എടത്വ: സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്ന ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവം നാളെ നടക്കും. ക്ഷേത്ര പരിസരങ്ങളിൽ പൊങ്കാല കലങ്ങൾ നിറഞ്ഞു. നാളെ പുലർച്ച പൊങ്കാല ചടങ്ങുകൾ തുടങ്ങും. നാവിൽ ദേവീ സ്തുതികളും കൈയിൽ പൂജാദ്രവ്യങ്ങളുമായി ആയിരക്കണക്കിന് സ്ത്രീകൾ ദേവീകടാക്ഷത്തിനായി പൊങ്കാല അർപിക്കും. പുലർച്ചെ നാലിന് ഗണപതിഹോമവും നിർമാല്യദർശനവും 8.30ന് വിളിച്ചു ചൊല്ലി പ്രാർത്ഥനയും നടക്കും. ഒന്പതിന് ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നന്പൂതിരിയുടെ അധ്യക്ഷതയിൽ നടക്കുന്ന ആധ്യാത്മിക സംഗമം മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നന്പൂതിരി ഉദ്ഘാടനം ചെയ്യും. ഹിന്ദു മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ പൊങ്കാല ഉദ്ഘാടനം നിർവഹിക്കും. ദേവസം കമ്മീഷണർ ഹർഷൻ മുഖ്യാതിഥിയായിരിക്കും. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നന്പൂതിരിയുടെ കാർമികത്വത്തിൽ ദേവിയെ ക്ഷേത്രശ്രീകോവിലിൽ നിന്നും എഴുന്നുള്ളിച്ച് പണ്ടാര പൊങ്കാല അടുപ്പിന് സമീപം എത്തുന്പോൾ പൊങ്കാലക്ക് തുടക്കം കുറിച്ചുകൊണ്ട് പണ്ടാര അടുപ്പിലേയ്ക്ക് മുഖ്യ കാര്യദർശി രാധാകൃക്ഷ്ണൻ നന്പൂതിരി…
Read MoreCategory: Alappuzha
സുരേഷിന് മുന്നിലെത്തിയാൽ തത്സമയം കിട്ടും ഫോട്ടോ തോൽക്കും ചിത്രങ്ങൾ..!
മാവേലിക്കര: കൈയിലെ പെൻസിൽ കൊണ്ട് മുന്നിലിരിക്കുന്ന ആളുടെ മുഖം ഒരു ഫോട്ടോഗ്രാഫറെ പോലെ ഒപ്പിയെടുത്ത് ഒരു ചിത്രകാരൻ. ഗദ്ദിക വേദിയിലെത്തുന്നവരെ തന്റെ കഴിവുകൊണ്ട് അത്ഭുതപ്പെടുത്തുകയാണ് തൃശൂർ ആറാട്ടുപുഴ സ്വദേശി സുരേഷ്. ലൈവ് പോർട്രയിറ്റ് പരിപാടിയിൽ 15-20 മിനിട്ടിനുള്ളിലാണ് സുരേഷ് ചാർക്കോൾ ചിത്രങ്ങൾ ഒരുക്കുന്നത്. അതിനു ഈടാക്കുന്നതോ വളരെ തുച്ഛമായ നിരക്കും. മേള ആറാം ദിവസത്തിലേക്ക് കടക്കുന്പോൾ ഇതിനോടകം നിരവധി പേരാണ് തങ്ങളുടെ മുഖം ക്യാൻവാസിലേക്കു പകർത്താനായി സുരേഷിനെത്തേടി എത്തുന്നത്. ഒരു ദിവസം കുറഞ്ഞത് 15 ചിത്രങ്ങൾ വരെ വരയ്ക്കാറുണ്ടെന്നു സുരേഷ് പറയുന്നു. 33 വർഷമായി വിവിധ മേളകളിലെ സ്ഥിരം സാന്നിധ്യമാണ് സുരേഷ്. തൃശ്ശൂരിലെ സ്വകാര്യ സ്ഥാപനത്തിലാണ് ചിത്രകല പഠിച്ചത്. എണ്ണച്ചായത്തിലും ജലച്ചായത്തിലും ബാംബു, അക്രിലിക് പെയിന്റിംഗിലുമായി പതിനായിരക്കണക്കിന് സൃഷ്ടികൾ രചിച്ചു. രാജ്യത്തെന്പാടുമുള്ള മേളകളിൽ പങ്കെടുത്തിട്ടുണ്ട്. ചിത്രകാരിയായ ഭാര്യ വസുന്ധരയും ഗദ്ദിക വേദിയിൽ ഒപ്പമുണ്ട്.
