ആറന്മുള:പാർട്ടി ആവശ്യപ്പെടാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റു സ്ഥാനത്തുനിന്ന് താൻ രാജിവയ്ക്കില്ലെന്ന് എ. പത്മകുമാർ. പാർട്ടി നേതൃത്വം ഇതേവരെ രാജി ആവശ്യപ്പെട്ടിട്ടില്ല. എല്ലാ കാര്യങ്ങളും പാർട്ടി നേതൃത്വവുമായി ആലോചിക്കുന്നുണ്ടെന്നും പത്മകുമാർ രാഷ്ട്രദീപികയോടു പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റു സ്ഥാനം ലക്ഷ്യമിട്ടു പലരും രംഗത്തുണ്ട്. ഇപ്പോഴത്തെ പ്രചാരണങ്ങൾക്കു പിന്നിലും അവരാണ്. സുപ്രീംകോടതിയിൽ ദേവസ്വം ബോർഡ് സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട് ഇന്നലെ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു. ഇക്കാര്യത്തിൽ കമ്മീഷണർ പറയുന്നത് ശരിയല്ല. യുവതീ പ്രവേശനത്തെ അനുകൂലിച്ച് ദേവസ്വം ബോർഡ് പ്രമേയം ഒന്നും പാസാക്കിയിട്ടില്ല. ഇതേക്കുറിച്ച് പിന്നീടു പ്രതികരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. എൻ. വാസു തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കമ്മീഷണറാണ്. അദ്ദേഹത്തിന്റേതായി ഒരു നിലപാടെടുക്കാനാകില്ല. ബോർഡ് യോഗം കൂടി ആലോചിച്ചുള്ളതാകാണം കമ്മീഷണർ പറയേണ്ടതെന്ന് പത്മകുമാർ പറഞ്ഞു. അടുത്ത നവംബർവരെ എ. പത്മകുമാറിനു പ്രസിഡന്റായി തുടരാനാകും. പ്രസിഡന്റ് സ്വന്തംനിലയിൽ രാജി നൽകുന്നില്ലെങ്കിൽ പിരിച്ചുവിടാനൊന്നും…
Read MoreCategory: Alappuzha
സ്വത്തുതർക്കത്തെ തുടർന്ന് ദേഹത്ത് പെട്രോളൊളിച്ച് തീകൊളുത്തിയ ഗൃഹനാഥൻ മരിച്ചു; തടയാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ സഹോദരന്റെ ഭാര്യയുടെ നില ഗുരുതരം
ചേർത്തല: സ്വത്തു തർക്കത്തെത്തുടർന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം കുടുംബ വീട്ടിലേക്ക് ഓടിക്കയറിയ ഗൃഹനാഥൻ മരിച്ചു. പെരുന്പളം സ്വദേശി ഷാജി (52) ആണ് മരിച്ചത്. സംഭവത്തിൽ ഷാജിയുടെ സഹോദരനും ഭാര്യയ്ക്കും പൊള്ളലേറ്റു. നഗരസഭ 30-ാം വാർഡ് ചുടുകാടിന് സമീപം പള്ളിപ്പറന്പിൽ സജി (46), ഭാര്യ സുജ (40) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. പെരുന്പളത്ത് താമസിക്കുന്ന സഹോദരൻ ഷാജി കുടുംബ വീടിന് മുന്നിലെത്തി കൈയിൽ കരുതിയിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീ കൊളുത്തിയ ശേഷം വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഇയാളെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് സജി, ഭാര്യ സുജ എന്നിവർക്കു പൊള്ളലേറ്റത്. മൂവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഷാജി ഇന്നു പുലർച്ചെ 5.30 ഓടെ മരിച്ചു. സജിയെയും സുജയെയും തിരുവനന്തപുരം ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ സുജയുടെ പരിക്ക് ഗുരുതരമാണ്.
