പാണാവള്ളി: ചേർത്തല പാണാവള്ളി പഞ്ചായത്തിലെ 15 ാം വാർഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ അനധികൃത കോഴ്ഫാമിനെതിരെ പ്രദേശവാസികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. മനുഷ്യാവകാശ കമ്മീഷന്റെ സ്റ്റോപ്പ് മെമ്മോ ലംഘിച്ച് വീണ്ടും തുറന്നു പ്രവർത്തിച്ച ഫാം അടച്ചുപൂട്ടിക്കണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ 18 ഓളം കുടുംബങ്ങൾ പഞ്ചായത്ത് അധികൃതർക്ക് വീണ്ടും പരാതി നൽകിയിരിക്കുകയാണ്. പരാതി നൽകി ഒരാഴ്ച്ചയായിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. അസഹനീയമായ ദുർഗന്ധവും പൊടിയും കാരണം ഒരു വർഷം മുൻപാണ് ഫാമിനോട് ചേർന്ന് താമസിക്കുന്ന പടിഞ്ഞാറെപുതിയേടത്ത് വീട്ടിൽ സുകുമാരനെ ഒന്നാം കക്ഷിയാക്കി സമീപവാസികൾ ആരോഗ്യമന്ത്രി, കളക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ, പഞ്ചായത്ത് സെക്രട്ടറി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലം സന്ദർശിച്ച മനുഷ്യാവകാശ കമ്മീഷൻ പഞ്ചായത്ത് സെക്രട്ടറിയോട് റിപ്പോർട്ട് തേടി. സ്ഥാപനം അനധികൃതമായാണ് പ്രവർത്തിക്കുന്നത് എന്നുകാട്ടി സെക്രട്ടറി മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ 2018 മാർച്ച് 24ന് ഫാം…
Read MoreCategory: Alappuzha
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂപ്രണ്ടും ജീവനക്കാരും ഇല്ല; ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിൽ
പത്തനംതിട്ട: സൂപ്രണ്ടും ആവശ്യത്തിന് ജീവനക്കാരും ഇല്ലാതായതോടെ ജനറൽ ആശുപത്രി പ്രവർത്തനം അവതാളത്തിൽ. നഴ്സുമാരുടെയും ലാബ് ടെക്നീഷൻമാരുടെയും കുറവ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. ലാബ് പരിശോധന ഫലം വൈകുന്നതിനാൽ രോഗികളും നഴ്സുമാരും തമ്മിൽ തർക്കമുണ്ടാകുന്നതും പതിവായി. ആഴ്ചയിലെ അവധി പോലും ഉപേക്ഷിച്ചാണ് ലാബ് ടെക്നിഷൻമാർ ജോലി ചെയ്യുന്നത്. കല്ല്യാണത്തലേന്നും ഒരു ലാബ് ടെക്ന്യനിഷന് ജോലി ചെയ്യേണ്ടി വന്നു. അമിത ജോലിഭാരം താങ്ങാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നഴ്സുമാരും ലാബ് ടെക്നീഷൻമാരും പ്രതിഷേധിച്ചെങ്കിലും അധികൃതർ നിസഹായത അറിയിച്ചു. ആശുപത്രിയുടെ നാഥനായ സൂപ്രണ്ട് ഇല്ലാതായിട്ട് മൂന്നു മാസമായി. മുൻ സൂപ്രണ്ട് ഡോ. ശ്രീലത ആരോഗ്യ വകുപ്പിലെ വിജിലൻസ് വിഭാഗം അഡീഷണൽ ഡയറക്ടറായി സ്ഥാനക്കയറ്റത്തോടെ സ്ഥലം മാറിപ്പോയത് നവംബർ ഏഴിനാണ്. പകരം സൂപ്രണ്ടിനെ ഇതുവരെ നിയമിച്ചിട്ടില്ല. ഡെപ്യൂട്ടി സൂപ്രണ്ടും ആർഎംഒയും ചേർന്നാണ് ദൈനംദിന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. ലാബ് ടെക്നീഷൻമാരെയും നഴ്സുമാരെയും താത്കാലികമായി…
