ഓഹരികളിൽ വൻ തകർച്ച

മും​ബൈ: അ​പ്ര​തീ​ക്ഷി​ത​മാ​യ വ​ലി​യ ചാ​ഞ്ചാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ൾ ന​ഷ്‌​ട​ത്തോ​ടെ ക്ലോ​സ് ചെ​യ്തു. സെ​ൻ​സെ​ക്സ് 1500 പോ​യി​ന്‍റി​ന്‍റെ ചാ​ഞ്ചാ​ട്ട​മാ​ണു കാ​ണി​ച്ച​ത്. ഒ​രവ​സ​ര​ത്തി​ൽ ര​ണ്ടു​മി​നി​റ്റു​കൊ​ണ്ട് 1128 പോ​യി​ന്‍റ് (3.03 ശ​ത​മാ​നം) താ​ഴെ​യെ​ത്തി​യി​ട്ട് പി​ന്നീ​ട് ക​യ​റു​ക​യാ​യി​രു​ന്നു. രാ​ജ്യ​ത്ത് പ​ലി​ശ കൂ​ടു​മെ​ന്ന ആ​ശ​ങ്ക​യാ​ണു കാ​ര​ണം.

ഇ​ന്ന​ലെ വ്യാ​പാ​രം അ​വ​സാ​നി​ച്ച​പ്പോ​ൾ സെ​ൻ​സെ​ക്സി​നു ന​ഷ്‌​ടം 279.62 പോ​യി​ന്‍റ് (0.75 ശ​ത​മാ​നം). നി​ഫ്റ്റി 91.25 പോ​യി​ന്‍റ് ന​ഷ്‌​ട​ത്തി​ൽ 11,143.10ൽ ​ക്ലോ​സ് ചെ​യ്തു.
ഈ​യാ​ഴ്ച സെ​ൻ​സെ​ക്സി​ന് 3.28 ശ​ത​മാ​ന​വും (1249.04 പോ​യി​ന്‍റ്) നി​ഫ്റ്റി​ക്ക് 3.23 ശ​ത​മാ​ന​വും (372.1 പോ​യി​ന്‍റ്) ന​ഷ്‌​ട​വു​മു​ണ്ടാ​യി.

രാ​വി​ലെ യെ​സ് ബാ​ങ്കി​ന്‍റെ ഓ​ഹ​രി​ക​ൾ കു​ത്ത​നേ ഇ​ടി​ഞ്ഞെ​ങ്കി​ലും സൂ​ചി​ക​ക​ൾ ക​യ​റ്റ​ത്തി​ലാ​യി​രു​ന്നു. 368 പോ​യി​ന്‍റ് ക​യ​റി​യ സെ​ൻ​സെ​ക്സ് 37,489.24ൽ ​എ​ത്തി. നി​ഫ്റ്റി 11,346.8ലും ​എ​ത്തി. പി​ന്നീ​ട് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ലും ഹൗ​സിം​ഗ് ഫി​നാ​ൻ​സ് ക​ന്പ​നി​ക​ളി​ലും ആ​രം​ഭി​ച്ച ത​ക​ർ​ച്ച​യാ​ണ് ഉ​ച്ച​യോ​ടെ സ​ർ​വ​വി​ഭാ​ഗം ഓ​ഹ​രി​ക​ളും കു​ത്ത​നേ ഇ​ടി​യു​ന്ന​തി​ലേ​ക്കെ​ത്തി​യ​ത്.

ഒ​രു​മ​ണി​യാ​യ​പ്പോ​ൾ സെ​ൻ​സെ​ക്സ് 1127.58 പോയിന്‍റ് താ​ണ​് 35,993.64ലെ​ത്തി. നി​ഫ്റ്റി 10,900നു ​താ​ഴെ​യാ​യി. താ​മ​സി​യാ​തെ തി​രി​ച്ചു​ക​യ​റി​യ സൂ​ചി​ക​ക​ൾ ഒ​രു​മ​ണി​ക്കൂ​റി​നു ശേ​ഷം വീ​ണ്ടും താ​ഴോ​ട്ടു​പോ​യി. സെ​ൻ​സെ​ക്സ് ആ ​സ​മ​യ​ത്ത് 700ലേ​റെ പോ​യി​ന്‍റ് താ​ണു. പി​ന്നീ​ട് പ​തി​യെ തി​രി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