Read Moreവെള്ളവും വളവും ഇട്ടുവളർത്തിയത് വെറുതേയായി; സ്വന്തം ആവശ്യത്തിന് വീട്ടിൽ കഞ്ചാവ്ചെടി വളർത്തിയ ഗൃഹനാഥൻ പിടിയിൽ
ചേർത്തല: സ്വന്തം ആവശ്യത്തിനായി വീട്ടിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ ഗൃഹനാഥൻ പിടിയിൽ. കണിച്ചുകുളങ്ങര അടന്പനാപറന്പിൽ ആനന്ദന്റെ (52) വീട്ടിൽ നിന്നാണ് കഞ്ചാവ് ചെടികൾ പിടികൂടിയത്. വീട്ടിലെ പറന്പിൽ ചെടിച്ചട്ടിയിൽ പരിപാലിച്ചുവന്ന നാലു കഞ്ചാവ് ചെടികളാണ് പിടികൂടിയത്. പിടികൂടിയ ചെടി രണ്ടുമാസം പ്രായം എത്തിയവയും മൂപ്പെത്തിയവയും ഒന്നര മീറ്റർ മുതൽ അര മീറ്റർ വരെ പൊക്കമുള്ളതും ആണ്. സ്വന്തം ആവശ്യത്തിനായി നട്ടുവളർത്തിയതാണ് കഞ്ചാവ് ചെടികളെന്ന് ആനന്ദൻ പറഞ്ഞു. രണ്ട് സ്പിരിറ്റ് കേസുകളിലെ പ്രതി കൂടിയാണ് ഇയാൾ. എക്സൈസും ഇന്റലിജൻസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. ആലപ്പുഴ സ്ക്വാഡ് സിഐ റോബർട്ട്, എക്സൈസ് ഇൻസ്പെക്ടർ അമൽരാജൻ, ഇന്റലിജൻസ് ഇൻസ്പെക്ടർ പ്രശാന്ത്, അലക്സാണ്ടർ, ബാബു, ഗിരീഷ്, ഓംകാരനാഥ്, റഹീം, ജിയേഷ്, അനിലാൽ, അരുണ്‍, അശോകൻ, സന്തോഷ് എന്നിവർ പങ്കെടുത്തു.
Read Moreപ്രളയത്തിന് പിന്നാലെ വേനലും ചതിക്കുന്നു; അപ്പർകുട്ടനാട്ടിൽ ജലക്ഷാമം രൂക്ഷം ; നെല്ലും വാഴയും കരിയുന്നു; ആശങ്കയോടെ കർഷകർ
തിരുവല്ല: ജലക്ഷാമം മൂലം അപ്പര്‍കുട്ടനാടന്‍ പാടശേഖരങ്ങളിലെ നെല്‍കൃഷിയും ഏത്തവാഴക്കൃഷിയും കരിയുന്നു. ജലാശയങ്ങളിലെ ജലനിരപ്പ് വീണ്ടും താഴുകയാണ്. രണ്ട് മാസത്തോളം പ്രായമായ നെല്‍ച്ചെടികളാണ് ജലം കിട്ടാതെ വാടിനില്‍ക്കുന്നത്. ജ്യോതി ഇനം വിത്തുകളാണ് ഇവിടെ വിതച്ചിരിക്കുന്നത്. ജലം കൂടുതല്‍ ലഭിക്കേണ്ട സങ്കരയിനം നെല്‍ച്ചെടിയാണിത്. വരള്‍ച്ചമൂലം ചെടികളുടെ നിറവും മാറി. പ്രളയം കാരണം താമസിച്ചാണ് ഇത്തവണ കൃഷി ഇറക്കിയത്. ഏത്തവാഴകളും വെള്ളം കിട്ടാതെ ഉണങ്ങുകയാണ്. നിരണം, കടപ്ര, നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളിലെ പാടശേഖരങ്ങളും കരകൃഷി നടത്തുന്നവരും പ്രതിസന്ധിയിലായി. നെല്‍കര്‍ഷകരും എത്തവാഴക്കര്ഷകരും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. വേങ്ങല്‍, ഇടയോടി, ഇരതോട് തുടങ്ങി നൂറിനടുത്ത് പാടശേഖരങ്ങള്‍ ഇവിടെയുണ്ട്. ഇതില്‍ വേങ്ങല്‍ പാടശേഖരത്തില്‍ രൂക്ഷമായ ജലക്ഷാമം നേരിടുന്നു. മണിമല, പമ്പ ആറുകളുടെ കൈവഴികളായ തോടുകള്‍ വൃത്തിയാക്കിയെങ്കിലേ മിക്ക പാടശേഖരങ്ങളിലേക്കും വെള്ളം എത്തുകയുള്ളൂ. വെള്ളപ്പൊക്കത്തില്‍ ചെളി കയറി പല തോടുകളും അടഞ്ഞു. പെരിങ്ങര, കാരയ്ക്കല്‍, കൂരച്ചാല്‍, അരീത്തോട്,…