Read Moreആത്മീയ സംഗമത്തിന് ഒരുങ്ങി മാരാമൺ മണൽപ്പുറം; കൺവൻഷനിൽ ഒരുലക്ഷം പേർക്കിരിക്കാവുന്ന പന്തൽ
മാരാമണ്‍: മാരാമണ്‍ മണൽപ്പുറത്തെ ലോകപ്രസിദ്ധമായ ആത്മീയ സംഗമത്തിന് ഇനി ദിവസങ്ങൾ മാത്രം. മഹാപ്രളയത്തിനുശേഷമുള്ള ആദ്യ കണ്‍വൻഷനുവേണ്ടിയുള്ള ക്രമീകരണം ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായെന്ന് സംഘാടകർ.ഒരു ലക്ഷം പേർക്കിരിക്കാവുന്ന പന്തലാണ് പന്പാ മണൽപ്പുറത്ത് സജ്ജമാകുന്നത്. പാരന്പര്യങ്ങൾ കൈമോശം വരാത്ത കണ്‍വൻഷനിൽ പന്തലൊരുങ്ങുന്നതും പഴമയിൽ തന്നെയാണ്. നാട്ടിൽ ഓല കിട്ടാതായപ്പോൾ പന്തലിനുവേണ്ടി ഓല എത്തുന്നത് തമിഴ്നാട്ടിൽ നിന്ന്. ഇത്തവണ പൊള്ളാച്ചിയിൽ നിന്നാണ് ഓല എത്തിച്ചത്. പന്തലിനാവശ്യമാ മറ്റു ക്രമീകരണങ്ങളും ഓലമേയലും സമീപ മാർത്തോമ്മാ ഇടവകകൾ ചെയ്തു. ഇന്ന് ഓലമേയൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. 10നാണ് മാരാമണ്‍ കണ്വൻഷൻ ആരംഭിക്കുന്നതെങ്കിലും ഇത്തവണ ഒന്‍പതിന് ലോക മാർത്തോമ്മാ വനിതാ സംഗമം സേവികാസംഘം ശതാബ്ദിയുടെ ഭാഗമായി മണൽപ്പുറത്ത് നടക്കുന്നതിനാൽ ക്രമീകരണങ്ങൾ ഒരു ദിവസവം നേരത്തെ പൂർത്തീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലെ മഹാപ്രളയം മാരാമണ്‍ മണൽപ്പുറത്തെയും ആകെ തകർത്തിരുന്നു. പന്പാനദി കരകവിഞ്ഞ് കുത്തിയൊഴുകിയെത്തിയ മണൽ മാത്രമാണ് ഏക ആശ്വാസം. മണൽപ്പുറം…
Read Moreടിപ്പറുകളും ടോറസുകളും ചീറിപ്പായുന്നു, ചെമ്പനോലി റോഡിൽ അപകടഭീഷണി; അമിത വാഹന ഓട്ടോത്തെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
റാന്നി: ചെമ്പനോലി – മടന്തമൺ – അത്തിക്കയം റോഡിൽ രാവിലെ മുതൽ ടിപ്പറുകളുടെയും ടോറസ് ലോറികളുടെയും മരണപ്പാച്ചിൽ. രാവിലെ തുടങ്ങിയാൽ പിന്നെ ചെയിൻ സർവീസ് പോലെ ഒന്നിനു പിറകെ ഒന്നായി പോകുന്നതു നൂറിലേറെ ലോഡുവണ്ടികളാണ്. സ്കൂൾ കുട്ടികളും സ്കൂൾ വാഹനങ്ങളും യഥേഷ്ടം സഞ്ചരിക്കുന്ന വീതി കുറവും കയറ്റിറക്കങ്ങളുമുള്ള റോഡിൽ അപകട സാധ്യതയേറെയാണെന്ന് നാട്ടുകാർ പറഞ്ഞു. അടുത്ത സമയത്ത് ചെമ്പനോലി – മടന്തമൺ റോഡിൽ ലോഡുമായി പാറമടകളിൽ നിന്നിറങ്ങി വന്ന ടിപ്പറുകൾ റോഡിൽ അപകടത്തിൽ പെട്ടത് രണ്ടു തവണയാണ്. തകർന്നു നശിച്ച റോഡിന്റെ ചെമ്പനോലി പള്ളിപ്പടി വരെയുള്ള രണ്ടു കിലോമീറ്ററോളം ഭാഗം നന്നാക്കിയിട്ട് ആഴ്ചകളായില്ല. ഇത്തരത്തിൽ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ഭാരവാഹനങ്ങളെ കടത്തിവിടുന്നത് റോഡു നശിപ്പിക്കും. രാവിലെ ഒന്‍പതു മുതൽ ടിപ്പറുകൂടെ പടയോട്ടം ആരംഭിച്ചാൽ പിന്നെ റോഡിൽ ചെറുവാഹനങ്ങൾക്ക് രക്ഷയില്ല. ഇതിനിടെ ലോഡിനായി എതിരെ വരുന്ന ടിപ്പറുകളും ഏറെ. റോഡിൽ…