Read Moreഭിന്നശേഷി ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിൽ സംവരണം അനുവദിക്കണമെന്ന് ഡിഫറെന്റലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ
ചേർത്തല: സൂപ്പർ നുമററി തസ്തികയിൽ നിയമിക്കപ്പെട്ട ഭിന്നശേഷി ജീവനക്കാരുടെ തസ്തിക ഏകീകരിക്കണമെന്നും സ്ഥാനക്കയറ്റത്തിൽ സംവരണം അനുവദിക്കണമെന്നും ഡിഫറെന്റലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ ചേർത്തല താലൂക്ക് രൂപീകരണ യോഗം ആവശ്യപ്പെട്ടു. പെൻഷൻ പ്രായം വർധിപ്പിക്കണമെന്നും പൊതു സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിൽ ഭേദഗതി വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ചേർത്തല മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് ടി.കെ. ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ബി. സാധുജൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മൻസൂർ അഹമ്മദ്, ഭാരവാഹികളായ എസ്. സജി, കെ.ബി. രാമചന്ദ്രൻ, എം. ബാബു, വി.കെ. സന്തോഷ്കുമാർ, ടി.എസ്. സുനിൽകുമാർ, ജെ.വൈ. ത്രേസ്യാക്കുട്ടി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എം. ബാബു -പ്രസിഡന്റ്, ടി.എസ്. സുനിൽകുമാർ-സെക്രട്ടറി, ജെ.വൈ.ത്രേസ്യാക്കുട്ടി-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
Read Moreകയർ മേഖലയുടെ നിലനിൽപ്പ് ആധുനികവത്കരണത്തിലൂടെ മാത്രമേ മുന്നോട്ട് നീങ്ങുകയുള്ളുവെന്ന് മന്ത്രിമാർ
ആലപ്പുഴ: ആധുനിക വത്കരണത്തിലൂടെ മാത്രമേ കയർ മേഖലയ്ക്ക് ഇനി മുന്നോട്ടുനീങ്ങാനാകൂവെന്ന് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ജി.സുധാകരനും പി. തിലോത്തമനും. എട്ടാമത് കയർ കേരളയുടെ സമാപനസമ്മേളനത്തിലായിരുന്നു മന്ത്രിമാരുടെ അഭിപ്രായ പ്രകടനം.കയർ തൊഴിലാളികളെ ദുരിതത്തിൽ നിന്ന് കൈപിടിച്ചുയർത്താൻ സർക്കാരിനായെന്ന് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മുടങ്ങിക്കിടന്ന പെൻഷൻ ഉൾപ്പെടെ തൊഴിലാളികളുടെ വീട്ടിലെത്തിച്ചു. മിനിമം കൂലി വർധിപ്പിച്ചു. ചകിരിക്കുവേണ്ടി തമിഴ്നാടിനെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാൻ കൂടുതൽ ചികരി മില്ലുകൾ സ്ഥാപിച്ചു. ആഭ്യന്തര വിപണിയിലേക്ക് കയറുല്പന്നങ്ങൾ എത്തിക്കാനും ഈ സർക്കാരിന് സാധിച്ചു. അധുനിക വത്കരണത്തിലൂടെ കൂടുതൽ വളർച്ചയാണ് ഈ മേഖലയിൽ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ അധ്യക്ഷനായിരുന്നു. നാടിന്റെ സംസ്കാരത്തിന്റെ ഭാഗമായതുകൊണ്ടാണ് ഇത്രയും ജനപങ്കാളിത്തം കയർ കേരളയ്ക്ക് കിട്ടിയതും, ഇത് വൻ വിജയമായി മാറിയതും. ചകിരി നാരുകൾ ഒരുപാട് കാര്യങ്ങൾക്ക് ഉപയോഗിക്കാൻ…
