വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി പീ​ഡ​നം! 45 കാ​ര​നെ​തി​രേ കേ​സെടുത്തു; ഭ​ര്‍​ത്താ​വ് അ​ക​ന്നുകഴിയുന്ന യുവതിയുടെ പരാതി ഇങ്ങനെ…

ചേ​ര്‍​ത്ത​ല: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി 41കാ​രി​യാ​യ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ കൊ​ല്ലം സ്വ​ദേ​ശി​യാ​യ 45 കാ​ര​നെ​തി​രേ ചേ​ര്‍​ത്ത​ല പോ​ലീ​സ് കേ​സെ​ടു​ത്തു. കൊ​ല്ലം ശാ​സ്താം​കോ​ട്ട വെ​സ്റ്റ് ക​ല്ല​ട സ്വ​ദേ​ശി രാ​ജേ​ഷി (45) നെ​തി​രേ​യാ​ണ് കേ​സ്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ത​ര​പ്പെ​ടു​ത്തി​ന​ല്‍​കി അ​ടു​ത്ത​ശേ​ഷം ഭ​ര്‍​ത്താ​വ് അ​ക​ന്ന ത​ന്നെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി തു​ട​ര്‍​ച്ച​യാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. 2018 ഓ​ഗ​സ്റ്റ് മു​ത​ല്‍ 2019 മേ​യ് വ​രെ പീ​ഡ​നം ന​ട​ത്തി. ഇ​തി​നൊ​പ്പം ക​ച്ച​വ​ട ആ​വ​ശ്യ​ങ്ങ​ള്‍​ക്കെ​ന്നു പ​റ​ഞ്ഞ് പ​ല​യി​ട​ത്തു​നി​ന്നാ​യി ര​ണ്ട​ര​ല​ക്ഷം ലോ​ണെ​ടു​പ്പി​ച്ച് പ​ണം തി​രി​കെ ന​ല്‍​കാ​തെ ക​ബ​ളി​പ്പി​ച്ച​താ​യും ഇ​വ​ര്‍ ന​ല്‍​കി​യ മൊ​ഴി​യി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്.

Read More

ക​ണ്ട​ല്ലൂ​രി​ൽ കു​ടി​വെ​ള്ള ക്ഷാ​മം; പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം  കാണാൻ  യു. ​പ്ര​തി​ഭ  എം​എ​ൽ​എ ക​ള​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി

കാ​യം​കു​ളം: ക​ണ്ട​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കു​ടി​വെ​ള്ള ദൗ​ർ​ല​ഭ്യം അ​ടി​യ​ന്തി​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു. ​പ്ര​തി​ഭ എം​എ​ൽ​എ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി. മ​ണി​വേ​ലി​ക്ക​ട​വ് പ്ര​ദേ​ശ​ത്ത് വാ​ട്ട​ർ അ​ഥോ​റി​റ്റി വി​ത​ര​ണം ചെ​യ്യു​ന്ന കു​ടി​വെ​ള്ള​ത്തി​ൽ ഉ​പ്പു​വെ​ള്ളം ല​ഭി​ക്കു​ന്നു എ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന്, പ​രാ​തി പ​രി​ഹാ​ര​ത്തി​നാ​യി മ​ണി​വേ​ലി​ക്ക​ട​വ് പ​ന്പ് ഹൗ​സ് അ​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ണ്ട​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 8, 9, 10, 11, 12 വാ​ർ​ഡു​ക​ളി​ൽ കു​ടി​വെ​ള്ള ദൗ​ർ​ല​ഭ്യം നേ​രി​ട്ട​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ടി​യ​ന്തി​ര​മാ​യി കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ന് കേ​ര​ള ഫ​യ​ർ സ​ർ​വീ​സ് വ​കു​പ്പി​ന്‍റെ കോ​ട്ട​യം റീ​ജ​ണ​ൽ ഫ​യ​ർ ഓ​ഫീ​സ​ർ​ക്കും എം​എ​ൽ​എ ക​ത്ത് ന​ൽ​കി. പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ക​ണ്ട​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് 15 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച് എ​ത്ര​യും വേ​ഗം കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും എം​എ​ൽ​എ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യ  പാ​ർ​ക്കിം​ഗി​നെ​തി​രേ ന​ട​പ​ടിയുമായി  മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

തു​റ​വൂ​ർ: അ​ന​ധി​കൃ​ത ഇ​രു​ച​ക്ര വാ​ഹ​ന പാ​ർ​ക്കിം​ഗി​നെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. തു​റ​വൂ​ർ ക​വ​ല​യ്ക്ക് തെ​ക്ക് ഭാ​ഗ​ത്തെ കാ​ത്തു​നി​ൽ​പു​പു​ര​യ്ക്ക് സ​മീ​പം പു​ല​ർ​ച്ചെ മു​ത​ൽ രാ​ത്രി വ​രെ നി​ന്നു തി​രി​യാ​നി​ട​മി​ല്ലാ​ത്ത വി​ധം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ഉ​ണ്ടാ​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ സം​ബ​ന്ധി​ച്ച് ഉ​യ​ർ​ന്ന പ​രാ​തി​ക​ളു​ടേ​യും മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടേ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പാ​ത​യോ​ര​ത്ത് അ​ന​ധി​കൃ​ത​മാ​യി പാ​ർ​ക്ക് ചെ​യ്തി​ട്ടു​ള്ള ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ ന​ന്പ​റു​ക​ൾ ശേ​ഖ​രി​ച്ച് ഉ​ട​മ​ക​ൾ​ക്ക് പി​ഴ ചു​മ​ത്തും. ആ​ദ്യം ഇ​രു​നൂ​റ്റി​അ​ൻ​പ​ത് രൂ​പ​യും ആ​വ​ർ​ത്തി​ച്ചാ​ൽ 500 രൂ​പ​യും പി​ഴ ഈ​ടാ​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. വ​രും ദി​വ​സ​ങ്ങ​ളി​ലും ക​ർ​ശ​ന​മാ​യ തു​ട​ർ​പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കു ശാ​ശ്വ​ത​പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​മെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

Read More

ക്രിസ്മസ് അവധി വെട്ടിച്ചുരുക്കി ഗണിതോത്സവത്തിനു വിദ്യാഭ്യാസ വകുപ്പ്; പ്രതിഷേധിച്ച് അധ്യാപക സംഘടനകൾ

പ​ത്ത​നം​തി​ട്ട: വി​ദ്യാ​ർ​ഥി​ക​ളു​ടെ ക്രി​സ്മ​സ് അ​വ​ധി​ക്കാ​ലം വെ​ട്ടി​ച്ചു​രു​ക്കി ഗ​ണി​തോ​ത്സ​വം പ​രി​പാ​ടി​യു​മാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. യു​പി വി​ഭാ​ഗം കു​ട്ടി​ക​ൾ​ക്കാ​ണ് മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഗ​ണി​തോ​ത്സ​വം. ഓ​രോ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും ബി​ആ​ർ​സി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഗ​ണി​തോ​ത്സ​വം. 21, 22, 23 തീ​യ​തി​ക​ളി​ലാ​ണ് സ​ഹ​വാ​സ ക്യാ​ന്പ്. ബി​ആ​ർ​സി കോ ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ​ക്കാ​ണ് ചു​മ​ത​ല. ഓ​രോ ബി​ആ​ർ​സി​ക​ളു​ടെ​യും കീ​ഴി​ലെ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളെ ക്യാ​ന്പി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​നാ​ണു നി​ർ​ദേ​ശം. ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്ത് ഇ​ത്ത​ര​ത്തി​ലൊ​രു ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. വി​വി​ധ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ അ​ട​ക്കം പ്ര​തി​ഷേ​ധം അ​റി​യി​ച്ചി​ട്ടു​ണ്ട്. ഞാ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ദി​ന​ങ്ങ​ളി​ലാ​ണ് ഗ​ണി​തോ​ത്സ​വം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

Read More

 ഭ​ര​ണ​ഘ​ട​നാ​മൂ​ല്യം മുറുകെ പിടിക്കാൻ  ജു​ഡീ​ഷ്യ​റി ആ​ർ​ജ​വം കാ​ട്ട​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ

ചേ​ർ​ത്ത​ല: രാ​ജ്യ​വി​രു​ദ്ധ​മാ​യ ആ​ർ​എ​സ്എ​സ് അ​ജ​ണ്ട ഇ​ന്ത്യ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ മു​ഖ്യ പ​രി​ഗ​ണ​ന​യാ​കു​ന്ന അ​പ​ക​ട​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ മു​റു​കെ​പ്പി​ടി​ക്കാ​ൻ ജു​ഡീ​ഷ്യ​റി ആ​ർ​ജ​വം കാ​ട്ട​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. സി​ഐ​ടി​യു സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ചേ​ർ​ത്ത​ല ഏ​രി​യ സ്വാ​ഗ​ത​സം​ഘം സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ാഷ്മീ​രും പൗ​ര​ത്വ​വും രാ​മ​ക്ഷേ​ത്ര​വും അ​തി​വേ​ഗം ബി​ജെ​പി സ​ർ​ക്കാ​ർ കൈ​കാ​ര്യം​ചെ​യ്തെ​ങ്കി​ലും രാ​ജ്യം അ​ഭി​മു​ഖീക​രി​ക്കു​ന്ന മൗ​ലി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ന​ട​പ​ടി​യി​ല്ല. ഭൂ​രി​പ​ക്ഷ ആ​ധി​പ​ത്യം സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​ത്. ന്യൂ​ന​പ​ക്ഷ​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല, ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളി​ലാ​കെ ആ​ശ​ങ്ക​യാ​ണ് പ​ട​രു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ​യും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ​യും അ​ടി​ത്ത​റ വെ​ല്ലു​വി​ളി​യി​ലാ​ണ്. ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ​ക്ക് പ​ക​രം മ​ത​പ​ര​മാ​യ വി​ശ്വാ​സ​ത്തി​നും ആ​ചാ​ര​ത്തി​നും പ​രി​ഗ​ണ​ന ന​ൽ​കു​ന്ന സു​പ്രീം​കോ​ട​തി അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ മ​ത​രാ​ഷ്ട്രീ​യ താ​ൽ​പ്പ​ര്യ​ത്തി​നൊ​പ്പം നി​ൽ​ക്കു​ന്ന​താ​യി ആ​ശ​ങ്ക പ​ട​രു​ന്നു. അ​പ​ക​ട​ക​ര​മാ​യ ഭ​ര​ണ​കൂ​ട നീ​ക്ക​ങ്ങ​ൾ​ക്ക് എ​തി​രെ ശ​ക്ത​മാ​യ ജ​ന​കീ​യ പോ​രാ​ട്ടം ഉ​യ​ർ​ത്ത​ണ​മെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു. ’ഇ​ന്ത്യ​ൻ…

Read More

സ്ത്രീ​ക​ൾ​ക്കുംകു​ട്ടി​ക​ൾ​ക്കു​മെ​തി​രേ പീ​ഡ​നം: ഭ​ര​ണ​കൂ​ട​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ

ചേ​ർ​ത്ത​ല: സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ ന​ട​ക്കു​ന്ന പീ​ഡ​ന​ങ്ങ​ൾ​ക്കും അ​ക്ര​മ​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ല്കു​ന്ന​വ​ർ​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഭ​ര​ണ​കൂ​ട​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ ആ​രോ​പി​ച്ചു. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മെ​തി​രെ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് വ​യ​ലാ​ർ ബ്ലോ​ക്ക് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ന്നാം​വെ​ളി​യി​ൽ ന​ട​ത്തി​യ സാ​യാ​ഹ്ന ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു​പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ഷാ​നി​മോ​ൾ. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​എ​ൻ. അ​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. ജി​ന​ദേ​വ്, കെ.​ആ​ർ. രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, മ​ധു​വാ​വ​ക്കാ​ട്, റ്റി.​എ​ച്ച്.​സ​ലാം, ജോ​ണി​ത​ച്ചാ​റ, ഉ​ഷ സ​ദാ​ന​ന്ദ​ൻ, എം.​കെ. ജ​യ​പാ​ൽ, റ്റി.​എ​സ്. ബാ​ഹു​ലേ​യ​ൻ, പി.​എം. രാ​ജേ​ന്ദ്ര​ബാ​ബു, റ്റി.​എ​സ്. ര​ഘു​വ​ര​ൻ, മോ​ഹ​ന​ൻ ക​ള​ത്തി​ൽ, എ​ൻ.​ഒ. ഒൗ​സേ​ഫ്, സി.​ആ​ർ. സ​ന്തോ​ഷ്, മോ​ഹ​ന​ൻ മ​ണ്ണാ​ശേ​രി, ആ​ർ.​ഡി. രാ​ധാ​കൃ​ഷ്ണ​ൻ, പി.​ആ​ർ. പ്ര​കാ​ശ​ൻ, എ.​പി. ലാ​ല​ൻ, അ​നി​ലാ​ൽ, വി​ജ​യ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Read More

