ഏറ്റവും വലിയ ഐഎംഎഫ് വായ്പ അർജന്‍റീനയ്ക്ക്

ന്യൂ​യോ​ർ​ക്ക്: അ​ന്താ​രാ​ഷ്‌​ട്ര നി​ധി(​ഐ​എം​എ​ഫ്)​യി​ൽ നി​ന്നു​ള്ള ഏ​റ്റ​വും വ​ലി​യ വാ​യ്പ അ​ർ​ജ​ന്‍റീ​ന​യ്ക്ക്. 5700 കോ​ടി ഡോ​ള​ർ (4.14 ല​ക്ഷം കോ​ടി രൂ​പ). ഏ​റ്റ​വും വ​ലി​യ വാ​യ്പ എ​ന്ന​ത് അ​ഭി​മാ​നി​ക്കാ​വു​ന്ന വ​ലി​യ കാ​ര്യ​മൊ​ന്നു​മ​ല്ല. രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക​നി​ല അ​ത്ര​മേ​ൽ ത​ക​ർ​ച്ച​യി​ലാ​യ​തു​കൊ​ണ്ടാ​ണ് ഇ​തു വേ​ണ്ടി​വ​ന്ന​ത്.

ഐ​എം​എ​ഫി​ന്‍റെ ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ൾ​ക്കു വാ​ഴ​ങ്ങാ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് മൗ​റീ​സ്യോ മ​ക്രി​യു​ടെ സ​ർ​ക്കാ​ർ സ​മ്മ​തി​ച്ച​ശേ​ഷ​മാ​ണ് ഇ​തു കി​ട്ടി​യ​ത്. ഐ​എം​എ​ഫ് വ്യ​വ​സ്ഥ​ക​ളോ​ടു യോ​ജി​പ്പി​ല്ലാ​ത്ത അ​ർ​ജ​ന്‍റീ​ന​യു​ടെ കേ​ന്ദ്ര​ബാ​ങ്കി​ന്‍റെ ത​ല​വ​ൻ നി​ക്കോ​ളാ​സ് ക​പു​ട്ടോ ഒ​രു​ദി​വ​സം മു​ൻ​പ് രാ​ജി​വ​ച്ചി​രു​ന്നു.

വ​ൻ​വി​ല​ക്ക​യ​റ്റ​വും ക​റ​ൻ​സി പ്ര​തി​സ​ന്ധി​യു​മൊ​ക്കെ രാ​ജ്യ​ത്തെ വ​ല​യ്ക്കു​ന്നു. ര​ണ്ടാ​ഴ്ച മു​ൻ​പ് 34.4 ശ​ത​മാ​ന​മാ​യി​രു​ന്നു വാ​ർ​ഷി​ക വി​ല​ക്ക​യ​റ്റം. ഇ​തു 40 ശ​ത​മാ​ന​ത്തി​ലെ​ത്തു​മെ​ന്നു ക​രു​ത​പ്പെ​ടു​ന്നു. ക​റ​ൻ​സി​യു​ടെ വി​നി​മ​യ​നി​ര​ക്ക് പ​കു​തി​യാ​യി.അ​ടു​ത്ത​വ​ർ​ഷ​ത്തോ​ടെ ബ​ജ​റ്റ് ക​മ്മി ഇ​ല്ലാ​താ​ക്കാ​മെ​ന്ന വാ​ഗ്ദാ​നം ന​ൽ​കി​യാ​ണ് വാ​യ്പ വാ​ങ്ങി​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച ചെ​ല​വു​ചു​രു​ക്ക​ലി​ൽ പ്ര​തി​ഷേ​ധി​ച്ചു രാ​ജ്യ​ത്ത് ഇ​ന്നു പൊ​തു​പ​ണി​മു​ട​ക്കാ​ണ്.

Related posts