ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം വീണു വീട്ടമ്മ മരിച്ചു;അത്ഭുതകരമായി രക്ഷപ്പെട്ട് അച്ഛനും മകനും

 

ക​ട്ട​പ്പ​ന: മൂ​ന്നാ​ർ-​തേ​ക്ക​ടി സം​സ്ഥാ​ന പാ​ത​യി​ൽ പു​ളി​യ​ൻ​മ​ല അ​പ്പാ​പ്പ​ൻ​പ​ടി​ക്കു സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു മു​ക​ളി​ൽ മ​രം വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു. ഭ​ർ​ത്താ​വി​നും മ​ക​നും പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം.

തൊ​ടു​പു​ഴ കീ​രി​കോ​ട് പേ​ണ്ടാ​ന​ത്ത് പി.​ഡി.​സെ​ബാ​സ്റ്റ്യ​ന്‍റെ (റി​ട്ട.​സൂ​പ്ര​ണ്ട് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്) ഭാ​ര്യ​യും വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് റി​ട്ട.​സീ​നി​യ​ർ സൂ​പ്ര​ണ്ടു​മാ​യ സൂ​സ​ന്നാ​മ്മ (മോ​ളി-60) ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് സെ​ബാ​സ്റ്റ്യ​ൻ (70), മ​ക​ൻ അ​രു​ണ്‍ (33) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​രു​ണി​ന്‍റെ ഭാ​ര്യ ഡോ.​ ബ്ല​സി​യെ മു​ണ്ടി​യെ​രു​മ പി​എ​ച്ച്സി​യി​ൽ എ​ത്തി​ച്ച​ശേ​ഷം തൊ​ടു​പു​ഴ​യി​ലു​ള്ള വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണു അ​പ​ക​ട​മു​ണ്ടാ​യ​ത്. ഏ​ല​ത്തോ​ട്ട​ത്തി​ൽ നി​ന്ന വ​ൻ മ​രം ക​ട​പു​ഴ​കി കാ​റി​നു മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് മൂ​വ​രെ​യും പു​റ​ത്തെ​ടു​ത്ത​ത്. ഉ​ട​ൻ​ത​ന്നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ലി​രു​ന്ന സൂ​സ​ന്നാ​മ്മ​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഒ​രാ​ഴ്ച മു​ന്പാ​യി​രു​ന്നു അ​രു​ണി​ന്‍റെ വി​വാ​ഹം. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് മ​ല​ങ്ക​ര സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ.

Related posts

Leave a Comment