Read Moreആലപ്പുഴ നഗരത്തിൽ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന 10 വാഹനങ്ങൾ തകർത്ത നിലയിൽ; ഒരു കാറിനുള്ളിൽ നിന്നും ഹെൽമറ്റ് കണ്ടെടുത്തു; പോലീസ് അന്വേഷണ ആരംഭിച്ചു
ആലപ്പുഴ: നഗരത്തിന്റെ വിവിധയിടങ്ങളിലായി വഴിയരികിൽ പാർക്ക് ചെയ്തിരുന്ന 10 വാഹനങ്ങൾ തകർത്ത നിലയിൽ. ആലപ്പുഴ നഗരത്തിന് പടിഞ്ഞാറൻ ഭാഗങ്ങളായ കർത്താളിപാലം, മുളക്കട ക്ഷേത്രത്തിന് സമീപം, മുപ്പാലത്തിന് സമീപം, ആറാട്ടുവഴി എന്നിവിടങ്ങളിലാണ് റോഡരുകിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ അടിച്ചുതകർത്ത നിലയിൽ കണ്ടെത്തിയത്. ബൈക്കുകൾ, ഓട്ടോറിക്ഷകൾ, കാറുകൾ എന്നിവ തകർത്തവയിൽപ്പെടുന്നു. കർത്താളി പാലത്തിന് വടക്കുഭാഗത്തായി മൂന്നുകാറുകളും മുപ്പാലത്തിന് സമീപം ഒരു ഓട്ടോറിക്ഷയും ബാപ്പുവൈദ്യർ ജംഗ്ഷന് സമീപത്തായി പാർക്ക് ചെയ്തിരുന്ന ഒരു ടാക്സി കാറും വെള്ളാപ്പള്ളി എൽപി സ്കൂളിന് സമീപം ഒരു കാറും ആറാട്ടുവഴിയിൽ രണ്ടുകാറുകളുമാണ് തകർത്തത്. തകർക്കപ്പെട്ട ഒരു കാറിൽ നിന്നും ഒരു ഹെൽമെറ്റ് കണ്ടെടുത്തു. ഹെൽമെറ്റുപയോഗിച്ചാവാം വാഹനങ്ങൾ അടിച്ചു തകർത്തതെന്ന് കരുതുന്നു. ഇന്ന് പുലർച്ചെയോടെയാണ് സംഭവം.ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണെന്ന് ആലപ്പുഴ നോർത്ത് പോലീസ് അറിയിച്ചു.
Read Moreബൈക്ക് യാത്രികനായ വിദേശ മലയാളിയുടെ എട്ടരപവൻ മാല കവർന്നു; ബൈക്ക് യാത്രയ്ക്കിടെ പിന്നിലൂടെ എത്തിയവർ മുളക് പൊടി വിതറിയശേഷം ആക്രമിക്കുകയായിരുന്നുവെന്ന് ഗണേശൻ
ചെങ്ങന്നൂർ: ബൈക്ക് യാത്രികനായ യുവാവിനെ ആക്രമിച്ച് സ്വർണമാല കവർന്നു. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ആലാ പെണ്ണുക്കര ശ്രീകാർത്തികയിൽ കരുണാകരൻ നായരുടെ മകൻ ഗണേശ് കെ.നായരു (39) ടെ കഴുത്തിൽ ധരിച്ചിരുന്ന എട്ടരപവൻ വരുന്ന മാലയാണ് ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ടുപേർ കവർന്നത്. ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ടംഗ സംഘം ആദ്യം വഴി ചോദിച്ച ശേഷം ഗണേശന്റെ പിന്നാലെ എത്തി കണ്ണിൽ മുളകുപൊടി വിതറി മർദ്ദിച്ച ശേഷം മാല അപഹരിക്കുകയായിരുന്നു്. ചൊവ്വാഴ്ച രാത്രിപത്തോടെ പെണ്ണുക്കര മാർത്തോമ്മാ പള്ളിക്കു സമീപത്തുള്ള വിജനമായ പ്രദേശത്തു വച്ചായിരുന്നു സംഭവം. ഗൾഫിൽ ജോലിയുണ്ടായിരുന്ന ഗണേശൻ ശാരീരിക അവശതകളെ തുടർന്നു നാട്ടിലെത്തിയതാണ്. വൈക്കത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയിൽ കഴിയുകയാണ്. ആശുപത്രിയിൽ പോയി തിരികെ വീട്ടിലേക്കു മടങ്ങി വരുന്ന വഴി പെണ്ണുക്കര ഗവ. യുപി സ്കൂളിനു സമീപത്തുവച്ച് ബൈക്കിലെത്തിയ രണ്ടു പേർ മുളക്കുഴ പെരിങ്ങാലയിലേക്കുള്ള വഴി ഏതാണെന്നു ചോദിച്ചു. വഴി…
