ന്യൂയോർക്ക്: അന്താരാഷ്ട്ര നിധി(ഐഎംഎഫ്)യിൽ നിന്നുള്ള ഏറ്റവും വലിയ വായ്പ അർജന്റീനയ്ക്ക്. 5700 കോടി ഡോളർ (4.14 ലക്ഷം കോടി രൂപ). ഏറ്റവും വലിയ വായ്പ എന്നത് അഭിമാനിക്കാവുന്ന വലിയ കാര്യമൊന്നുമല്ല. രാജ്യത്തിന്റെ സാന്പത്തികനില അത്രമേൽ തകർച്ചയിലായതുകൊണ്ടാണ് ഇതു വേണ്ടിവന്നത്. ഐഎംഎഫിന്റെ കർശന വ്യവസ്ഥകൾക്കു വാഴങ്ങാമെന്ന് പ്രസിഡന്റ് മൗറീസ്യോ മക്രിയുടെ സർക്കാർ സമ്മതിച്ചശേഷമാണ് ഇതു കിട്ടിയത്. ഐഎംഎഫ് വ്യവസ്ഥകളോടു യോജിപ്പില്ലാത്ത അർജന്റീനയുടെ കേന്ദ്രബാങ്കിന്റെ തലവൻ നിക്കോളാസ് കപുട്ടോ ഒരുദിവസം മുൻപ് രാജിവച്ചിരുന്നു. വൻവിലക്കയറ്റവും കറൻസി പ്രതിസന്ധിയുമൊക്കെ രാജ്യത്തെ വലയ്ക്കുന്നു. രണ്ടാഴ്ച മുൻപ് 34.4 ശതമാനമായിരുന്നു വാർഷിക വിലക്കയറ്റം. ഇതു 40 ശതമാനത്തിലെത്തുമെന്നു കരുതപ്പെടുന്നു. കറൻസിയുടെ വിനിമയനിരക്ക് പകുതിയായി.അടുത്തവർഷത്തോടെ ബജറ്റ് കമ്മി ഇല്ലാതാക്കാമെന്ന വാഗ്ദാനം നൽകിയാണ് വായ്പ വാങ്ങിയത്. ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ച ചെലവുചുരുക്കലിൽ പ്രതിഷേധിച്ചു രാജ്യത്ത് ഇന്നു പൊതുപണിമുടക്കാണ്.
Read MoreCategory: Business
40 ലക്ഷം തൊഴിൽ ലക്ഷ്യമിട്ട് ടെലികോം നയം
ന്യൂഡൽഹി: എല്ലാവർക്കും ബ്രോഡ്ബാൻഡ് സൗകര്യം, നാലു വർഷംകൊണ്ട് 40 ലക്ഷം തൊഴിൽ എന്നീ ലക്ഷ്യങ്ങളുമായി പുതിയ ടെലികോം നയം പ്രഖ്യാപിച്ചു. നാഷണൽ ഡിജിറ്റൽ കമ്യൂണിക്കേഷൻസ് പോളിസി 2018 എന്ന പേരിലുള്ള നയരേഖയ്ക്കു കേന്ദ്ര കാബിനറ്റ് ഇന്നലെ അംഗീകാരം നൽകി. 5 ജി സാങ്കേതികവിദ്യയും ഓപ്റ്റിക്കൽ ഫൈബറും ഉപയോഗിച്ചു ജനങ്ങൾക്കു മുഴുവൻ അതിവേഗ ബ്രോഡ്ബാൻഡ് സൗകര്യം ഉറപ്പാക്കും. കുറഞ്ഞ ചെലവിൽ ഇതു നൽകുകയാണ് ലക്ഷ്യമെന്നു ടെലികോം മന്ത്രി മനോജ് സിൻഹ അറിയിച്ചു. സ്പെക്ട്രത്തിന് മിതമായ നിരക്ക് ആകും ഈടാക്കുക എന്നു നയത്തിൽ പറയുന്നു. 7.8 ലക്ഷം കോടി രൂപയുടെ കടഭാരത്തിൽ വലയുകയാണ് ഇപ്പോൾ ഇന്ത്യയിലെ ടെലികോം മേഖല. പതിനായിരംകോടി ഡോളറിന്റെ (ഏഴുലക്ഷം കോടി രൂപ) നിക്ഷേപമാണ് ഈ രംഗത്ത് നയരേഖ പ്രതീക്ഷിക്കുന്നത്. 2022 ആകുന്പോഴേക്ക് 40 ലക്ഷം തൊഴിലുണ്ടാകണം.