Read Moreസ്ത്രീ ശബരിമലയായ ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് ഇനി നാലുനാൾ; പൊങ്കാല നിലവറദീപം തെളിഞ്ഞു
എടത്വ: സ്ത്രീ ശബരിമലയായ ചക്കുളത്തുകാവ് ശ്രീഭഗവതീ ക്ഷേത്രത്തിൽ പത്തിന് നടക്കുന്ന പൊങ്കാലക്ക് മുന്നോടിയായി പൊങ്കാല നിലവറദീപം തെളിഞ്ഞു. ചക്കുളത്തുകാവ് ക്ഷേത്ര മൂലസ്ഥാനമായ പട്ടമന ഇല്ലത്തെ മൂലകുടുംബക്ഷേത്രനടയിൽ നിന്നും രാവിലെ ഒൻപത് മണിക്ക് ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നന്പൂതിരി തെളിയിച്ച ദീപം വാദ്യമേളങ്ങളുടെയും, വായ്ക്കുരവകളുടെയും അകന്പടിയോടു കൂടി ക്ഷേത്ര ഗോപുരനടയിൽ പ്രത്യേകം തയ്യാറാക്കിയ വിളക്കിലേക്ക് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നന്പൂതിരി തിരിതെളിച്ചു. ക്ഷേത്ര അഡ്മിനിസ്ട്രേറ്റർ കെ.കെ. ഗോപാലകൃഷ്ണൻ നായർ, പിആർഒ സുരേഷ് കാവുംഭാഗം, ജയസുര്യ നന്പൂതിരി, രജ്ഞിത്ത് ബി. നന്പൂതിരി, രമേശ് ഇളമണ് നന്പൂതിരി, അജിത്ത് പിക്ഷാരത്ത്, പി.എസ്. മുരളീധരൻ നായർ എന്നിവർ പങ്കെടുത്തു. പത്തിന് പുലർച്ചെ നാലിന് ഗണപതിഹോമവും നിർമാല്യദർശനവും 8.30 ന് വിളിച്ചുചൊല്ലി പ്രാർത്ഥന, രാവിലെ ഒന്പതിന് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നന്പൂതിരിയുടെ അധ്യക്ഷതയിൽ നടക്കുന്ന ആധ്യാത്മിക സംഗമം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നന്പൂതിരി ഉദ്ഘാടനം ചെയ്യും.…
Read Moreപട്ടികജാതി, വർഗ വകുപ്പിന്റെ പുരസ്കാര വേദിയിൽ മന്ത്രി ജി സുധാകരൻ എത്തിയില്ല; വരാതിരിക്കാനായി മന്ത്രി പറഞ്ഞ മറുപടി സിപിഎമ്മിൽ ചർച്ചയാകുന്നു
മാവേലിക്കര: ഭരണഘടനാ ശിൽപ്പിയായ ഡോ. ബി.ആർ. അംബേദകറുടെ സ്മരണയ്ക്കായി പട്ടികജാതി, പട്ടികവർഗ്ഗ ക്ഷേമവകുപ്പ് ഏർപ്പെടുത്തിയ 2019ലെ മാധ്യമ പരസ്കാരങ്ങൾ വിതരണം ചെയ്ത മാവേലിക്കര ഗദ്ദിക വേദിയിലാണ് തൊട്ടടുത്ത് എത്തിയിട്ടും പങ്കെടുക്കാതെ മന്ത്രി ജി. സുധാകരൻ മടങ്ങിയത്. മാധ്യമ അവാർഡ് വിതരണം ചെയ്യേണ്ടതും സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ടതും മന്ത്രിയായിരുന്നു. മാവേലിക്കര കഐസ്ആർടിസി ജംഗ്ഷനിൽ സിഐറ്റിയു സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ഉദ്ഘാടന ശേഷം സിപിഐ നേതാവ് പി. പ്രസാദ് നടത്തിയ മുഖ്യ പ്രഭാഷണത്തിനും ആശംസാ പ്രസംഗങ്ങൾക്കും ശേഷമാണ് വേദി വിട്ടിറങ്ങിയത്. ഈ സമയം ആർ. രാജേഷ് എംഎൽഎയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മാധ്യമ അവാർഡ് വിതരണം അഞ്ചു മണിയ്ക്ക് തീരുമാനിച്ചതായിരുന്നു. മന്ത്രി വരുമെന്ന പ്രതീക്ഷയിൽ 6.30 വരെ കാത്തെങ്കിലും അന്വേഷിച്ചപ്പോൾ എത്തില്ല എന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ആർ. രാജേഷ് എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യുകയും അവാർഡ്…
