ആളുകളെ ഭയപ്പെടുത്തുന്ന ശബ്ദം! നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​; രൂ​പ​മാ​റ്റം വ​രു​ത്തിയ ആ​ഡം​ബ​ര കാ​ർ പി​ടി​ച്ചെ​ടു​ത്തു

അ​മ്പ​ല​പ്പു​ഴ: നി​യ​മവി​രു​ദ്ധ​മാ​യി കാ​റി​നു രൂ​പ​മാ​റ്റം വ​രു​ത്തി അ​ന്ത​രീ​ക്ഷ, ശ​ബ്ദ​മ​ലി​നീ​ക​ര​ണ​മു​ണ്ടാ​ക്കി​യ ആ​ഡം​ബ​ര കാ​ർ പി​ടി​ച്ചെ​ടു​ത്തു.

അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ അ​ജേ​ഷി​ന്‍റെ ഫോ​ക്സ് വാ​ഗ​ൻ കാ​റാ​ണ് ആ​ർ​ടി​ഒ പി.​ആ​ർ. സു​രേ​ഷി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി​യ​ത്.

കാ​റി​ന്‍റെ സൈ​ല​ൻ​സ​ർ മാ​റ്റി​യ ശേ​ഷം മ​റ്റൊ​രു ക​മ്പ​നി​യു​ടെ സൈ​ല​ൻ​സ​ർ ഘ​ടി​പ്പി​ച്ച​തോ​ടെ ആ​ളു​ക​ളെ ഭ​യ​പ്പെ​ടു​ത്തു​ന്ന ശ​ബ്ദ​മാ​യി​രു​ന്നു കാ​റോ​ടു​മ്പോ​ൾ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​തു കൂ​ടാ​തെ കാ​റി​ന്‍റെ ട​യ​റു​ക​ളു​ടെ വീ​ൽ ബെ​യ്സ് ഇ​ള​ക്കി മാ​റ്റി പ​ക​രം ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​നം അ​ടി​മു​ടി രൂ​പ മാ​റ്റം വ​രു​ത്തു​ക​യാ​യി​രു​ന്നു.​

നാ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. 18,500 രൂ​പ യു​വാ​വി​ൽനി​ന്ന് പി​ഴ​യീ​ടാ​ക്കി​യ​താ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു.

അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ശ​ര​ൺ കു​മാ​ർ, അ​നു കെ.​ ച​ന്ദ്ര​ൻ, മു​ജീ​ബ് റ​ഹ്മാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​ഹ​നം പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment