പാ​ല​ക്കു​ഴി തി​ണ്ടി​ല്ലം ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ഉ​ത്പാ​ദ​ന​ത്തി​നു സ​ജ്ജ​മെ​ന്നു അ​ധി​കൃ​ത​ർ

വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കു​ഴി മ​ല​യോ​ര​വാ​സി​ക​ളു​ടെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ തി​ണ്ടി​ല്ലം മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി. വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നു സ​ജ്ജ​മാ​ണി​പ്പോ​ൾ.

അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ ചെ​റി​യ വ​ർ​ക്കു​ക​ൾ മാ​ത്ര​മേ ഇ​നി ശേ​ഷി​ക്കു​ന്നു​ള്ളു. ഏ​തു​സ​മ​യ​വും വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​നു പ​വ​ർ​ഹൗ​സും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും ത​യാ​റാ​ണെ​ന്നു അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വേ​ന​ലാ​യ​തി​നാ​ൽ വെ​ള്ള​മാ​ണു പ്ര​ശ്നം.

ത​ട​യ​ണ​യി​ൽ വെ​ള്ളം സം​ഭ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​തു തു​ട​ർ​ച്ച​യാ​യ ഉ​ത്പാ​ദ​ന​ത്തി​നു പ​ര്യാ​പ്ത​മ​ല്ല. നാ​ലു​മീ​റ്റ​ർ വെ​ള്ള​മാ​ണു​ള്ള​ത്. ഇ​തി​ലെ വെ​ള്ളം പൈ​പ്പു​വ​ഴി​വി​ട്ട് പ്രാ​ഥ​മി​ക ടെ​സ്റ്റിം​ഗും ന​ട​ക്കു​ന്നു​ണ്ട്.

ന​ല്ല വേ​ന​ൽ​മ​ഴ ല​ഭി​ച്ചാ​ൽ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​വു​മാ​കാം. ത​ട​യ​ണ​യി​ൽ​നി​ന്നും 294 മീ​റ്റ​ർ ദൂ​ര​ത്തി​ൽ ലൊ​പ്ര​ഷ​ർ പൈ​പ്പും തു​ട​ർ​ന്ന് പ​വ​ർ​ഹൗ​സ് വ​രെ​യു​ള്ള 438 മീ​റ്റ​ർ ദൂ​ര​ത്തി​ൽ ഹൈ ​പ്ര​ഷ​ർ പെ​ൻ​സ്റ്റോ​ക്ക് പൈ​പ്പു​ക​ളു​മാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഉ​ത്പാ​ദ​നം ക​ഴി​ഞ്ഞ് വെ​ള്ളം ഇ​തി​ന​ടു​ത്തെ തോ​ടു​വ​ഴി നി​ല​വി​ലു​ള്ള​പോ​ലെ താ​ഴേ​ക്കൊ​ഴു​കി മം​ഗ​ലം​പു​ഴ​യി​ലെ​ത്തും.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യാ​ണി​ത്. പാ​ല​ക്കാ​ട് സ്മോ​ൾ ഹൈ​ഡ്രോ ക​മ്പ​നി എ​ന്ന​പേ​രി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ക​മ്പ​നി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

വ​ർ​ഷ​ത്തി​ൽ 3.78 മി​ല്യ​ൺ യൂ​ണി​റ്റ് വൈ​ദ്യു​തി ഉ​ത്പാ​ദ​ന​മാ​ണ് പ​ദ്ധ​തി​വ​ഴി ല​ക്ഷ്യം​വ​ച്ചി​ട്ടു​ള്ള​ത്. നാ​ലു മാ​സം​മു​മ്പ് പ​ദ്ധ​തി​യു​ടെ പ​വ​ർ ഹൗ​സി​ന്‍റെ​യും ത​ട​യ​ണ​യു​ടെ​യും ഉ​ദ്ഘാ​ട​നം ന​ട​ത്തി​യി​രു​ന്നു.

എ​ന്താ​യാ​ലും ഇ​ട​യ്ക്കു​വ​ച്ച് നി​ർ​ത്തി​വ​യ്ക്കു​മോ എ​ന്ന ആ​ശ​ങ്ക ജ​നി​പ്പി​ച്ച പ​ദ്ധ​തി സാ​ധ്യ​മാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് പാ​ല​ക്കു​ഴി​ക്കാ​ർ.

Related posts

Leave a Comment