Read Moreഓഹരികളിൽ ആശ്വാസറാലി
മുംബൈ: ഐഎൽ ആൻഡ് എഫ്എസ് തകരാൻ അനുവദിക്കില്ലെന്നു ലൈഫ് ഇൻഷ്വറൻസ് കോർപറേഷനും (എൽഐസി) കേന്ദ്ര ധനമന്ത്രാലയ വക്താക്കളും പ്രഖ്യാപിച്ചു. ഇതോടെ ഓഹരിവിപണിക്ക് ആശ്വാസമായി. ഓഹരികൾ തിരിച്ചുകയറി. സെൻസെക്സ് 347.04 പോയിന്റ് ഉയർന്ന് 36,652.06ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 100.05 പോയിന്റ് കയറി 11,067.45-ൽ അവസാനിച്ചു. വലിയ ചാഞ്ചാട്ടമാണ് ഇന്നലെ കന്പോളത്തിൽ കണ്ടത്. സെൻസെക്സ് 36,705.79 വരെ കയറുകയും 36,064.1 വരെ താഴുകയും ചെയ്തു. നിഫ്റ്റി 10,882.85 മുതൽ 11,080.6 വരെ ചാഞ്ചാടി. എൽഐസി ഇടപെടും അഞ്ചുദിവസം തുടർച്ചയായി താഴോട്ടു പോയ കന്പോളത്തിന്റെ ഇന്നലത്തെ ആശ്വാസറാലി എല്ലാം ഭദ്രമായെന്ന് ഉറപ്പുനൽകുന്നില്ല. ധനകാര്യ കന്പനികളുടെ കാര്യത്തിലെ ആശങ്കയ്ക്കു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷമാത്രമേ ഇപ്പോഴുമുള്ളൂ. 91,000 കോടി രൂപ കടമുള്ള ഐഎൽ ആന്ഡ് എഫ്എസിനെ രക്ഷിക്കണമെങ്കിൽ വലിയ തുക മുടക്കണം. എൽഐസിയും എസ്ബിഐയും മറ്റും അതിനു തയാറാകുമെന്ന് ഉറപ്പില്ല. ജപ്പാനിലെ ഓറിക്സ്…
Read Moreഓഹരികൾ ഇടിയുന്നു ; ധനകാര്യ മേഖലയിൽ ഭീതി
മുംബൈ: ഓഹരിവിപണിയിലെ തകർച്ച തുടരുന്നു. ഒപ്പം രൂപയും ഇടിഞ്ഞു.ബാങ്കുകൾ, ബാങ്കിതര ധനകാര്യ കന്പനികൾ എന്നിവയ്ക്കാണു വലിയ തകർച്ച. ഐടി ഒഴികെ എല്ലാ വിഭാഗങ്ങളും താഴോട്ടു പോയി. സെൻസെക്സും നിഫ്റ്റിയും ഒന്നര ശതമാനം വീതം താണു. സെൻസെക്സ് 536.58 പോയിന്റ് താണ് 36,305.02ൽ ക്ലോസ് ചെയ്തു. ഫെബ്രുവരി ആറിനു ശേഷമുള്ള ഏറ്റവും വലിയ ഏകദിന താഴ്ചയാണിത്. നിഫ്റ്റി 168.2 പോയിന്റ് ഇടിഞ്ഞ് 10,974.9ൽ ക്ലോസ് ചെയ്തു. പ്രധാന സൂചികകൾ ചെറിയ വീഴ്ചയേ കാണിച്ചുള്ളൂവെങ്കിലും ബഹുഭൂരിപക്ഷം ഓഹരികളുടെയും താഴ്ച അതിലേറെയായിരുന്നു. നിഫ്റ്റി ജൂണിയർ 3.03 ശതമാനം, റിയൽറ്റി 5.1 ശതമാനം, മിഡ്ക്യാപ് 4 ശതമാനം, ബാങ്ക് 2.45 ശതമാനം എന്നിങ്ങനെ താണു. നിഫ്റ്റി 10,000ത്തിലേക്ക് കന്പോളം ഇനിയും താഴുമെന്നാണു വിലയിരുത്തൽ. എഡൽ വൈസ് റിസർച്ച് മേധാവി വിനയ് ഖട്ടർ കണക്കാക്കുന്നത് നിഫ്റ്റി 10,000-10,100 മേഖലയിലേക്കു താഴുമെന്നാണ്. മിസുഹോ ബാങ്കിന്റെ ഇന്ത്യ…
Read Moreഎന്തുകൊണ്ട് ഇഎംവി ചിപ്പ് കാർഡുകൾ? വിവരങ്ങള് ആവശ്യപ്പെട്ട്ബാ ങ്കുകൾ വിളിക്കില്ല
നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മാഗ്നെറ്റിക് സ്ട്രിപ്പ് മാത്രമുള്ള ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ മാറി ചിപ്പ് ഘടിപ്പിച്ചവ ഉപയോഗിക്കണമെന്നു ചൂണ്ടിക്കാട്ടി ബാങ്കുകൾ ഉപയോക്താക്കൾക്ക് എസ്എംഎസ് അയച്ചുതുടങ്ങി. ഈ എസ്എംഎസുകൾ തട്ടിപ്പാണെന്നു ചൂണ്ടിക്കാട്ടി അവഗണിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. എന്നാൽ, അക്കൗണ്ടുകളിലുള്ള നിങ്ങളുടെ തുക കൂടുതൽ സുരക്ഷിതമാക്കാനുള്ള ശ്രമമാണ് റിസർവ് ബാങ്കിന്റെ നിർദേശത്തേത്തുടർന്ന് ബാങ്കുകൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഡിസംബർ 31നു മുന്പ് പുതിയ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ സ്വന്തമാക്കണം. അല്ലാത്തപക്ഷം ഡിസംബർ 31നുശേഷം പഴയ കാർഡുകൾ റദ്ദാക്കപ്പെടും. ആർബിഐയുടെ നിർദേശം ബാങ്കുകൾ റിസർബ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശത്തെത്തുടർന്നാണ് പ്രവർത്തിക്കുന്നത്. ഓൺലൈൻ ഇരപിടിയന്മാരിൽനിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാനാണ് ആർബിഐ പുതിയ നിർദേശത്തിലൂടെ ലക്ഷ്യമിടുന്നത്. ഉപയോക്താക്കളുടെ പണം ബാങ്കുകളിൽ സുരക്ഷിതമായിരിക്കണമെന്നതാണ് ആർബിഐയുടെയും ബാങ്കുകളുടെയും ഉത്തരവാദിത്തം. എന്നാൽ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളിലെ വിവരങ്ങൾ ചോർത്തി പണം തട്ടുന്നതാണ് ഇപ്പോൾ ബാങ്കുകൾ നേരിടുന്ന പ്രധാന വെല്ലുവിളി. ഓൺലൈൻ ബാങ്കിംഗ് തട്ടിപ്പുകളേക്കുറിച്ചുള്ള പരാതികൾ ഓരോ…
Read Moreഓഹരികളിൽ വൻ തകർച്ച
മുംബൈ: അപ്രതീക്ഷിതമായ വലിയ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ഇന്ത്യൻ ഓഹരികൾ നഷ്ടത്തോടെ ക്ലോസ് ചെയ്തു. സെൻസെക്സ് 1500 പോയിന്റിന്റെ ചാഞ്ചാട്ടമാണു കാണിച്ചത്. ഒരവസരത്തിൽ രണ്ടുമിനിറ്റുകൊണ്ട് 1128 പോയിന്റ് (3.03 ശതമാനം) താഴെയെത്തിയിട്ട് പിന്നീട് കയറുകയായിരുന്നു. രാജ്യത്ത് പലിശ കൂടുമെന്ന ആശങ്കയാണു കാരണം. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോൾ സെൻസെക്സിനു നഷ്ടം 279.62 പോയിന്റ് (0.75 ശതമാനം). നിഫ്റ്റി 91.25 പോയിന്റ് നഷ്ടത്തിൽ 11,143.10ൽ ക്ലോസ് ചെയ്തു. ഈയാഴ്ച സെൻസെക്സിന് 3.28 ശതമാനവും (1249.04 പോയിന്റ്) നിഫ്റ്റിക്ക് 3.23 ശതമാനവും (372.1 പോയിന്റ്) നഷ്ടവുമുണ്ടായി. രാവിലെ യെസ് ബാങ്കിന്റെ ഓഹരികൾ കുത്തനേ ഇടിഞ്ഞെങ്കിലും സൂചികകൾ കയറ്റത്തിലായിരുന്നു. 