40 ല​ക്ഷം തൊ​ഴി​ൽ ല​ക്ഷ്യ​മി​ട്ട് ടെ​ലി​കോം ന​യം

ന്യൂ​ഡ​ൽ​ഹി: എ​ല്ലാ​വ​ർ​ക്കും ബ്രോ​ഡ്ബാ​ൻ​ഡ് സൗ​ക​ര്യം, നാ​ലു​ വ​ർ​ഷം​കൊ​ണ്ട് 40 ല​ക്ഷം തൊ​ഴി​ൽ എ​ന്നീ ല​ക്ഷ്യ​ങ്ങ​ളു​മാ​യി പു​തി​യ ടെ​ലി​കോം ന​യം പ്ര​ഖ്യാ​പി​ച്ചു. നാ​ഷ​ണ​ൽ ഡി​ജി​റ്റ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് പോ​ളി​സി 2018 എ​ന്ന പേ​രി​ലു​ള്ള ന​യ​രേ​ഖ​യ്ക്കു കേ​ന്ദ്ര കാ​ബി​ന​റ്റ് ഇ​ന്ന​ലെ അം​ഗീ​കാ​രം ന​ൽ​കി.

5 ജി ​സാ​ങ്കേ​തി​ക​വി​ദ്യ​യും ഓ​പ്റ്റി​ക്ക​ൽ ഫൈ​ബ​റും ഉ​പ​യോ​ഗി​ച്ചു ജ​ന​ങ്ങ​ൾ​ക്കു മു​ഴു​വ​ൻ അ​തി​വേ​ഗ ബ്രോ​ഡ്ബാ​ൻ​ഡ് സൗ​ക​ര്യം ഉ​റ​പ്പാ​ക്കും. കു​റ​ഞ്ഞ ചെ​ല​വി​ൽ ഇ​തു ന​ൽ​കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നു ടെ​ലി​കോം മ​ന്ത്രി മ​നോ​ജ് സി​ൻ​ഹ അ​റി​യി​ച്ചു. സ്പെ​ക്‌​ട്ര​ത്തി​ന് മി​ത​മാ​യ നി​ര​ക്ക് ആ​കും ഈ​ടാ​ക്കു​ക എ​ന്നു ന​യ​ത്തി​ൽ പ​റ​യു​ന്നു.

7.8 ല​ക്ഷം കോ​ടി​ രൂ​പ​യു​ടെ ക​ട​ഭാ​ര​ത്തി​ൽ വ​ല​യു​ക​യാ​ണ് ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ലെ ടെ​ലി​കോം മേ​ഖ​ല. പ​തി​നാ​യി​രം​കോ​ടി ഡോ​ള​റി​ന്‍റെ (ഏ​ഴു​ല​ക്ഷം കോ​ടി​ രൂ​പ) നി​ക്ഷേ​പ​മാ​ണ് ഈ ​രം​ഗ​ത്ത് ന​യ​രേ​ഖ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2022 ആ​കു​ന്പോ​ഴേ​ക്ക് 40 ല​ക്ഷം തൊ​ഴി​ലു​ണ്ടാ​ക​ണം.

Related posts