കോ​ഴ​ഞ്ചേ​രി സ​ർ​ക്കി​ൾ  സ​ഹ​ക​ര​ണ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ  മുഴുവൻ സീറ്റിലും വിജയിച്ച്  എ​ൽ​ഡി​എ​ഫിന്‍റെ മിന്നു പ്രകടനം

പ​ത്ത​നം​തി​ട്ട: ഇ​ന്ന​ലെ ന​ട​ന്ന കോ​ഴ​ഞ്ചേ​രി സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഴു​വ​ൻ സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്രാ​ഥ​മി​ക കാ​ർ​ഷി​ക വാ​യ്പാ സം​ഘം ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളു​ടെ മ​ണ്ഡ​ല​ത്തി​ൽ പി.​ജെ. അ​ജ​യ​കു​മാ​ർ, ജെ​റി ഈ​ശോ ഉ​മ്മ​ൻ, മ​ല​യാ​ല​പ്പു​ഴ ശ​ശി, എ​ൻ.​ആ​ർ. നാ​രാ​യ​ണ​പി​ള്ള എ​ന്നി​വ​രും മ​റ്റ് സം​ഘം ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളു​ടെ മ​ണ്ഡ​ല​ത്തി​ൽ എ​സ്.​വി. വി​ജ​യ​നും ക്ഷീ​ര​സം​ഘം ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളു​ടെ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ഹ​രി​ലാ​ലും പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​രു​ടെ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും പി.​ജി. ഗോ​പ​കു​മാ​റും വ​നി​ത ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളു​ടെ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും സു​മാ ശ​ശി​യും പ​ട്ടി​ക​ജാ​തി ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളു​ടെ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും പ്ര​സ​ന്ന​യു​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പി​എ​സി​എ​സ് ഇ​ത​ര ജീ​വ​ന​ക്കാ​രു​ടെ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ര​ഘു​കു​മാ​റും വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘം ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളു​ടെ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും റാ​ണി​യും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

Read More

മാ​ന്നാ​റി​ന്‍റെ സ്വ​ന്തം സൈ​ന്യം; 24 മണിക്കൂറും സേവന സന്നദ്ധരായി,  മാ​ന്നാ​റി​ന്‍റെ ഒ​രോ ച​ല​നവും മു​ൻ കൂ​ട്ടി മ​ന​സി​ലാ​ക്കി പ്ര​വ​ർ​ത്തി​ക്കുന്ന മെർറ്റിനെക്കുറിച്ചറിയാം

