പ്ര​ള​യം: ഫെ​ഡ​റ​ൽ ബാ​ങ്കിന്‍റെ പ്ര​ത്യേ​ക വാ​യ്പാപ​ദ്ധ​തി

കൊ​​​ച്ചി: പ്ര​​​ള​​​യ ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​രാ​​​യ ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ബാ​​ങ്ക് പ്ര​​​ത്യേ​​​ക വാ​​​യ്പാ പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചു. വീ​​​ട് പു​​​തു​​​ക്കിപ്പ​​​ണി​​​യു​​​ന്ന​​​തി​​​നും അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യി സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ളി​​​ല്ലാ​​​തെ പ​​​ത്തു ല​​​ക്ഷം രൂ​​​പ വ​​​രെ​​​യു​​​ള്ള വാ​​​യ്പ​​​ക​​​ൾ ല​​​ഭി​​​ക്കും.

കു​​​റ​​​ഞ്ഞ​​​ത് ഒ​​​രു വ​​​ർ​​​ഷ​​​മാ​​​യി ഭ​​​വ​​​ന വാ​​​യ്പാ തി​​​രി​​​ച്ച​​​ട​​​വ് ന​​​ട​​​ത്തി​​​വ​​​രു​​​ന്ന ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷ ന​​​ൽ​​​കാം. 8.50 ശ​​​ത​​​മാ​​​നം പ​​​ലി​​​ശനി​​​ര​​​ക്കി​​ലാ​​ണ് വാ​​യ്പ. വ​​​രു​​​മാ​​​നം സം​​​ബ​​​ന്ധി​​​ച്ച പു​​​തി​​​യ രേ​​​ഖ​​​ക​​​ൾ ഒ​​​ന്നും സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​തി​​​ല്ല. അ​​​ത്യാ​​​വ​​​ശ്യ​​​ക്കാ​​​ർ​​​ക്ക് ആ​​​റു മാ​​​സം​​​വ​​​രെ മോ​​​റ​​​ട്ടോ​​​റി​​​യം ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ​​​ക​​​ൾ മു​​​ൻ​​​ഗ​​​ണ​​​നാ പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കി​​​യും അ​​​തി​​​വേ​​​ഗ സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ​​​യു​​​മാ​​​കും അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യെ​​​ന്നും ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് അ​​​റി​​​യി​​​ച്ചു.

Related posts