വിലക്കുതിപ്പിൽ പൈനാപ്പിൾ

വാ​​​​ഴ​​​​ക്കു​​​​ളം: പ്ര​​​​ള​​​​യാ​​​​ന​​​​ന്ത​​​​രം പൈ​​​​നാ​​​​പ്പി​​​​ളി​​​​ന് ഇ​​​​ര​​​​ട്ടി​​​​യോ​​​​ളം വി​​​​ല ഉ​​​​യ​​​​ർ​​​​ന്നു.​ ക​​​​ഴി​​​​ഞ്ഞ മാ​​​​സം ഒ​​​​ടു​​​​വി​​​​ൽ പൈ​​​​നാ​​​​പ്പി​​​​ൾ പ​​​​ച്ച​​​​യ്ക്കും പ​​​​ഴ​​​​ത്തി​​​​നും കി​​​​ലോ​​ഗ്രാം വി​​​​ല പ​​​​തി​​​​നാ​​​​റു രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്ന​​​​താ​​​​ണ് ഇ​​​​ന്ന​​​​ലെ 29നും 33 ​​നും വ്യാ​​​​പാ​​​​രം ന​​​​ട​​​​ന്ന​​​​ത്.​​

പ​​​​ഴ​​​​ത്തി​​​​ന് ഇ​​​​നി​​​​യും വി​​​​ല ഉ​​​​യ​​​​രാ​​​​നു​​​​ള​​​​ള സാ​​​​ധ്യ​​​​ത​​​​യാ​​​​ണു​​​​ള​​​​ള​​​​ത്. പ്ര​​​​ള​​​​യ​​​​ജ​​​​ലം കെ​​​​ട്ടി​​​നി​​​​ന്നും ചെ​​​​ളി​​​​യ​​​​ടി​​​​ഞ്ഞും അ​​​​തി വൃ​​​​ഷ്ടി മൂ​​​​ല​​​​വും പൈ​​​​നാ​​​​പ്പി​​​​ളി​​​​ന്‍റെ വിപണിയിലേക്കുള്ള വ​​​​ര​​​​വ് കു​​​​റ​​​​ഞ്ഞ​​​​താ​​​​യാ​​​​ണ് കാ​​​​ണു​​​​ന്ന​​​​ത്. പാ​​​​ക​​​​മാ​​​​യി നി​​​​ന്ന​​​​തും അ​​​​ടു​​​​ത്ത മാ​​​​സ​​​​ങ്ങ​​​​ളി​​​​ൽ വി​​​​ള​​​​വെ​​​​ടു​​​​പ്പി​​​​ന് ഒ​​​​രു​​​​ങ്ങി​​​​യ​​​​തു​​​​മാ​​​​യ പൈ​​​​നാ​​​​പ്പി​​​​ൾ തോ​​​​ട്ട​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​ക​​​​ദേ​​​​ശം ഇ​​​​രു​​​​പ​​​​തു മു​​​​ത​​​​ൽ മു​​​​പ്പ​​​​ത്ത​​​​ഞ്ചു ശ​​​​ത​​​​മാ​​​​നം വ​​​​രെ നാ​​​​ശ​​​​ന​​​​ഷ്ട​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യ​​​​താ​​​​യും ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്നു.

അ​​​​തി​​​​നാ​​​​ൽ​​ത്ത​​​​ന്നെ പ​​​​ഴ​​​​ത്തി​​നു വി​​​​ല ഉ​​​​യ​​​​ർ​​​​ന്നേ​​​​ക്കാം. വെ​​​​ള​​​​ളം കെ​​​​ട്ടി​​​നി​​ന്നു പൈ​​​​നാ​​​​പ്പി​​​​ൾ ചെ​​​​ടി ന​​​​ശി​​​​ച്ച തോ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലെ പൈ​​​​നാ​​​​പ്പി​​​​ളി​​​​ന്‍റെ ഉ​​​​ത്പാ​​​​ദ​​​​ന​​​​വും സ​​​​മീ​​​​പ നാ​​​​ളു​​​​ക​​​​ളി​​​​ൽ ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​യും.എ​​ന്നാ​​ൽ, ദി​​​​നം​​​​പ്ര​​​​തി​​​​യു​​​​ണ്ടാ​​​​കു​​​​ന്ന​ ഡീ​​​​സ​​​​ൽ വി​​​​ല വ​​​​ർ​​​​ധ​​​ന ച​​​​ര​​​​ക്കു​​​​നീ​​​​ക്ക​​​​ത്തി​​​​നു വ​​​​ൻ പ്ര​​​​തി​​​​സ​​​​ന്ധി സൃ​​​​ഷ്ടി​​​​ക്കു​​​​ക​​​​യാ​​​​ണ്.​​​​

ലോ​​​​റി വാ​​​​ട​​​​ക ക്ര​​​​മാ​​​​തീ​​​​ത​​​​മാ​​​​യി ഉ​​​​യ​​​​രു​​​​ന്ന​​​​താ​​​​യും വ്യാ​​​​പാ​​​​രി​​​​ക​​​​ൾ പ​​​​റ​​​​യു​​​​ന്നു. ച​​​​ര​​​​ക്കു ക​​​​യ​​​​റ്റു​​​​ന്പോ​​​​ഴു​​​​ള​​​​ള ഡീ​​​​സ​​​​ൽ വി​​​​ല​​​​യേ​​​​ക്കാ​​​​ളും ഉ​​​​യ​​​​ർ​​​​ന്ന നി​​​​ര​​​​ക്കി​​​​ലാ​​​​ണ് മ​​​​ട​​​​ക്ക​​​​യാ​​​​ത്ര​​യ്ക്കു ലോ​​​​റി​​​​യി​​​​ൽ ഇ​​​​ന്ധ​​​​നം നി​​​​റ​​​​യ്ക്കു​​​​ന്ന​​​​ത്.ഇ​​​​ത​​​​ര മേ​​​​ഖ​​​​ല​​​​യി​​​​ലെ​​​​ന്ന പോ​​​​ലെ പൈ​​​​നാ​​​​പ്പി​​​​ൾ വി​​​​പ​​​​ണി​​യെ​​​​യും ഇ​​​​ന്ധ​​​​ന​​​​വി​​​​ല വ​​​​ർ​​ധ​​​​ന പ്ര​​​​തി​​​​കൂ​​​​ല​​​​മാ​​​​യി ബാ​​​​ധി​​​​ക്കു​​​​ക​​​​യാ​​​​ണ്.

Related posts