കാ​ക്ക​യെ പോ​ലെ​യാ​ണ് ഇ​രി​ക്കു​ന്ന​ത് ! ജാ​തി​പ്പേ​ര് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ച​തി​ന് എം​എ​ല്‍​എ തോ​മ​സ് കെ ​തോ​മ​സി​നും ഭാ​ര്യ​യ്ക്കു​മെ​തി​രേ കേ​സ്

ജാ​തി​പ്പേ​ര് വി​ളി​ച്ച് അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ എം​എ​ല്‍​എ തോ​മ​സ് കെ ​തോ​മ​സി​നും ഭാ​ര്യ​യ്ക്കു​മെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

പ​ട്ടി​ക​ജാ​തി പീ​ഡ​ന​നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് എം​എ​ല്‍​എ​ക്കും ഭാ​ര്യ ഷേ​ര്‍​ളി തോ​മ​സി​നു​മെ​തി​രെ പോ​ലീ​സ് കേ​സ് എ​ടു​ത്ത​ത്.

എ​ന്‍​സി​പി ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്റ് ആ​ര്‍​ബി ജി​ഷ​യെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് കേ​സ്. ഈ ​മാ​സം ഒ​ന്‍​പ​തി​ന് ആ​ല​പ്പു​ഴ​യി​ല്‍ ന​ട​ന്ന ഫ​ണ്ട് സ​മാ​ഹ​ര​ണ യോ​ഗ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​ന്റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. യോ​ഗ​ത്തി​നെ​ത്തി​യ​പ്പോ​ള്‍ തോ​മ​സ് കെ ​തോ​മ​സും ഭാ​ര്യ​യും ചേ​ര്‍​ന്ന് ത​ന്നെ അ​ധി​ക്ഷേ​പി​ച്ചെ​ന്നാ​ണ് ജി​ഷ​യു​ടെ പ​രാ​തി.

ഹ​രി​പ്പാ​ട്ടെ യോ​ഗ​ത്തി​ന് മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​രെ മാ​ത്ര​മാ​ണ് ക്ഷ​ണി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന​ല്ലാ​ത്ത എം​എ​ല്‍​എ​യും ഭാ​ര്യ​യും എ​ത്തി​യ​പ്പോ​ള്‍ പു​റ​ത്തു​പോ​ക​ണ​മെ​ന്ന് താ​ന്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

ഇ​താ​ണ് എം​എ​ല്‍​എ​യെ​യും ഭാ​ര്യ​യെ​യും പ്ര​കോ​പി​പ്പി​ച്ച​ത്. കാ​ക്ക​യെ പോ​ലെ ക​റു​ത്താ​ണ് ഇ​രി​ക്കു​ന്ന​ത് എ​ന്ന് പ​റ​ഞ്ഞാ​യി​യു​ര​ന്നു എം​എ​ല്‍​എ​യു​ടെ ഭാ​ര്യ​യു​ടെ ആ​ക്ഷേ​പം.

ഇ​തി​ന്റെ വീ​ഡി​യോ ഉ​ള്‍​പ്പ​ടെ തെ​ളി​വ് സ​ഹി​ത​മാ​ണ് ജി​ഷ ഹ​രി​പ്പാ​ട് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

അ​തേ​സ​മ​യം ത​ന്നെ​യും ഭാ​ര്യ​യെ​യും അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണ് ജി​ഷ ചെ​യ്ത​തെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.

നി​യ​മ​സ​ഭ​യി​ല്‍ നി​ന്ന് വ​രു​ന്ന വ​ഴി​യാ​യ​തി​നാ​ലാ​ണ് ഭാ​ര്യ ത​നി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തേ​സ​മ​യം യോ​ഗ​ത്തി​നെ​ത്തി​യ​ത് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് വി​ളി​ച്ചി​ട്ടാ​ണെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.

Related posts

Leave a Comment