അന്നെടുത്ത ശപഥം ജയലളിത പാലിച്ചു, കരുണാനിധിയുടെ മുന്നില്‍വച്ച് അപമാനിതനായതിന്റെ പക തീര്‍ത്തത് ഇങ്ങനെ

jaya1989 മാര്‍ച്ച് 25നായിരുന്നു ജയലളിതയെന്ന വനിതയുടെ കരുത്ത് ലോകം കണ്ട സന്ദര്‍ഭങ്ങളിലൊന്ന്. നിയമസഭയില്‍ ബജറ്റ് നടക്കുന്ന ദിനം. ജയലളിത പ്രതിപക്ഷനേതാവും. ബജറ്റിനിടെ മറ്റു ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് അണ്ണാഡിഎംകെ അംഗങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രിയായ കരുണാനിധി അതംഗീകരിച്ചില്ല. ഇതിനിടെ ബഹളവും കൈയ്യാങ്കളിയും തുടങ്ങി.

ജയയെ പാര്‍ട്ടി അംഗങ്ങള്‍ പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡിഎംകെ അംഗങ്ങളിലൊരാള്‍ ജയയുടെ സാരി വലിച്ചഴിച്ചു. കരുണാനിധിയിയുടെ മുന്നില്‍വച്ചായിരുന്നു ഇത്. എന്നാല്‍ ഈ അപമാനം സഹിച്ച് പിന്‍വലിയുകയായിരുന്നില്ല ജയലളിത എന്ന പെണ്‍സിംഹം ചെയ്തത്. മുഖ്യമന്ത്രിയായി മാത്രമേ ഇനി താന്‍ നിയമസഭയിലേക്ക് വരൂ എന്ന് ശപഥം ചെയ്ത ജയലളിത 1991ല്‍ ബര്‍ഗൂരില്‍ നിന്ന് വന്‍ഭൂരിപക്ഷത്തോടെ വിജയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയായി തന്റെ ശപഥം നിറവേറ്റി. കരുണാനിധിയുള്ള ഡിഎംകെക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ടാണ് ജയലളിത ജയിച്ചു കയറിയത്. പിന്നീട് കരുണാനിധിയെ അര്‍ധരാത്രിയില്‍ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്ത് ജയ പകരംവീട്ടുകയും ചെയ്തു.

Related posts