ​ക്ക് അ​വ​രു​ടെ ജീ​വി​ത കാ​ല​ത്ത് കാ​ൻ​സ​ർ സാ​ധ്യ​ത ഉ​ണ്ടെ​ന്നാ​ണ് പു​തി​യ പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. 2025 ഓ​ടെ രാ​ജ്യ​ത്തെ കാ​ൻ​സ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ 12.8% വ​ർ​ധ​ന ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ.

മ​നു​ഷ്യ​മ​ന​സി​ൽ ഭീ​തി പ​ട​ർ​ത്തു​ന്ന കാ​ൻ​സ​ർ പ​ല രൂ​പ​ങ്ങ​ളി​ൽ ശ​രീ​ര​ത്തെ കീ​ഴ്പ്പെ​ടു​ത്തു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ കാ​ൻ​സ​ർ എ​ന്ന് കേ​ട്ടാ​ൽ മ​ര​ണം ഉ​റ​പ്പ് എ​ന്ന് ചി​ന്തി​ക്കു​ന്ന ആ​ളു​ക​ളു​ള്ള ഈ ​സ​മൂ​ഹ​ത്തി​ൽ കാ​ൻ​സ​റി​നെ​യും അ​തി​ന്‍റെ ചി​കി​ത്സാ രീ​തി​ക​ളെ​യും പ​റ്റി അ​വ​ബോ​ധം സൃ​ഷ്ടി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. എ​ന്നാ​ൽ അ​ർ​ബു​ദം നി​യ​ന്ത്രി​ച്ച് നി​ർ​ത്താ​നു​ള്ള നി​ര​വ​ധി മാ​ർ​ഗ​ങ്ങ​ൾ ഇ​ന്ന് വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്തു​ണ്ട്. നേ​ര​ത്തെ​യു​ള്ള രോ​ഗ​നി​ർ​ണ​യം, ചി​കി​ത്സ, രോ​ഗ​പ്ര​തി​രോ​ധം, എ​ന്നി​വ​യി​ലൂ​ടെ കാ​ൻ​സ​റി​നെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​വു​ന്ന​താ​ണ്. ശ​രീ​ര​ത്തി​ലെ സാ​ധാ​ര​ണ കോ​ശ​ങ്ങ​ൾ അ​നി​യ​ന്ത്രി​ത​മാ​യി വ​ള​ർ​ന്ന് മ​റ്റു ശ​രീ​ര ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് കാ​ൻ​സ​ർ അ​ഥ​വാ അ​ർ​ബു​ദം.

രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ
ശ​രീ​ര​ത്തി​ൽ അ​സാ​ധാ​ര​ണ​മാ​യി മു​ഴ​ക​ൾ വ​ള​രു​ന്നു​ണ്ടെ​ങ്കി​ൽ ശ്ര​ദ്ധി​ക്ക​ണം. ക​ഴു​ത്തി​ലും സ്ത​ന​ങ്ങ​ളി​ലും ക​ക്ഷ​ങ്ങ​ളി​ലും ഉ​ണ്ടാ​കു​ന്ന ത​ടി​പ്പു​ക​ൾ അ​വ​ഗ​ണി​ക്ക​രു​ത്. എ​ന്നാ​ൽ എ​ല്ലാ മു​ഴ​ക​ളും കാ​ൻ​സ​ർ ല​ക്ഷ​ണം അ​ല്ലെ​ന്നും ഓ​ർ​ക്കു​ക. അ​സാ​ധാ​ര​ണ​മാ​യ ര​ക്ത​സ്രാ​വം- ക​ഫം, മൂ​ത്രം, മ​ലം, ഛർ​ദി എ​ന്നി​വ​യി​ൽ ര​ക്തം പോ​യാ​ൽ വി​ദ​ഗ്ധ വൈ​ദ്യ സ​ഹാ​യം ല​ഭ്യ​മാ​ക്ക​ണം. മ​ലം ക​റു​ത്ത നി​റ​ത്തി​ൽ പോ​യാ​ലും വൈ​ദ്യോ​പ​ദേ​ശം തേ​ട​ണം.

അ​സാ​ധാ​ര​മാ​യ രീ​തി​യി​ൽ സ്ര​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​വെ​ങ്കി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്, പ്ര​ത്യേ​കി​ച്ചും സ്ത​ന​ങ്ങ​ളി​ൽ നി​ന്നു​ണ്ടാ​കു​ന്ന സ്ര​വ​ങ്ങ​ൾ.​ശ​രീ​ര​ഭാ​രം കു​റ​യു​ക, വി​ശ​പ്പി​ല്ലാ​യ്മ, ഭ​ക്ഷ​ണം ഇ​റ​ക്കാ​ൻ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക, ചാ​ർ​മ്മ​ത്തി​ന്‍റെ നി​റം മാ​റു​ക, ശ​രീ​ര​ത്തി​ലെ വ്ര​ണ​ങ്ങ​ൾ, വി​ട്ടു​മാ​റാ​ത്ത മ​ല​ബ​ന്ധം, നീ​ണ്ടു നി​ൽ​ക്കു​ന്ന ചു​മ, ഛർ​ദി, പ​നി, ക്ഷീ​ണം തു​ട​ങ്ങി​യ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്നെ​ങ്കി​ൽ വൈ​കാ​തെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​കേ​ണ്ട​താ​ണ്.

ഏ​തു രോ​ഗ​വും അ​തി​ന്‍റെ മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ൽ എ​ത്തി​യാ​ൽ അ​പ​ക​ട​മാ​ണ്. ആ​രം​ഭ​ത്തി​ൽ ചി​കി​ത്സി​ച്ചാ​ൽ കാ​ൻ​സ​ർ പൂ​ർ​ണ​മാ​യും ഭേ​ദ​മാ​ക്കാം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ ഡോ​ക്ട​റെ ക​ണ്ട് മ​തി​യാ​യ ടെ​സ്റ്റു​ക​ൾ ന​ട​ത്തി രോ​ഗ​നി​ർ​ണ​യം ന​ട​ത്തു​ക എ​ന്ന​താ​ണ് പ്ര​ധാ​നം.

കാ​ൻ​സ​റി​ന് സ​മാ​ന​മാ​യ ല​ക്ഷ​ണ​ത്തോ​ടു കൂ​ടി മ​റ്റു രോ​ഗ​ങ്ങ​ളും ഉ​ണ്ട്. അ​തു​കൊ​ണ്ട് ഡോ​ക്ട​ർ നി​ർ​ദ്ദേ​ശി​ക്കു​ന്ന പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. രോ​ഗ​ത്തി​ന്‍റെ പ്രാ​രം​ഭാ​വ​സ്ഥ​യി​ൽ ത​ന്നെ രോ​ഗ​നി​ർ​ണ​യം ന​ട​ത്തി ശ​രി​യാ​യ ചി​കി​ത്സ കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ കാ​ൻ​സ​ർ രോ​ഗ​ത്തെ നി​യ​ന്ത്രി​ച്ച് നി​ർ​ത്താ​നും അ​തി​ജീ​വി​ക്കാ​നും സാ​ധി​ക്കും.

Related posts

Leave a Comment