കട്ടപ്പന: 40 കിലോഗ്രാം പച്ച ഏലക്കാ കവർന്ന കേസിൽ രണ്ടുപേർ പിടിയിൽ. റോസാപ്പൂക്കണ്ടം കിണറ്റിൻകരയിൽ അജ്മൽ അൻസാരി(19), പീരുമേട് ഗസ്റ്റ് ഹൗസ് ക്വാർട്ടേഴ്സിൽ രതീഷ് സെൽവം(30) എന്നിവരാണ് പിടിയിലായത്.
ഫെബ്രുവരി 28ന് വൈകിട്ട് മൂന്നരയോടെ കടശിക്കടവിനു സമീപത്തെ എസ്റ്റേറ്റിലെ എലക്കയാണ് കവർന്നത്. സ്റ്റോറിലേക്കു കൊണ്ടുപോകാൻ റോഡരികിൽ എത്തിച്ച ശേഷം തൊഴിലാളികൾ തോട്ടത്തിലേക്ക് പോയപ്പോൾ ബൈക്കിലെത്തിയ പ്രതികൾ ഒരു ചാക്ക് ഏലക്ക കവരുകയായിരുന്നു.
പ്രതികളുടെ ദൃശ്യം സിസിടിവിയിൽനിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തവെ ഇന്നലെ പുറ്റടിയിൽവച്ചാണ് പ്രതികളെ പിടികൂടിയത്. വണ്ടൻമേട് എസ്ഐ ബിനോയി ഏബ്രഹാം, എസ്ഐ ജി. പ്രകാശ്, എസ്സിപിഒമാരായ ജയ്മോൻ, കൃഷ്ണകുമാർ, എഎസ്ഐ ഷിജോ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