യെ​സ് ബാ​ങ്കി​നു വ​ൻ​ന​ഷ്‌​ടം

യെ​സ് ബാ​ങ്ക് സി​ഇ​ഒ​യും എം​ഡി​യു​മാ​യ റാ​ണാ ക​പൂ​ർ അ​ടു​ത്ത ജ​നു​വ​രി 31നു ​വി​ര​മി​ക്ക​ണം എ​ന്ന റി​സ​ർ​വ് ബാ​ങ്ക് നി​ർ​ദേ​ശ​മാ​ണ് ബാ​ങ്കി​നു തി​രി​ച്ച​ടി​യാ​യ​ത്. ഒ​ര​വ​സ​ര​ത്തി​ൽ ബാ​ങ്കി​ന്‍റെ ഓ​ഹ​രി​വി​ല 34 ശ​ത​മാ​നം ഇ​ടി​ഞ്ഞു. ക്ലോ​സ് ചെ​യ്യു​ന്പോ​ൾ ന​ഷ്‌​ടം 29 ശ​ത​മാ​നം. ബാ​ങ്കി​ന്‍റെ മൊ​ത്തം വി​പ​ണി​മൂ​ല്യ​ത്തി​ൽ 22,000 കോ​ടി രൂ​പ​യു​ടെ ന​ഷ്‌​ട​മു​ണ്ടാ​യി. സ്ഥാ​പ​ക മേ​ധാ​വി​യാ​യ റാ​ണാ ക​പൂ​ർ പോ​കു​ന്ന​തോ​ടെ ബാ​ങ്കി​ന്‍റെ ബി​സി​ന​സും ലാ​ഭ​വും കു​റ​യു​മെ​ന്നാ​ണു വി​പ​ണി​യു​ടെ ആ​ശ​ങ്ക.

ഭ​വ​ന​വാ​യ്പ​ക​ളി​ൽ പേ​ടി

ഭ​വ​ന​വാ​യ്പാ ക​ന്പ​നി​ക​ൾ​ക്കും ബാ​ങ്കി​ത​ര ധ​ന​കാ​ര്യ ക​ന്പ​നി​ക​ൾ​ക്കും തി​രി​ച്ച​ടി​യാ​യ​ത് ഊ​ഹാ​പോ​ഹ​ങ്ങ​ളാ​ണ്. ദി​വാ​ൻ ഹൗ​സിം​ഗ് ഫി​നാ​ൻ​സ് (ഡി​എ​ച്ച്എ​ഫ്എ​ൽ), ഇ​ന്ത്യ ബു​ൾ​സ് ഹൗ​സിം​ഗ് ഫി​നാ​ൻ​സ് (ഐ​ബി​എ​ച്ച്എ​ഫ്എ​ൽ) എ​ന്നി​വ വാ​യ്പാ തി​രി​ച്ച​ട​വ് മു​ട​ക്കി​യെ​ന്ന കു​പ്ര​ചാ​ര​ണ​മാ​ണ് കു​ഴ​പ്പ​ത്തി​ലേ​ക്കു ന​യി​ച്ച​ത്.

ഡി​എ​സ്പി മൂ​ച്വ​ൽ​ഫ​ണ്ട് ദി​വാ​ൻ ഹൗ​സിം​ഗി​ന്‍റെ 300 കോ​ടി രൂ​പ​യു​ടെ ക​ട​പ്പ​ത്രം വി​റ്റൊ​ഴി​ഞ്ഞ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​യി​രു​ന്നു കു​പ്ര​ചാ​ര​ണം. പ​ലി​ശ കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ആ​ദാ​യ​ക​ര​മാ​യ നി​ക്ഷേ​പ​ത്തി​നുവേ​ണ്ടി​യാ​ണ് ക​ട​പ്പ​ത്രം വി​റ്റ​തെ​ന്നും ദി​വാ​ൻ ഹൗ​സിം​ഗി​നെ​പ്പ​റ്റി ഒ​രാ​ശ​ങ്ക​യും ഇ​ല്ലെ​ന്നും ഡി​എ​സ്പി മ്യൂ​ച്വ​ൽ ഫ​ണ്ട് പി​ന്നീ​ടു വി​ശ​ദീ​ക​രി​ച്ചു. ത​ങ്ങ​ൾ​ക്കു പ​ണ​പ്ര​ശ്ന​മി​ല്ലെ​ന്നും വാ​യ്പ​ക​ൾ കൃ​ത്യ​മാ​യി തി​രി​ച്ച​ട​യ്ക്കു​ന്നു​ണ്ടെ​ന്നും ദി​വാ​ൻ ഹൗ​സിം​ഗും അ​റി​യി​ച്ചു.

ക​ന്പോ​ളം ഇ​തൊ​ന്നും മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ല്ല. ദി​വാ​ൻ ഹൗ​സിം​ഗ് 58 ശ​ത​മാ​നം താ​ണ​ശേ​ഷം ക്ലോ​സ് ചെ​യ്ത​ത് 42 ശ​ത​മാ​നം ന​ഷ്‌​ട​ത്തി​ൽ. വി​പ​ണി​മൂ​ല്യം 10,000 കോ​ടി​യോ​ളം ന​ഷ്‌​ട​മാ​യി. ഇ​ന്ത്യ ബു​ൾ​സ് ഹൗ​സിം​ഗി​ന് 30 ശ​ത​മാ​നം ന​ഷ്‌​ട​മാ​യി. ചു​രു​ക്കം ചി​ല​ത് ഒ​ഴി​കെ ബാ​ങ്കി​ത​ര ധ​ന​കാ​ര്യ ക​ന്പ​നി​ക​ളു​ടെ​യെ​ല്ലാം ഓ​ഹ​രി​വി​ല 10 ശ​ത​മാ​ന​ത്തി​ലേ​റെ താ​ണു.

