കു​തി​രാ​നി​ൽ കാ​റി​ന് തീ​പി​ടി​ച്ചു; യാ​ത്ര​ക്കാ​ർ അത്ഭുതകരമായി ര​ക്ഷ​പെ​ട്ടു; കാർ പൂർണമായും കത്തിനശിച്ചു

കു​തി​രാ​ൻ: തൃ​ശൂ​ർ-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ കു​തി​രാ​ൻ ക്ഷേ​ത്ര​ത്തി​നു​സ​മീ​പം കാ​റി​ന് തീ​പി​ടി​ച്ചു. യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ടു. ഇ​തേ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ രാ​വി​ലെ ഒ​രു​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ഇ​ന്നു​രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. എ​റ​ണാ​കു​ള​ത്തു​നി​ന്നും ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​യി​രു​ന്ന കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. ഡ്രൈ​വ​റും ദ​ന്പ​തി​ക​ളു​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.

കു​തി​രാ​ൻ ക്ഷേ​ത്ര​ത്തി​ൽ നേ​ർ​ച്ച​യി​ട്ട് പി​ന്നീ​ട് കാ​ർ സ്റ്റാ​ർ​ട്ട് ചെ​യ്ത​പ്പോ​ൾ പു​ക വ​രു​ന്ന​തു​ക​ണ്ട് ഡ്രൈ​വ​റും ദ​ന്പ​തി​ക​ളും കാ​റി​ൽ​നി​ന്നും ചാ​ടി​യി​റ​ങ്ങി. ഇ​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി. പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച കാ​റി​ലു​ണ്ടാ​യി​രു​ന്ന വി​ല​പ്പെ​ട്ട രേ​ഖ​ക​ളും അ​ഗ്നി​ക്കി​ര​യാ​യി.

ഫ​യ​ർ​ഫോ​ഴ്സും ഹൈ​വേ പോ​ലീ​സും മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പീ​ച്ചി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Related posts