Read Moreസുരക്ഷിതമായി മരിയാ ഭവനിൽ; അലഞ്ഞുതിരിഞ്ഞ നാടോടിസ്ത്രീയെ പോലീസ് അഭയകേന്ദ്രത്തിൽ എത്തിച്ചു
അമ്പലപ്പുഴ: റെയിൽവേ ഗേറ്റിന് സമീപം അലഞ്ഞ് തിരിഞ്ഞു നടന്ന നാടോടി സ്ത്രീയെ പോലീസ് അഭയ കേന്ദ്രത്തിൽ എത്തിച്ചു. പുന്നപ്ര കുറവൻതോട് മാക്കിമുക്ക് റെയിൽവേ ഗേറ്റിന് സമീപം അലഞ്ഞു നടന്ന 75 വയസ് തോന്നിക്കുന്ന നാടോടി സ്ത്രീയെയാണ് പുന്നപ്ര എസ്ഐ. അജയമോഹനൻ, സീനിയർ പോലീസ് ഓഫീസർമാരായ ബോബൻ, ലെനി മോൻ എന്നിവർ ചേർന്ന് പറവൂർ ബീച്ച് റോഡിന് സമീപം സ്ഥിതി ചെയ്യുന്ന മരിയാ ഭവനിൽ എത്തിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. വൃദ്ധയായ നാടോടി സ്ത്രിയെ സന്ധ്യക്ക് ശേഷം നാട്ടുകാർ പുന്നപ്ര കുറവൻതോട് മാക്കിമുക്ക് പ്രദേശത്ത് കണ്ടിരുന്നു. രാത്രി 11 ഓടെ റെയിൽവേ ട്രാക്കിന് സമീപം ഇവരെ കണ്ട സാമൂഹ്യ പ്രവർത്തകരായ ജലീൽ, ഷാമിർ, വിനോദ് എന്നീ യുവാക്കൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ എസ്ഐ അജയമോഹൻ വൃദ്ധയെ പറവൂരിലെ മരിയാ ഭവനിൽ എത്തിക്കുകയായിരുന്നു.
Read Moreകാരണം ഇതാണ്…! ബിഡിജെഎസ് തങ്ങളുടെ പോഷക സംഘടനയല്ലെങ്കിലും തുഷാർ മത്സരിക്കേണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസ് നേതാവ് തുഷാർ മത്സരിക്കേണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി ഭാരവാഹികൾ മത്സരിക്കേണ്ടെന്നാണ് പൊതു അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് സ്ഥാനാർഥിത്വത്തിൽ എസ്എൻഡിപി യോഗത്തിന് യാതൊരു അഭിപ്രായവുമില്ല. ബിഡിജെഎസ് തങ്ങളുടെ പോഷക സംഘടനയെല്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തുഷാർ മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനിടെയാണ് വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തൽ. നിയമസഭാ തെരഞ്ഞെടുപ്പിലും തുഷാർ മത്സരരംഗത്തുനിന്നു വിട്ടുനിന്നിരുന്നു. തുഷാർ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി അമിത് ഷായെ നേരിൽ കണ്ട് സീറ്റുകൾ ആവശ്യപ്പെട്ടന്നാണ് വിവരം. ആറ് മണ്ഡലങ്ങളാണ് ബിഡിജെഎസ് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചന.