ഡൊ​മ​നി​ക് ജോ​സ​ഫ് മാ​ന്നാ​റി​ന് സ്വ​ന്ത​മാ​യി ഒ​രു സൈ​ന്യ​മു​ണ്ട്.​പേ​ര് മെ​ർ​റ്റ്.​മാ​ന്നാ​ർ എ​മ​ർ​ജ​ൻ​സി റെ​സ്ക്യൂ ടീം ​എ​ന്നാ​ണ് ഈ ​സൈ​ന്യ​ത്തി​ന്‍റെ പൂ​ർ​ണ്ണ​മാ​യ പേ​ര്.​ മാ​ന്നാ​റി​ന്‍റെ ഒ​രോ ച​ല​നവും മു​ൻ കൂ​ട്ടി മ​ന​സി​ലാ​ക്കി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ഈ ​സം​ഘ​ട​ന​യ്ക്ക് ക​ഴി​യു​ന്നു.​നൂ​റു ക​ണ​ക്കി​ന് സം​ഘ​ട​ന​ക​ൾ നാ​ട്ടി​ൽ ഉ​ണ്ടെ​ങ്കി​ലും ഇ​ത് വേ​റെ ലെ​വ​ലാ.​ സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ളെ അ​ടി​യ​ന്തര ഘ​ട്ട​ത്തി​ൽ സ​ഹാ​യി​ക്കു​ക​യെ​ന്നാ​താ​ണ് പ്ര​ധാ​ന ല​ക്ഷ്യം. സം​ഘ​ട​നാ രൂ​പീ​ക​ര​ണം ക​ഴി​ഞ്ഞ മ​ഹാപ്ര​ള​യ​ത്തി​ന് ശേ​ഷ​മാ​ണ് ഇ​ത്ത​രം ഒ​രു ആ​ശ​യം യു​വാ​ക്ക​ളി​ൽ ഉ​ദി​ച്ച​ത്.​ പ്ര​ള​യ​ത്തി​ൽ രാ​പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ കൈ​ മെയ് മ​റ​ന്ന് ഒ​രേ മ​ന​സോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങി​യ ഒ​രു പ​റ്റം യു​വാ​ക്ക​ൾ മാ​ന്നാ​റി​ൽ ഉ​ണ്ടാ​യി​രു​ന്നു.​സു​ഹൃ​ത്തു​ക്ക​ളാ​യ ഈ ​യു​വാ​ക്ക​ൾ പി​ന്നീ​ട് കൂ​ടി ആ​ലോ​ചി​ച്ച​ണ് മെ​ർ​റ്റ് എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യ്ക്ക് രൂ​പം കൊ​ടു​ക്കു​ന്ന​ത്. സ്ഥി​ര​മാ​യ ഒ​രു സം​വി​ധാ​നം ഉ​ണ്ടെ​ങ്കി​ൽ ഏ​ത് ആ​പ​ത്ഘ​ട്ട​ങ്ങ​ളി​ലും സ​ഹാ​യവുമായി ഓ​ടി​യെ​ത്തു​വാ​ൻ ക​ഴി​യു​മെ​ന്ന തി​രി​ച്ച​റി​വും സ​ഹാ​യി​ക്കു​വാ​ൻ ഉ​ള്ള മ​ന​സ്സും ഒ​ത്തുചേ​ർ​ന്ന​പ്പോ​ൾ 25…

Read More

5,50,000 രൂ​പയുടെ ബില്‍ മാ​റി ന​ൽ​കു​ന്ന​തി​നു 5000 രൂ​പ കൈ​ക്കൂ​ലി! കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ പി​ടി​യി​ൽ