Read Moreമാവേലിക്കരയിൽ ഹാട്രിക് വിജയം തേടി കൊടിക്കുന്നിൽ; ശക്തനായ സ്ഥാനാർഥിയേ തേടി എൽഡിഎഫും ബിജെപിയും
മാന്നാർ: പാർലമെന്റ് മണ്ഡലങ്ങളുടെ പുനഃക്രമീകരണത്തിന് ശേഷം നടക്കുന്ന മൂന്നാമത്തെ തെരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുന്പോൾ മാവേലിക്കര മണ്ഡലത്തിലേക്ക് എൽഡിഎഫ് സ്ഥാനാർഥികളെ തേടുകയാണ്. വിജയ സാധ്യതയുള്ള സ്ഥാനാർഥിയെ മത്സരിപ്പിക്കുവാൻ വേണ്ടിയുള്ള പരിശ്രമങ്ങൾ ആരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടുവെങ്കിലും അനുയോജ്യമായ സ്ഥാനാർഥിയെ കണ്ടെത്തുവാൻ ഇനിയും കഴിഞ്ഞിട്ടില്ല. എൽഡിഎഫിൽ സിപിഐ മത്സരിക്കുന്ന സീറ്റാണ് മാവേലിക്കര. മൂന്ന് ജില്ലകളിലായി പരന്ന് കിടക്കുന്ന മണ്ഡലമെന്ന തലത്തിൽ എല്ലായിടങ്ങളിലും ഒരു പോലെ സാധ്യതയുള്ള സ്ഥാനാർഥി വേണമെന്നതിനാലാണ് പുതിയ സ്ഥാനാർഥിയെ എൽഡിഎഫ് തേടുന്നത്.ചങ്ങനാശേരി, കുട്ടനാട്,മാവേലിക്കര, ചെങ്ങന്നൂർ, കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം എന്നീ അസംബ്ലി മണ്ഡലങ്ങൾ ചേരുന്ന മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ പൊതുസമ്മതനായ സ്ഥാനാർഥിയെ പരിഗണിച്ചാൽ വിജയിക്കുവാൻ കഴിയുമെന്നാണ് എൽഡിഎഫിലെ വിലയിരുത്തൽ. കഴിഞ്ഞ രണ്ട് തവണ മത്സരിച്ച് സിപിഐ നേതാക്കൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഒരു പുതുമുഖ സ്ഥാനാർഥിയെ മത്സരിപ്പിക്കണമെന്ന് ആവശ്യം സിപിഐയിൽ ഉയർന്നിരിക്കുന്നത്. 2009 ൽ ആർഎസ് അനിലും, 2014 ൽ…
Read Moreപ്രളയത്തിൽ വീട് നഷ്പ്പെട്ട ചെല്ലപ്പന്റെ വീടെന്ന സ്വപ്നം യാഥാർഥ്യമാക്കി പോലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ
കുളനട: പ്രളയം ദുരിതം വിതച്ച കുളനട പഞ്ചായത്തിൽ മാന്തുക അറുകാലിക്കൽ തെക്കേതിൽ ചെല്ലപ്പന് തല ചായ്ക്കാനൊരിടം എന്ന സ്വപ്നം യാഥാർഥ്യമാകുന്നു. കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ പ്രളയ ദുരിതത്തിൽപ്പെട്ട മൂന്ന് പേർക്ക് സംസ്ഥാനത്ത് വച്ച് കൊടുക്കുന്ന വീടുകളിൽ രണ്ടാമത്തെ വീട് ചെല്ലപ്പന് നിർമിച്ചു നൽകും. വർഷങ്ങളായി തളർവാതം മൂലം ഇടതുകൈ സ്വാധീനം നഷ്ടപ്പെട്ട് പഞ്ചായത്ത് അനുവദിച്ച് നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് ഷീറ്റ് മറച്ചുകെട്ടിയ കിടപ്പാടമാണ് പ്രളയം തട്ടിയെടുത്തത്. പ്രളയ ദുരിതത്തിൽപ്പെട്ട പത്തനംതിട്ട ജില്ലയിൽ വീട് നിർമിച്ചു നൽകുന്നതിന് സർക്കാർ തയാറാക്കിയ ലിസ്റ്റിൽ ഉൾപ്പെട്ട ചെല്ലപ്പന് കെഎസ്പിപിഡബ്ല്യുഎ നിർമിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം ആന്റോ ആന്റണി എംപി നിർവഹിച്ചു. . റിട്ടയേഡ് എസ്പി തോമസ് ജോണ്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കണ്‍വീനർ റ്റി. സി.മണി, ജില്ലാ പഞ്ചായത്തംഗം വിനീത അനിൽ, കുളനട ഗ്രാമപഞ്ചായത്ത്…
Read Moreകരിമീൻ പ്രേമികൾ വിഷമത്തിൽ നാടൻ കരിമീൻ കിട്ടാനില്ല; ആന്ധ്രാ കരിമീനിന് രുചിയുമില്ല
തിരുവല്ല: നാടന്‍ കരിമീനിന്റെ ലഭ്യത കുറഞ്ഞതോടെ ആന്ധ്രയില്‍ നിന്നെത്തിക്കുന്ന കരിമീന്‍ ജില്ലയിലെ വിപണി കീഴടക്കുന്നു. കണ്ടാല്‍ എളുപ്പത്തില്‍ വ്യത്യാസം മനസിലാകില്ലെങ്കിലും രുചിയുടെ കാര്യത്തില്‍ നാടന്‍ കരിമീനിന്റെ ഏഴയലത്തുപോലും എത്താന്‍ ആന്ധ്ര മീനിന് കഴിയില്ലെന്ന് മത്സ്യ പ്രേമികള്‍ പറയുന്നു. കുട്ടനാടിന്റെ പേര് വാടകയ്ക്കെടുത്താണ് ആന്ധ്ര കരിമീനുകള്‍ വിറ്റഴിക്കുന്നത്. മുമ്പും ആന്ധ്രാ കരിമീന്‍ എത്തിയിരുന്നെങ്കിലും ഇപ്പോള്‍ ഇവയുടെ വരവ് ഗണ്യമായി വർധിച്ചിട്ടുണ്ട്. കുട്ടനാടന്‍ കരിമീന്‍ എന്ന പേരില്‍ മിക്ക ഹോട്ടലുകളില്‍ നിന്നും ലഭിക്കുന്നത് ആന്ധ്ര മീനാണ്. ആവാസ വ്യവസ്ഥയിലെ വ്യതിയാനമാണ് കുട്ടനാട്ടില്‍ കരിമീന്‍ കുറയാന്‍ കാരണമെന്നാണ് പഠനങ്ങള്‍ വെളിവാക്കുന്നത്. ആറുകളും നദികളും മലീമസമായത് കരിമീനിന്റെ വളര്‍ച്ചയെയും പ്രത്യുത്പാദനത്തെയും ബാധിച്ചു. ഒരു കരിമീനിന് ഒരു ഇണ മാത്രമേ ഉണ്ടാകൂവെന്നതാണ് പ്രത്യേകത. തെളിനീരില്‍ മാത്രമേ മുട്ടയിടുകയുള്ളൂ. വെള്ളത്തിനടിയില്‍ കുഴിയുണ്ടാക്കി അതില്‍ മുട്ടയിട്ട് കുഞ്ഞുങ്ങളെ വളര്‍ത്തുന്നതാണ് രീതി . 25 ദിവസം വരെ തള്ള…
Read Moreമണിമലയാറ്റിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കൂടിൽ കെട്ടിയിട്ട നിലയിൽ
തിരുവല്ല: മണിമലയാറ്റിൽ ഒരു ദിവസം പ്രായമുള്ള ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രി പത്തോടെ മണിമലയാറ്റിലെ തിരുമൂലപുരം കണ്ണാടിക്കടവിൽ ആറിനു കുടുകെയിട്ട നീട്ടുവലയിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ള പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തിൽ പൊക്കിൾ കൊടിയുമുണ്ടായിരുന്നു. തിരുവല്ല പോലീസെത്തി മൃതദേഹം കരയ്ക്കെടുത്ത് മേൽനടപടി സ്വീകരിച്ചു.
