ഭക്ഷണ സാധനങ്ങളുടെ പുറത്ത് പൂച്ച! ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പിലെ കാന്റീന്‍ പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെ; അടപ്പിക്കാനെത്തിയ ഡോക്ടറെ ഉടമ കൈയേറ്റം ചെയ്തു

canteen

അ​ന്പ​ല​പ്പു​ഴ: വൃ​ത്തി​ഹീ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ച കാ​ന്‍റീ​ൻ അ​ട​പ്പി​ക്കാ​നെ​ത്തി​യ ഡോ​ക്ട​റെ കാ​ന്‍റീ​ൻ ഉ​ട​മ കൈ​യേ​റ്റം ചെ​യ്തു. പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പി​ന്നീ​ട് കാ​ന്‍റീ​ൻ അ​ട​പ്പി​ച്ചു. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി വ​ള​പ്പി​ലെ കാ​ന്‍റീ​ൻ അ​ട​പ്പി​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഉ​ട​മ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷി​ബു സു​കു​മാ​ര​നെ കൈ​യേ​റ്റം ചെ​യ്ത​ത്.

ഡോ​ക്ട​റു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പി​ന്നീ​ട് കാ​ന്‍റീ​ൻ ഉ​ട​മ​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പു പ്ര​കാ​രം അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​രാ​ഴ്ച മു​ന്പു ഡോ. ​ഷി​ബു സു​കു​മാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ന്‍റീ​നി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. അ​ടു​ക്ക​ള ഉ​ൾ​പ്പ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ വൃ​ത്തി​ഹീ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ പു​റ​ത്ത് പൂ​ച്ച​യി​രി​ക്കു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് നോ​ട്ടീ​സ് ന​ൽ​കി കാ​ന്‍റീ​ൻ അ​ട​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഒ​രു ദി​വ​സം അ​ട​ച്ച​തി​നു​ശേ​ഷം കാ​ന്‍റീ​ൻ പി​ന്നീ​ട് തു​റ​ക്കു​ക​യാ​യി​രു​ന്നു.

തൊ​ട്ട​ടു​ത്ത ദി​വ​സം ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ ഹോ​ട്ട​ലു​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കാ​ന്‍റീ​ൻ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത​റി​ഞ്ഞ​ത്. പ്ര​വ​ർ​ത്ത​നാ​നു​മ​തി​യി​ല്ലാ​തെ കാ​ന്‍റീ​ൻ തു​റ​ന്ന​ത് ചോ​ദ്യം ചെ​യ്ത ഡോ. ​ഷി​ബു സു​കു​മാ​ര​ൻ കാ​ന്‍റീ​ൻ അ​ട​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. നേ​ര​ത്തെ ചൂ​ണ്ടി​ക്കാ​ണി​ച്ച പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കാ​തെ​യാ​ണ് കാ​ന്‍റീ​ൻ തു​റ​ന്ന​ത്.

എ​ന്നാ​ൽ കാ​ന്‍റീ​ൻ അ​ട​ക്കാ​തെ ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു കാ​ന്‍റീ​ൻ ഉ​ട​മ. തു​ട​ർ​ന്ന് ഡോ​ക്ട​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് എ​ത്തി കാ​ന്‍റീ​ൻ ഉ​ട​മ​യെ അ​റ​സ്റ്റു ചെ​യ്തു. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് വൃ​ത്തി​ഹീ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ന്‍റീ​ൻ അ​ട​പ്പി​ക്കു​ന്ന​ത്.

Related posts