കണ്ടുനില്‍ക്കാന്‍ പറ്റാത്ത കാഴ്ച! രണ്ടര കോടി വിലമതിക്കുന്ന കാര്‍ ഉടമസ്ഥന്റെ മുമ്പില്‍ വച്ച് അടിച്ചുതകര്‍ത്തു

carസ്വന്തം കാറ് മറ്റുളളവര്‍ നശിപ്പിക്കുന്നത് കണ്ടുനില്‍ക്കാന്‍ നമ്മില്‍ എത്ര പേര്‍ക്കു സാധിക്കും. വാഹനമേതായാലും സ്വന്തം ജീവന് തുല്യം സ്‌നേഹിക്കുന്നവരാണ് നാമെല്ലാം. വലിയ വിലമതിക്കുന്ന കാറുകളാണെങ്കില്‍ പറകയും വേണ്ട.

രണ്ടര കോടി വിലമതിക്കുന്ന ലംബോര്‍ഗിനി പോലുളള കാര്‍, ഉടമസ്ഥന്റെ മുമ്പില്‍ വച്ച് അടിച്ചുതകര്‍ക്കുന്ന കാര്യം ഒന്ന് ഓര്‍ത്തുനോക്കൂ.. ആ സമയത്ത് ഉടമസ്ഥന്റെ മാനസികനിലയെന്തായിരിക്കും. തായ്‌പേയ് എന്ന സ്ഥലത്താണ് ഇത്തരത്തിലുളള ഈ അവസ്ഥയുണ്ടായത്. തായ്‌വാനിലെ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരാണ് ഉടമസ്ഥന്റെ കാര്‍ അടിച്ചുതകര്‍ത്തത്. നിയമങ്ങള്‍ പാലിക്കാതെയുളള യാത്രയാണ് കാറിനുമേലുളള പരാതി. വ്യാജ നമ്പര്‍പ്ലേറ്റ് ഉപയോഗിച്ചാണ് കാര്‍ ഓടിയിരുന്നതെന്നാണ് അറിയുന്നത്.

എന്തായാലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും യാതൊരു വിട്ടുവീഴ്ചയും ഉണ്ടായില്ല. ശിക്ഷ ഒഴിവാക്കാന്‍ ഉടമസ്ഥന്‍ ശ്രമിച്ചെങ്കിലും കാര്‍ തകര്‍ത്തു കളയാനായിരുന്നു അധികൃതരുടെ തീരുമാനം. വലിയ യന്ത്രത്തിന്റെ സഹായത്തോടെയായിരുന്നു കാറ് തകര്‍ത്തത്. എന്തായാലും കാര്‍തകര്‍ക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്.

Related posts