Read Moreമണ്ണഞ്ചേരിയിൽ ഗൃഹനാഥന് വെട്ടി പരിക്കേൽപ്പിച്ച സംഭവം; ഗുണ്ടാ സംഘങ്ങൾ പിടിയിലായതായി സൂചന
മണ്ണഞ്ചേരി: അയൽവീട്ടിലെ ജനൽചില്ലുകൾ തല്ലിത്തകർക്കുന്ന ഒച്ചകേട്ട് ഓടിച്ചെന്ന ഗൃഹനാഥനെ ഗുണ്ടാ നേതാവ് വെട്ടിയ സംഭവത്തിൽ പ്രതികൾ പിടിയിലായതായി സൂചന. മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാർഡ് കൊല്ലവെളി വീട്ടിൽ പുരുഷൻ(50)ആണ് വെട്ടേറ്റത്. നെഞ്ചത്ത് ഏറ്റ വെട്ട് ഗുരുതരമായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ അക്രമികൾ മണിക്കൂറുകൾക്കുള്ളിൽ പോലീസിന്റെ വലയിലായതായാണ് സൂചന. വെള്ളിയാഴ്ച രാത്രി 9.30 ഓടെ ആയിരുന്നു സംഭവം. വെട്ടേറ്റു കിടന്ന പുരുഷനെ അയൽവാസി ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. പ്ലാപ്പറന്പിൽ പവിത്രന്റെ വീടിന്റെ ജനൽ ചില്ലുകളാണ് തകർത്തത്. ആലപ്പുഴ സ്വദേശി ആയ ഗുണ്ടാനേതാവ് കഴിഞ്ഞ ദിവസമാണ് ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്. ഇയാളുടെ ഭാര്യ താമസിക്കുന്നിടത്ത്് സഹോദരനുമായി വന്നപ്പോഴാണ് അക്രമം നടത്തിയത്.
Read Moreഗവി യാത്രയ്ക്ക് രണ്ടു വാഹനങ്ങൾ കൂടി; വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് ഡിടിപിസിക്ക് നൂതനപദ്ധതികൾ
പത്തനംതിട്ട: ജില്ലയിലെ വിനോദ സഞ്ചാര സാധ്യതകൾക്ക് മികച്ച പ്രചാരണം നൽകി കൂടുതൽ ആളുകളെ ആകർഷിക്കുന്നതിന് നൂതന പദ്ധതി നടപ്പാക്കാൻ ജില്ലാ കളക്ടർ പി.ബി. നൂഹിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ടൂറിസം പ്രമോഷൻ കൗണ്സിൽ (ഡിടിപിസി) യോഗം തീരുമാനിച്ചു. യോഗത്തിൽ എംഎൽഎമാരായ രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാർ, വീണാ ജോർജ്, കോന്നി ഡിഎഫ്ഒ കെ.എൻ. ശ്യാം മോഹൻലാൽ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എം.ഹുസൈൻ, ഡിറ്റിപിസി സെക്രട്ടറി ആർ.ശ്രീരാജ്, ഡിടിപിസി അംഗങ്ങളായ മോഹൻരാജ് ജേക്കബ്, എ.എൻ. സലിം, മനോജ് ചരളേൽ, ആർ. അജയകുമാർ, അജി അലക്സ് തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് മുതൽ കൂട്ടാകുന്ന പദ്ധതികൾ വിശദമായി ആസൂത്രണം ചെയ്യാൻ ജനപ്രതിനിധികളും ജില്ലാ കളക്ടറും അടങ്ങുന്ന ഉപസമിതിക്ക് രൂപം നൽകി. ഗവിയിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്നതിന് ഡിറ്റിപിസി പുതിയ രണ്ടു വാഹനങ്ങൾ സജ്ജമാക്കും. ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ…
