കാന്‍സര്‍ രോഗ ചികിത്സാ പദ്ധതിക്ക് പത്തനംതിട്ടയില്‍ അവഗണന’; ജനറല്‍ ആശുപത്രി കാന്‍സര്‍രോഗ വിഭാഗത്തില്‍ ഡോക്ടറെത്തിയില്ല

ekm-CANCERപത്തനംതിട്ടി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുന്തിയ പ്രാധാന്യം നല്‍കി നടപ്പാക്കുന്ന കാന്‍സര്‍ രോഗ ചികിത്സാ പദ്ധതിയോടു പത്തനംതിട്ടയിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ അലംഭാവം കാട്ടുന്നു. മെഡിക്കല്‍ കോളജുകള്‍, റീജിയണല്‍ കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളില്‍ പോകാതെ രോഗനിര്‍ണയത്തിനും ലഘുവായ കീമോതെറാപ്പി അടക്കമുള്ള ചികിത്സയ്ക്കും വേണ്ടിയാണ് ജില്ലകളിലെ പ്രധാന ജനറല്‍ ആശുപത്രികളെ കാന്‍സര്‍ ചികിത്സ കേന്ദ്രങ്ങളാക്കി സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ലയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയെയാണ് ഇതിനായി തെരഞ്ഞെടുത്തത്.

കോഴഞ്ചേരി ജില്ലാ ആശുപത്രി വളപ്പില്‍ തന്നെ കാന്‍സര്‍ കെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സ്ഥിരമായ ഡോക്ടര്‍ ഇവിടെയുമില്ല. ജില്ലാ ആശുപത്രിയില്‍ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഓങ്കോളജിസ്റ്റിനെ നിയമിച്ചത് ഒന്നരവര്‍ഷം മുമ്പാണ്. ജില്ലാ ആശുപത്രിയില്‍ കാന്‍സര്‍ രോഗചികിത്സയ്ക്കും രോഗനിര്‍ണയത്തിനും സൗകര്യമില്ല. എന്നിട്ടും ഓങ്കോളജിസ്റ്റിനെ നിയമിച്ച് ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ഇരുത്തുകയായിരുന്നു. തൊട്ടപ്പുറത്തുള്ള കാന്‍സര്‍ കെയര്‍ സെന്ററിനുപോലും അദ്ദേഹത്തിന്റെ സേവനം ലഭ്യമായില്ല.

റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ പ്രത്യേക പരിശീലനം നേടിയ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങിയ ജീവനക്കാരെയും ലഘു കീമോതെറാപ്പി നല്‍കുന്നതിന് സൗകര്യങ്ങളും 10 രോഗികള്‍ക്കുവേണ്ടി പ്രത്യേക വാര്‍ഡും തുറന്ന് ഇവിടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കോട്ടയം, തിരുവനന്തപുരം, മെഡിക്കല്‍ കോളജുകളിലും ആര്‍സിസിയിലും പോകാതെ തന്നെ പ്രാഥമിക ചികിത്സ ലഭ്യമാക്കാനും ഇവിടങ്ങളില്‍ നിന്നുള്ള ജില്ലയിലെ രോഗികള്‍ക്ക് തുടര്‍ചികിത്സയും ഇവിടെ ലഭ്യമായിരുന്നു.പത്തനംതിട്ട ജില്ലയിലെ നിരവധി പാവപ്പെട്ട രോഗികള്‍ക്ക് കേന്ദ്രം സഹായകരവുമായിരുന്നു.

ജനറല്‍ ആശുപത്രിയിലേക്കു നിയോഗിക്കപ്പെട്ട കാന്‍സര്‍ രോഗവിദഗ്ധന്‍ ഡോ. ക്രിസ്റ്റഫറും പരിശീലനം സിദ്ധിച്ച നഴ്‌സുമാരും ഒരു വര്‍ഷം മുമ്പ് സ്ഥലം മാറിപ്പോയപ്പോള്‍ പകരം ജീവനക്കാരെ നിയോഗിക്കാത്തതിനാല്‍ രോഗികള്‍ക്ക് ചികിത്സ നിലച്ചിരിക്കുകയാണ്. ദേശീയ കാന്‍സര്‍ രോഗനിയന്ത്രണപദ്ധതിയുടെ ഭാഗമായും സംസ്ഥാന സര്‍ക്കാര്‍ പണവും മുടക്കി ഒരുക്കിയ ചികിത്സാ സൗകര്യമാണ് ഇതുമൂലം തടസപ്പെട്ടത്.

ദേശീയ കാന്‍സര്‍ നിയന്ത്രണ പദ്ധതിയില്‍ നിന്നും പണം ചെലവഴിച്ച് പരിശീലനം നേടിയ ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജൂണിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ.  ദേവ് കിരണ്‍ ആഴ്ചയില്‍  മൂന്നു ദിവസം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഒപിയില്‍ രോഗികളെ പരിശോധിച്ച് ചികിത്സ നല്‍കണമെന്ന് നിര്‍ദേശിച്ച് ആരോഗ്യവകുപ്പ് ഡയറക്ടര്‍ കഴിഞ്ഞ ജൂലൈ 27 ന് ഉത്തരവ് നല്‍കിയിട്ടും ഒരു ദിവസം പോലും ഇദ്ദേഹം ഒപിയില്‍ ജോലിക്കെത്തിയിട്ടില്ല.

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ താരതമ്യേന ജോലികുറവുള്ള തസ്തികയിലുള്ള ഡോക്ടറെ ജനറല്‍ ആശുപത്രിയിലെ ചികിത്സ വിഭാഗത്തിലേക്കു മാറ്റണമെന്ന ഡയറക്ടറുടെ നിര്‍ദേശം മുഖവിലയ്‌ക്കെടുക്കാന്‍ ജില്ലയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതുമില്ല. ഹ്യൂമന്‍ റൈറ്റ്‌സ് മിഷന്‍ സംസ്ഥാന

Related posts