368 പോയിന്റ് കയറിയ സെൻസെക്സ് 37,489.24ൽ എത്തി. നിഫ്റ്റി 11,346.8ലും എത്തി. പിന്നീട് പൊതുമേഖലാ ബാങ്കുകളിലും ഹൗസിംഗ് ഫിനാൻസ് കന്പനികളിലും ആരംഭിച്ച തകർച്ചയാണ് ഉച്ചയോടെ സർവവിഭാഗം ഓഹരികളും കുത്തനേ ഇടിയുന്നതിലേക്കെത്തിയത്. ഒരുമണിയായപ്പോൾ സെൻസെക്സ് 1127.58 പോയിന്റ്…
Read Moreവിലക്കുതിപ്പിൽ പൈനാപ്പിൾ
വാഴക്കുളം: പ്രളയാനന്തരം പൈനാപ്പിളിന് ഇരട്ടിയോളം വില ഉയർന്നു. കഴിഞ്ഞ മാസം ഒടുവിൽ പൈനാപ്പിൾ പച്ചയ്ക്കും പഴത്തിനും കിലോഗ്രാം വില പതിനാറു രൂപയായിരുന്നതാണ് ഇന്നലെ 29നും 33 നും വ്യാപാരം നടന്നത്. പഴത്തിന് ഇനിയും വില ഉയരാനുളള സാധ്യതയാണുളളത്. പ്രളയജലം കെട്ടിനിന്നും ചെളിയടിഞ്ഞും അതി വൃഷ്ടി മൂലവും പൈനാപ്പിളിന്റെ വിപണിയിലേക്കുള്ള വരവ് കുറഞ്ഞതായാണ് കാണുന്നത്. പാകമായി നിന്നതും അടുത്ത മാസങ്ങളിൽ വിളവെടുപ്പിന് ഒരുങ്ങിയതുമായ പൈനാപ്പിൾ തോട്ടങ്ങളിൽ ഏകദേശം ഇരുപതു മുതൽ മുപ്പത്തഞ്ചു ശതമാനം വരെ നാശനഷ്ടങ്ങളുണ്ടായതായും കണക്കാക്കുന്നു. അതിനാൽത്തന്നെ പഴത്തിനു വില ഉയർന്നേക്കാം. വെളളം കെട്ടിനിന്നു പൈനാപ്പിൾ ചെടി നശിച്ച തോട്ടങ്ങളിലെ പൈനാപ്പിളിന്റെ ഉത്പാദനവും സമീപ നാളുകളിൽ ഗണ്യമായി കുറയും.എന്നാൽ, ദിനംപ്രതിയുണ്ടാകുന്ന ഡീസൽ വില വർധന ചരക്കുനീക്കത്തിനു വൻ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ലോറി വാടക ക്രമാതീതമായി ഉയരുന്നതായും വ്യാപാരികൾ പറയുന്നു. ചരക്കു കയറ്റുന്പോഴുളള ഡീസൽ വിലയേക്കാളും ഉയർന്ന നിരക്കിലാണ്…
Read Moreമോർ ഇനി ആമസോൺ വക
കോൽക്കത്ത: ആദിത്യ ബിർള ഗ്രൂപ്പിന്റെ സൂപ്പർ മാർക്കറ്റ് ശൃംഖലയായ മോർ ഇനി ആമസോണിന്റെ ഭാഗം. അമേരിക്കൻ ഓൺലൈൻ വ്യാപാരഭീമനായ ആമസോണും ഇന്ത്യൻ സ്വകാര്യനിക്ഷേപ ഫണ്ട് ആയ സമാരയും ചേർന്നാണു മോർ വാങ്ങിയത്. കുമാർ മംഗളം ബിർള നയിച്ച മോറിനു 4,200 കോടി രൂപയാണു വില. ഫ്യൂച്ചർ ഗ്രൂപ്പിന്റെ ബിഗ് ബസാർ, റിലയൻസ് റീട്ടെയിൽ, രാധാകൃഷ്ണ ദമാനിയുടെ ഡി മാർട്ട് എന്നിവ കഴിഞ്ഞാലുള്ള വലിയ റീട്ടെയിൽ ശൃംഖലയാണു മോർ. നിയമതടസങ്ങൾ മൂലമാണ് ആമസോൺ ഭൂരിപക്ഷ ഓഹരി എടുക്കാത്തത്. ആമസോണിന്റെ വരവ് ഇന്ത്യയിലെ ഓൺലൈനും അല്ലാത്തതുമായ ചില്ലറ വ്യാപാര മേഖലയിൽ വലിയ മാറ്റം വരുത്തും. അമേരിക്കയിൽനിന്നുള്ള റീട്ടെയിൽ ഭീമൻ വാൾമാർട്ട് ഇന്ത്യൻ ഓൺലൈൻ റീട്ടെയിൽ ഫ്ലിപ്കാർട്ടിനെ വാങ്ങിയിട്ടുണ്ട്. ബിഗ് ബസാർ, ഡി മാർട്ട്, റിലയൻസ് റീട്ടെയിൽ എന്നിവ വിദേശ ഭീമന്മാരായ വാൾമാർട്ടിനോടും ആമസോണിനോടും ഏറ്റുമുട്ടുന്ന കാഴ്ചയാകും ഇനി കാണുക. മൊബൈൽ…