ഐ​എ​ൽ ആ​ൻ​ഡ് എ​ഫ്എ​സ് ത​ക​ർ​ച്ച​യി​ലേ​ക്ക്

ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലീ​സിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​സ് സ​ർ​വീ​സ​സ് (ഐ​എ​ൽ ആ​ൻ​ഡ് എ​ഫ്എ​സ്) ഗ്രൂ​പ്പി​ന്‍റെ ഭീ​മ​മാ​യ ക​ട​ബാ​ധ്യ​ത​യേ​ത്തു​ട​ർ​ന്നു​ള്ള ആ​ശ​ങ്ക​യാ​ണു വി​പ​ണി​യെ ന​യി​ക്കു​ന്ന​ത്. 91,000 കോ​ടി രൂ​പ​യാ​ണ് ആ ​ഗ്രൂ​പ്പി​ന്‍റെ ക​ട​ബാ​ധ്യ​ത. ഒ​ട്ടു​മി​ക്ക മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളും അ​വ​രു​ടെ ക​ട​പ്പ​ത്ര​ങ്ങ​ളി​ൽ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ട്. എ​ൽ​ഐ​സി അ​ട​ക്കം പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ഗ്രൂ​പ്പി​ൽ ഓ​ഹ​രി​പ​ങ്കാ​ളി​ത്ത​വും ഉ​ണ്ട്. ഗ്രൂ​പ്പ് അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ വാ​യ്പാ ഗ​ഡു​ക്ക​ൾ അ​ട​യ്ക്കാ​ൻ വ​ഴി​തേ​ടു​ക​യാ​ണ്. എ​ൽ​ഐ​സി​യും മ​റ്റും സ​ഹാ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ അ​സ്ത​മി​ച്ച​തോ​ടെ ത​വ​ണ​മു​ട​ക്കം എ​ന്ന് ഉ​റ​പ്പാ​യി.

ഗ്രൂ​പ്പ് ക​ടം തി​രി​ച്ച​ട​വ് മു​ട​ക്കി​യാ​ൽ മ​റ്റു ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ബു​ദ്ധി​മു​ട്ടി​ലാ​കും. രാ​ജ്യ​ത്ത് പ​ലി​ശ കൂ​ടാ​നും വായ്പാ​ല​ഭ്യ​ത കു​റ​യാ​നും അ​തു വ​ഴി​തെ​ളി​ക്കും.

സൂ​ചി​ക​ക​ൾ ചെ​റി​യ താ​ഴ്ച​യെ കാ​ണി​ച്ചു​ള്ളൂ​വെ​ങ്കി​ലും ഓ​ഹ​രി​വി​ല​ക​ളി​ൽ വ​ലി​യ താ​ഴ്ച​യാ​ണു​ള്ള​ത്. മി​ഡ്കാ​പ് ഓ​ഹ​രി​സൂ​ചി​ക 1.7 ശ​ത​മാ​ന​വും സ്മോ​ൾ കാ​പ് സൂ​ചി​ക മൂ​ന്നു ശ​ത​മാ​ന​വും താ​ണി​ട്ടു​ണ്ട്.

ഐഎൽ ആൻഡ് എഫ്എസ് എംഡി രാജിവച്ചു

മും​ബൈ: ക​ട​ക്കെ​ണി​യി​ലാ​യ ഇ​ൻ​ഫ്രാ​സ്‌​ട്ര​ക്ച​ർ ലീ​സിം​ഗ് ആ​ൻ​ഡ് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സ് (ഐ​എ​ൽ ആ​ൻ​ഡ് എ​ഫ്എ​സ്) ഗ്രൂ​പ്പി​ലെ പ്ര​ധാ​ന ക​ന്പ​നി​യാ​യ ഐ​എ​ൽ ആ​ൻ​ഡ് എ​ഫ്എ​സ് ഫി​നാ​ൻ​ഷ്യ​ൽ സ​ർ​വീ​സ​സി​ന്‍റെ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​റും മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റു​മാ​യ ര​മേ​ശ് ബാ​വ രാ​ജി​വ​ച്ചു. രാ​ജി ഇ​ന്ന​ലെ പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്നു.

91,000 കോ​ടി രൂ​പ​യു​ടെ ക​ട​ക്കു​രു​ക്കി​ലാ​ണു ഗ്രൂ​പ്പ്. പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളൊ​ന്നും ഇ​തു​വ​രെ വി​ജ​യ​ത്തി​ലേ​ക്ക് അ​ടു​ത്തി​ട്ടി​ല്ല.

Related posts