Read Moreകലവൂരിൽ പുലർച്ചെ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു; മരിച്ചത് സ്വകാര്യ ബസിലെ ജീവനക്കാർ; അപകടത്തിൽ അനുശോചിച്ച് ബസുകൾ സർവീസ് നിർത്തിയത് യാത്രക്കാരെ വലച്ചു
മുഹമ്മ: ദേശീയപാതയിൽ കലവൂർ കെഎസ്ഡിപിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു യുവാക്കൾ മരിച്ചു. പ്രൈവറ്റ് ബസിലെ ഡ്രൈവർമാരായ മണ്ണഞ്ചേരി പഞ്ചായത്ത് പതിമൂന്നാം വാർഡ് പന്നിശേരി വെളിയിൽ വിപിൻ (21), മണ്ണഞ്ചേരി പഞ്ചായത്ത് കലവൂർ ഗീതു നിവാസിൽ മോഹനന്റെ മകൻ രാജീവ് (25), അലപ്പുഴ സീവ്യു വാർഡ് പള്ളിപ്പുരയിടം കോയാമൻസിലിൽ ലത്തീഫിന്റെ മകൻ അക്ബർ ബാദുഷ (23) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം. രണ്ടു പേർ സംഭവസ്ഥലത്തും ഒരാൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും മരിച്ചു. എതിരെ വന്ന രണ്ടു ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. ബസുകൾ സർവീസ് നിർത്തി; യാത്രക്കാർ വലഞ്ഞു ആലപ്പുഴ: ഇന്ന് പുലർച്ചെ കലവൂരിലുണ്ടായ അപകടത്തിൽ സ്വകാര്യ ബസ് ജീവനക്കാർ മരിച്ചതിനെത്തുടർന്ന് ബസുകൾ സർവീസ് നിർത്തിവച്ചു. യാത്രക്കാർ വലഞ്ഞു. പുലർച്ചെ കലവൂരിൽ കെഎസ്ഡിപിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് സ്വകാര്യ ബസ് ജീവനക്കാരായ…
Read Moreതിരക്കേറിയ റോഡിൽ അപകടഭീഷണിയുമായി ട്രാൻസ്ഫോർമർ; സുരക്ഷാവേലി നിർമിക്കണമെന്ന് കാട്ടി പരാതി നൽകിയിട്ടും നടപടിയെടുക്കാതെ അധികൃതർ
തുറവൂർ: തിരക്കേറിയ റോഡിൽ സുരക്ഷാവേലിയില്ലാതെ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമർ അപകട ഭീഷണി ഉയർത്തിയിട്ടും ഗൗനിക്കാതെ വൈദ്യുതി അധികൃതർ. ദേശീയ പാതയിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്കുള്ള പൊന്നാംവെളി മേനാശേരി റോഡിൽ കോതകുളങ്ങര ക്ഷേത്രത്തിന് സമീപമാണ് ട്രാൻസ്ഫോർമർ നാട്ടുകാർക്ക് വില്ലനാകുന്നത്. റോഡിൽ പാലം കടന്ന് കിഴക്കുനിന്ന് വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങളുടെ വശം ട്രാൻസ്ഫോർമറിൽ തട്ടി ഉരയുന്നതും തീപ്പൊരി ഉയരുന്നതും നിത്യസംഭവമാണ്. ഏത് സമയത്തും നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്. പടിഞ്ഞാറൻ മേഖലയിലുള്ളവർക്ക് ദേശീയ പാതയിലെ പൊന്നാംവെളി ടൗണിലും മാർക്കറ്റിലും എത്താനുള്ള എളുപ്പമായ റോഡിലൂടെ സ്കൂൾ കുട്ടികളടക്കം നൂറ് കണക്കിന് പേരാണ് സഞ്ചരിക്കുന്നത്. പട്ടണക്കാട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ളതാണ് ഈ ട്രാൻസ്ഫോർമർ. അപകടകരമായ നിലയിലുള്ള ട്രാൻസ്ഫോർമറുകൾക്ക് സുരക്ഷാവേലി ഉണ്ടായിരിക്കണമെന്നാണ് നിയമം. എന്നാൽ അധികൃതരെ പലതവണ വൈദ്യുതി ഓഫീസിൽ പരാതിപ്പെട്ടിട്ടും യാതൊരു വിധ നടപടിയും സ്വീകരിക്കാത്തതിൽ നാട്ടുകാർ ശക്തമായ പ്രതിഷേധത്തിലാണ്.
Read More