Read Moreരൂപ അല്പം കയറി; ഓഹരികൾ താഴോട്ട്
മുംബൈ: ദിവസങ്ങൾക്കുശേഷം രൂപ അല്പം കരുത്ത് കാണിച്ചു. എന്നാൽ, ഓഹരികൾ വീണ്ടും താഴോട്ടുപോയി. ഡോളറുമായുള്ള വിനിമയനിരക്കിൽ രൂപ മൂന്നു ദിവസത്തിനുശേഷമാണു നേട്ടമുണ്ടാക്കിയത്. ഡോളർവില ഇന്നലെ 61 പൈസ കുറഞ്ഞ് 72.37 രൂപയായി. ചൊവ്വാഴ്ച 72.98 രൂപയിലായിരുന്നു ക്ലോസിംഗ്. ഇന്നലെ രാവിലെ രൂപ നല്ല നേട്ടമുണ്ടാക്കിയെങ്കിലും ഇടയ്ക്കു കുറേനേരം താഴോട്ടുപോയി. വ്യാപാരത്തിന്റെ അവസാന മണിക്കൂറിലാണു വീണ്ടും നേട്ടമുണ്ടാക്കിയത്. ഇറക്കുമതിച്ചുങ്കം വർധിപ്പിക്കാനും വിദേശ വായ്പ ഉദാരവത്കരിക്കാനുമുള്ള നടപടികൾ ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഇന്നലെ കന്പോളത്തിൽ കണ്ടത്. ഓഹരി വിപണി രാവിലെ ഉയർന്നെങ്കിലും പിന്നീടു താഴോട്ടുപോയി. ബാങ്ക് ഓഹരികളാണു സൂചിക താഴ്ത്തുന്നതിൽ വലിയ പങ്ക് വഹിച്ചത്. 37531 വരെ കയറിയ സെൻസെക്സ് 37063 വരെ താണു. ഈ വലിയ ചാഞ്ചാട്ടം വിപണിക്കു ദിശാബോധം ആയിട്ടില്ലെന്നാണു കാണിക്കുന്നത്. സെൻസെക്സ് 169.45 പോയിന്റ് താണ് 37,121.22-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 44.55 പോയിന്റ് താണ്.…
Read Moreപ്രളയം: ഫെഡറൽ ബാങ്കിന്റെ പ്രത്യേക വായ്പാപദ്ധതി
കൊച്ചി: പ്രളയ ദുരിതബാധിതരായ ഫെഡറൽ ബാങ്ക് ഉപഭോക്താക്കൾക്ക് ബാങ്ക് പ്രത്യേക വായ്പാ പദ്ധതി പ്രഖ്യാപിച്ചു. വീട് പുതുക്കിപ്പണിയുന്നതിനും അറ്റകുറ്റപ്പണി നടത്തുന്നതിനുമായി സങ്കീർണതകളില്ലാതെ പത്തു ലക്ഷം രൂപ വരെയുള്ള വായ്പകൾ ലഭിക്കും. കുറഞ്ഞത് ഒരു വർഷമായി ഭവന വായ്പാ തിരിച്ചടവ് നടത്തിവരുന്ന ഉപഭോക്താക്കൾക്ക് അപേക്ഷ നൽകാം. 8.50 ശതമാനം പലിശനിരക്കിലാണ് വായ്പ. വരുമാനം സംബന്ധിച്ച പുതിയ രേഖകൾ ഒന്നും സമർപ്പിക്കേണ്ടതില്ല. അത്യാവശ്യക്കാർക്ക് ആറു മാസംവരെ മോറട്ടോറിയം ലഭിക്കും. അപേക്ഷകൾ മുൻഗണനാ പരിഗണന നൽകിയും അതിവേഗ സംവിധാനത്തിലൂടെയുമാകും അനുവദിക്കുകയെന്നും ഫെഡറൽ ബാങ്ക് അറിയിച്ചു.
Read More