Read Moreദേവസ്വം ബോർഡിന് സര്‍ക്കാര്‍ നൽകിയ ഗ്രാന്റില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് വിശ്വാസ സമൂഹം തിരിച്ചറിയണമെന്ന് കെ.ശിവദാസന്‍ നായര്‍
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ ഗ്രാന്റ് സ്വീകരിക്കരുതെന്ന് മുന്‍ എംഎല്‍എ കെ.ശിവദാസന്‍ നായര്‍. ശബരിമല ക്ഷേത്രത്തില്‍ വരുമാന നഷ്ടമുണ്ടായതിനാല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രത്യേക ഗ്രാന്റായി 100 കോടി രൂപ നല്കാന് സംസ്ഥാന ബജറ്റില്‍ നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശത്തിന് പിന്നില്‍ ശബരിമലയില്‍ വരുമാനക്കുറവുണ്ടായതിന് സര്‍ക്കാരും സര്‍ക്കാരിന്റെ കെണിയില്‍ വീണ് കാണിക്കയിടരുതെന്ന് പ്രചാരണം നടത്തിയവരും ഒരേപോലെ ഉത്തരവാദികളാണ്. വെടക്കാക്കി തനിക്കാക്കുക എന്ന നയം കലാപഭൂമിയാക്കി വരുമാന നഷ്ടം വരുത്തിയ ശേഷം അതിന്റെ പേരില്‍ പൊതു ഖജനാവില്‍ നിന്നും നൂറ് കോടി നല്കി ദേവസ്വം ബോര്‍ഡിന്റെ സ്വതന്ത്ര സ്വഭാവം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ശിവദാസന്‍ നായര്‍ പറഞ്ഞു. ഇതറിയാമായിരുന്നിട്ടും ദേവസ്വം ബോര്‍ഡിന് പണം നല്‍കുന്നത് ദേവസ്വം ബോര്‍ഡിനെയും ക്ഷേത്രങ്ങളെയും സെക്രട്ടേറിയറ്റില്‍ ഇരുന്ന് ഭരിക്കാനാണ്. ദേവസ്വം ബോര്‍ഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട കവനന്റിന്റെ ഭാഗമായി നല്കുന്ന ഗ്രാന്റും ശബരിമല വരുമാന നഷ്ടമുണ്ടായതിന്റെ…
Read Moreസ്റ്റേഡിയം ഇല്ലെങ്കിലെന്താ വിവാദമുണ്ടല്ലോ? ഇൻഡോർ സ്റ്റേഡിയം നിർമാണത്തിനായി 1.83 കോടി നഗരസഭ അക്കൗണ്ടിൽ എത്തിയിട്ട് മൂന്നുവർഷം; വിവാദങ്ങൾക്കുള്ള കാരണം കേട്ടാൽ ഞെട്ടും…
പത്തനംതിട്ട: ജില്ലാ സ്റ്റേഡിയം വികസനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊടുന്പിരി കൊണ്ടിരിക്കേ ആന്റോ ആന്റണി എംപി കേന്ദ്രഫണ്ട് വിനിയോഗിച്ച് പ്രഖ്യാപിച്ച ഇൻഡോർ സ്റ്റേഡിയത്തിനുവേണ്ടി ആദ്യഗഡുവായി ലഭിച്ച 1.83 കോടി രൂപ നഗരസഭ അക്കൗണ്ടിൽ കിടന്നത് മൂന്നുവർഷം. 2016 മാർച്ച് രണ്ടിനു പണം നഗരസഭയുടെ അക്കൗണ്ടിലെത്തിയതാണ്. 2017 ൽ സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനം ഗവർണർ പി. സദാശിവം നിർവഹിച്ചു. ആദ്യഗഡുവായി ലഭിച്ച പണം വിനിയോഗിക്കാതെ അടുത്ത ഗഡു വരില്ലെന്നിരിക്കേ നടപടികൾ ഇഴഞ്ഞു. എന്നാൽ ഡിസൈൻ അംഗീകരിച്ചു ലഭിക്കുന്നതിനാണ് കാലതാമസമുണ്ടായതെന്ന ആക്ഷേപവുമുണ്ട്. സംസ്ഥാന പൊതുമരാമത്ത് വിഭാഗത്തെയാണ് ആദ്യം നിർമാണ പ്രവർത്തനങ്ങൾ ഏല്പിച്ചത്. അവരുടെ നിർദേശപ്രകാരം ഡിസൈനിൽ പലതവണ മാറ്റങ്ങൾ വരുത്തിയിരുന്നു. അഴൂർ ജംഗ്ഷനിൽ പെട്രോൾ പന്പിന് എതിർവശത്തുള്ള സ്ഥലമാണ് ഇൻഡോർ സ്റ്റേഡിയത്തിനായി നിർദേശിക്കപ്പെട്ടത്. 2014ൽ കേന്ദ്ര കായികമന്ത്രാലയം അനുമതി നൽകിയ പദ്ധതിയാണിത്. 15 കോടിയുടേതാണ് ഇൻഡോർ സ്റ്റേഡിയം. ഇതിൽ ആദ്യഘട്ടമായി ആറു കോടി…
Read More