മോർ ഇനി ആമസോൺ വക

കോ​ൽ​ക്ക​ത്ത: ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്പി​ന്‍റെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യാ​യ മോ​ർ ഇ​നി ആ​മ​സോ​ണി​ന്‍റെ ഭാ​ഗം. അ​മേ​രി​ക്ക​ൻ ഓ​ൺ​ലൈ​ൻ വ്യാ​പാ​ര​ഭീ​മ​നാ​യ ആ​മ​സോ​ണും ഇ​ന്ത്യ​ൻ സ്വ​കാ​ര്യ​നി​ക്ഷേ​പ ഫ​ണ്ട് ആ​യ സ​മാ​ര​യും ചേ​ർ​ന്നാ​ണു മോ​ർ വാ​ങ്ങി​യ​ത്. കു​മാ​ർ മം​ഗ​ളം ബി​ർ​ള ന​യി​ച്ച മോ​റി​നു 4,200 കോ​ടി രൂ​പ​യാ​ണു വി​ല.

ഫ്യൂ​ച്ച​ർ ഗ്രൂ​പ്പി​ന്‍റെ ബി​ഗ് ബ​സാ​ർ, റി​ല​യ​ൻ​സ് റീ​ട്ടെ​യി​ൽ, രാ​ധാ​കൃ​ഷ്ണ ദ​മാ​നി​യു​ടെ ഡി​ മാ​ർ​ട്ട് എ​ന്നി​വ ക​ഴി​ഞ്ഞാ​ലു​ള്ള വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​ണു മോ​ർ. നി​യ​മ​ത​ട​സ​ങ്ങ​ൾ മൂ​ല​മാ​ണ് ആ​മ​സോ​ൺ ഭൂ​രി​പ​ക്ഷ ഓ​ഹ​രി എ​ടു​ക്കാ​ത്ത​ത്.

ആ​മ​സോ​ണി​ന്‍റെ വ​ര​വ് ഇ​ന്ത്യ​യി​ലെ ഓ​ൺ​ലൈ​നും അ​ല്ലാ​ത്ത​തു​മാ​യ ചി​ല്ല​റ വ്യാ​പാ​ര മേ​ഖ​ല​യി​ൽ വ​ലി​യ മാ​റ്റം വ​രു​ത്തും. അ​മേ​രി​ക്ക​യി​ൽ​നി​ന്നു​ള്ള റീ​ട്ടെ​യി​ൽ ഭീ​മ​ൻ വാ​ൾ​മാ​ർ​ട്ട് ഇ​ന്ത്യ​ൻ ഓ​ൺ​ലൈ​ൻ റീ​ട്ടെ​യി​ൽ ഫ്ലിപ്കാ​ർ​ട്ടി​നെ വാ​ങ്ങി​യി​ട്ടു​ണ്ട്.

ബി​ഗ് ബ​സാ​ർ, ഡി ​മാ​ർ​ട്ട്, റി​ല​യ​ൻ​സ് റീ​ട്ടെ​യി​ൽ എ​ന്നി​വ വി​ദേ​ശ ഭീ​മ​ന്മാ​രാ​യ വാ​ൾ​മാ​ർ​ട്ടി​നോ​ടും ആ​മ​സോ​ണി​നോ​ടും ഏ​റ്റു​മു​ട്ടു​ന്ന കാ​ഴ്ച​യാ​കും ഇ​നി കാ​ണു​ക. മൊ​ബൈ​ൽ ടെ​ലി​ഫോ​ണി​ലെ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ മൂ​ന്നു വ​ലി​യ ക​ന്പ​നി​ക​ൾ മാ​ത്രം പി​ടി​ച്ചു നി​ല്ക്കു​ന്ന​തു​പോ​ലെ റീ​ട്ടെ​യി​ൽ – ഇ ​കൊ​മേ​ഴ്സ് മേ​ഖ​ല​യി​ലും വെ​ട്ടിനി​ര​ത്ത​ൽ ഉ​ണ്ടാ​യേ​ക്കാം.

കു​മാ​ർ മം​ഗ​ളം ബി​ർ​ള​യ്ക്കു 4000 കോ​ടി രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യു​ള്ള മോ​ർ വി​റ്റൊ​ഴി​ഞ്ഞ​ത് ആ​ശ്വാ​സ​മാ​ണ്. മോ​ർ ഇ​നി അ​തി​വേ​ഗം സ്റ്റോ​റു​ക​ളു​ടെ എ​ണ്ണം കൂ​ട്ടും. ഈ ​വ​ർ​ഷം 90ഉം ​അ​ടു​ത്ത​വ​ർ​ഷം 150ഉം ​ആ​ണു ല​ക്ഷ്യം. സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ​ക്കു പു​റ​മേ കു​റേ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളും തു​ട​ങ്ങും. 2006ൽ ​രൂ​പ​വ​ത്ക​രി​ച്ച സ​മാ​ര കാ​പ്പി​റ്റ​ൽ വ​ള​ർ​ന്നു​വ​രു​ന്ന ക​ന്പ​നി​ക​ളി​ൽ മൂ​ല​ധ​ന​നി​ക്ഷേ​പം ന​ട​ത്തി​യാ​ണു ശ്ര​ദ്ധേ​യ​മാ​യ​ത്.

Related posts