Read Moreചക്കുളത്തുകാവ് ക്ഷേത്രത്തിൽ പൊങ്കാല പത്തിന്; പണ്ടാര അടുപ്പിലേക്ക് മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അഗ്നി പകരും; പാർക്കിംഗിന് പ്രത്യേക സൗകര്യം
പത്തനംതിട്ട: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല 10ന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇന്നു രാവിലെ ഒന്പതിന് നിലവറദീപം തെളിക്കൽ നടക്കും. വൈകുന്നേരം 5.30ന് കാർത്തിക സ്തംഭം ഉയർത്തൽ. പൊങ്കാല ദിവസം പുലർച്ചെ നാലിന് ഗണപതിഹോമം, നിർമാല്യദർശനം. 8.30ന് വിളിച്ചു ചൊല്ലി പ്രാർത്ഥന. തുടർന്ന് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ പൊങ്കാല ഉദ്ഘാടനം നിർവഹിക്കും. ദേവസ്വം കമ്മീഷണർ ഹർഷൻ മുഖ്യാതിഥിയായിരിക്കും. പൊങ്കാലയുടെ പണ്ടാര അടുപ്പിലേക്ക് മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി അഗ്നി പകരും. വൈകുന്നേരം 5.30ന് ക്ഷേത്രം കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം ചെങ്ങന്നൂർ സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യാതിഥിയായിരിക്കും. കേരളത്തിൽ നിന്ന് ആദ്യമായി സൗത്ത് ആഫ്രിക്കയിൽ എംപി ആയ കേശവം അനിൽ പിള്ളയെ ആദരിക്കും. യുഎൻ വിദഗ്ധ സമിതി ചെയർമാൻ ഡോ.സി.വി.ആനന്ദബോസ് കാർത്തിക സ്തംഭത്തിൽ…
Read Moreആധ്യാത്മിക പരിവേഷത്തിന്റെ മറവിൽ പീഡനം: യുവതിയുടെ പരാതിയിൽ 90 കാരൻ പോലീസ് പിടിയിൽ
പന്തളം: യുവതിയെ പീഡിപ്പിച്ച 90 വയസുകാരൻ അറസ്റ്റിൽ. പൂഴിക്കാട് സ്വദേശി യോഹന്നാനാണ് അറസ്റ്റിലായത്. പ്രാർഥനയ്ക്കെത്തിയ അടൂർ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. പന്തളം സിഐ ഇ.ഡി. ബിജുവിന്റെ നേതൃത്വത്തിലാണ്്അറസ്റ്റ്. കൃഷിക്കാരനായ യോഹന്നാൻ ആധ്യാത്മിക പരിവേഷം സ്വീകരിച്ചതോടെ അനവധി ആളുകൾ പ്രാർഥനാനുഗ്രഹം തേടി യോഹന്നാനെ സമീപിക്കാറുണ്ടായിരുന്നു എന്നു പോലീസ് പറഞ്ഞു. മൂന്ന് മാസം മുന്പ് കുട്ടികളില്ലാത്ത അടൂർ സ്വദേശിയായ ദന്പതികൾ സന്താന സൗഭാഗ്യത്തിനായി യോഹന്നാനെ സമീപിച്ചു. പ്രാർഥനയിലൂടെ ആഗ്രഹം സഫലീകരിക്കാമെന്നു വാഗ്ദാനം നൽകിയാണ് മൂന്നു മാസത്തോളം പീഡിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. ഒടുവിൽ യോഹന്നാന്റെ തനിനിറം വെളിപ്പെട്ടതോടെ യുവതി പോലീസിൽ പരാതിപ്പെടുകയായിരുന്നു. പന്തളം സിഐ ഇ.ഡി. ബിജു, എസഐ ആർ. ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ യോഹന്നാന്റെ വീട്ടിൽനിന്നായിരുന്നു അറസ്റ്റ്. അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More