ആ​ല​പ്പു​ഴ: പ​ന്പിം​ഗ് ക​രാ​റു​കാ​ര​നി​ൽ നി​ന്നും 2000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങ​വേ ആ​ല​പ്പു​ഴ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ( പു​ഞ്ച​കൃ​ഷി) വി​ജി​ല​ൻ​സ് പി​ടി​യി​ലാ​യി. പു​ഞ്ച​കൃ​ഷി​ക്കാ​യി വെ​ള്ളം പ​ന്പ് ചെ​യ്ത ക​രാ​റു​കാ​ര​നാ​യ ടെ​ൻ​സിം​ഗി​ന് കി​ട്ടാ​നു​ള്ള 5,50,000 രൂ​പ മാ​റി ന​ൽ​കു​ന്ന​തി​നു ബി​ൽ സ​മ​ർ​പ്പി​ച്ച് മാ​സ​ങ്ങ​ളാ​യി​ട്ടും തു​ക മാ​റി ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​തി​നെപ​റ്റി തി​ര​ക്കാ​നാ​യി ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​രാ​യ സ​ച്ചു​വി​നെ സ​മീ​പി​ച്ച​പ്പോ​ൾ ബി​ല്ല് മാ​റു​ന്ന​തി​നാ​യി 5000 രൂ​പ കൈ​ക്കൂ​ലി ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. ടെ​ൻ​സിം​ഗ് ഇ​ക്കാ​ര്യം ആ​ല​പ്പു​ഴ വി​ജി​ല​ൻ​സ് യൂണി​റ്റ് ഡി​വൈ എ​സ്പി റെ​ക്സ് ബോ​ബി അ​ര​വി​നെ അ​റി​യി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ആ​ല​പ്പു​ഴ വി​ജി​ല​ൻ​സ് കെ​ണി ഒ​രു​ക്കി. ആ​ദ്യ ഗ​ഡു​വാ​യി 2000 രൂ​പ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ആ​ല​പ്പു​ഴ മു​ല്ല​ക്ക​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള ഓ​ഫീ​സ് പ​രി​സ​ര​ത്ത് വ​ച്ച് സ​ച്ചു ടെ​ൻ​സിം​ഗി​ൽ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങ​വേ​യാ​ണ് വി​ജി​ല​ൻ​സ് പി​ടി​യി​ലാ​യ​ത്. വി​ജി​ല​ൻ​സ് സം​ഘ​ത്തി​ൽ ആ​ല​പ്പു​ഴ ഡി​വൈ​എ​സ്പി​യെ കൂ​ടാ​തെ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ബാ​ബു​കു​ട്ട​ൻ, ഋ​ഷി​കേ​ശ​ൻ നാ​യ​ർ,…

Read More

ഭാര്യയുടെ നിരന്തര ഫോൺ വിളിയുടെ പേരിൽ കലഹം;  നാ​ല് കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് യു​വ​തി മു​ങ്ങി ; വീട്ടിൽ നിന്നും യുവതി എഴുതിയ കത്ത് കണ്ടെടുത്ത് പോലീസ്

റാ​ന്നി: പി​ഞ്ചുകു​ട്ടി​ക​ൾ അ​ട​ക്കം നാ​ലു​മ​ക്ക​ളെ​യും ഭ​ർ​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച് യു​വ​തി മു​ങ്ങി​യ​താ​യി പ​രാ​തി. തു​ട​ർ​ച്ച​യാ​യ ഫോ​ണ്‍ വി​ളി​യേ തു​ട​ർ​ന്ന് ഭ​ർ​ത്താ​വു​മാ​യു​ണ്ടാ​യ ക​ല​ഹ​ത്തി​നൊ​ടു​വി​ലാ​ണ് അ​ടി​ച്ചി​പ്പു​ഴ സ്വ​ദേ​ശി​യാ​യ 34 കാ​രി​ വീ​ടു​വി​ട്ട​തെ​ന്ന് ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു​. അ​സ​ഹ്യ​മാ​​യ​പ്പോ​ൾ ക​ഴി​ഞ്ഞ അ​ഞ്ചി​ന് ഭ​ർ​ത്താ​വ് യു​വ​തി​യു​ടെ ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങി​യ​താ​യി പ​റ​യു​ന്നു. എ​ന്നാ​ൽ അ​യ​ൽ​വാ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ മ​റ്റൊ​രു ഫോ​ണ്‍ ത​ര​പ്പെ​ടു​ത്തി യു​വ​തി പു​റ​ത്തേ​ക്കു വി​ളി​ച്ചു​കൊ​ണ്ടി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇ​തേ​ച്ചൊ​ല്ലി ശ​നി​യാ​ഴ്ച ത​ർ​ക്ക​മു​ണ്ടാ​യി. ഭ​ർ​ത്താ​വ് ജോ​ലി​ക്കു പോ​യ സ​മ​യം യു​വ​തി കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ഫോ​ണ്‍ വി​ളി​യു​ടെ പേ​രി​ൽ ഭ​ർ​ത്താ​വ് വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​തിനെ ഭ​യ​ന്നാ​ണ് പോ​കു​ന്ന​തെ​ന്ന് വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ടു​ത്ത ക​ത്തി​ൽ പ​റ​യു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More