ആലപ്പുഴ: പ്രളയത്തെ തുടർന്നു മാറ്റിവച്ച 66-ാമത് നെഹ്റുട്രോഫി ജലമേള പത്തിനു പുന്നമട കായലിൽ നടക്കും. നെഹ്റുട്രോഫിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വള്ളങ്ങൾ പങ്കെടുക്കുന്ന വള്ളംകളിയുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക് പത്രസമ്മേളനത്തിൽ പറഞ്ഞു. 81 വള്ളങ്ങളാണ് ഇക്കുറി നെഹ്റുട്രോഫിയിൽ പങ്കെടുക്കുന്നത്. ചുണ്ടൻ മത്സരയിനത്തിൽ 20 വള്ളങ്ങളും പ്രദർശന മത്സരത്തിൽ അഞ്ചുവള്ളങ്ങളും ഉൾപ്പടെ 25 ചുണ്ടൻവള്ളങ്ങൾ മാറ്റുരയ്ക്കും. കൂടാതെ വെപ്പ് എ വിഭാഗത്തിൽ ഒന്പതുവള്ളങ്ങളും വെപ്പ് ബി വിഭാഗത്തിൽ ഏഴു വള്ളങ്ങളും, ഇരുട്ടുകുത്തി എ ഗ്രേഡിൽ നാലു വള്ളങ്ങളും, ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ 17 വള്ളങ്ങളും, ഇരുട്ടുകുത്തി സി ഗ്രേഡ് വിഭാഗത്തിൽ ഒന്‍പതു വള്ളങ്ങളും നാലു ചുരുളൻവള്ളങ്ങളും ആറ് തെക്കനോടി വള്ളങ്ങളും ഉൾപ്പെടെ 56 ചെറുവള്ളങ്ങളാണ് മത്സരരംഗത്തുള്ളത്. 81 വള്ളങ്ങൾ മത്സരിക്കുന്ന ജലമേളയിൽ വള്ളങ്ങളുടെ മെയിന്റനൻസ് ഗ്രാന്റ്, വള്ളങ്ങളുടെ ബോണസ് എന്നിവ കഴിഞ്ഞ…
Read MoreCategory: Alappuzha
പ്രളയാനന്തര പുനർനിർമാണത്തിൽ സർക്കാർ പൂർണ പരാജയമെന്ന് ആന്റോ ആന്റണി എംപി
പുല്ലാട്: പ്രളയക്കെടുതിയിൽ നാശ നഷ്ടങ്ങൾ സംഭവിച്ച ആളുകളുടെ പുനരധിവാസ പദ്ധതി നടപ്പാക്കുന്നതിലും വ്യക്തികൾക്കും വ്യാപാരികൾക്കുമുണ്ടായ നഷ്ടങ്ങൾ തിട്ടപ്പെടുത്തി നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ ഇടതു സർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് ആന്റോ ആന്റണി എംപി. പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ ദുരിതമുണ്ടായ കോയിപ്രം നെല്ലിക്കൽ ഭാഗത്ത് പ്രളയ ദുരന്തത്തിൽ കഷ്ടപ്പെടുന്ന ആളുകളുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യ നിർമിതമായ പ്രളയത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനും നഷ്ടങ്ങളുടെ കണക്കുകൾ തിട്ടപ്പെടുത്താനായി ജുഡീഷ്ൽ അന്വേഷണം പ്രഖ്യാപിക്കുന്നതിന് സർക്കാർ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന മുഴുവൻ ആളുകളെയും വിളിച്ചു കൂട്ടി സമര പ്രഖ്യാപന കൺവൻഷൻ കോയിപ്രത്ത് നടത്താനും തുടർ സമരവുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു. അതിനു വേണ്ട എല്ലാ സഹായ സഹകരണങ്ങൾ നല്‍കുമെന്നും എംപി അറിയിച്ചു. കോൺഗ്രസ് കോയിപ്രം മണ്ഡലം പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ഡിസിസി അംഗം മാത്യു…
Read Moreമത്സ്യത്തൊഴിലാളികളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള കടലോര ടൂറിസം പദ്ധതി ഉപേക്ഷിക്കണം; മാരാരിക്കുളത്തെ മത്സ്യത്തൊഴിലാളികൾക്ക് അധികൃതരോട് പറയാനുള്ളത്
ചേർത്തല: ടൂറിസത്തിന്റെ മറവിൽ കടലോരം പിടിച്ചെടുക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ. മാരാരിക്കുളം ബീച്ച് നവീകരണത്തിന്റെ ഭാഗമായി ചെത്തി കാറ്റാടി കടപ്പുറത്ത് മത്സ്യത്തൊഴിലാളികളുടെ തൊഴിലുപകരണങ്ങൾ കയറ്റിവയ്ക്കുകയും മത്സ്യം ഉണക്കുകയും ചെയ്യുന്ന കടൽത്തീരം കൈയേറി നിർമാണം നടത്താനുള്ള നീക്കം ഉപേക്ഷിക്കണം. ഇതുമൂലം മത്സ്യത്തൊഴിലാളികളുടെ തൊഴിലിടം നഷ്ടമാകും. തൊഴിലുപകരണങ്ങൾ സംരക്ഷിക്കാനുള്ള ഹാർബർ നിർമാണം പൂർത്തീകരിക്കാത്ത അധികാരികൾ നിലവിലുള്ള കടൽത്തീരം കൈയേറി മത്സ്യത്തൊഴിലാളികൾക്കു ബുദ്ധിമുട്ടുണ്ടാക്കാൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്. ഈ വിഷയത്തിൽ മത്സ്യത്തൊഴിലാളികളുടെ ആശങ്ക കളക്ടർ മനസിലാക്കണമെന്നും തൊഴിലാളികളുമായി ആശയം വിനിമയം നടത്തണമെന്നും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ കാറ്റാടി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ഫ്രാൻസീസ് കാക്കരി അധ്യക്ഷത വഹിച്ചു. സിന്പോച്ചൻ വലിയവീട്ടിൽ, ആന്റണി പുത്തൻപുരയ്ക്കൽ, ജോസി കാരക്കാട് എന്നിവർ പ്രസംഗിച്ചു
Read Moreറാന്നി താലൂക്കാശുപത്രിയിലെ ഒപിയിൽ ഒരു ഡോക്ടർ; മണിക്കൂറോളം നീളുന്ന ക്യൂവിൽ തളർന്ന് വിണ് വൃദ്ധരും കുട്ടികളും; അടിയന്തിര നടപടി വേണമെന്നാവശ്യവുമായി രോഗികൾ
റാന്നി: താലൂക്ക് ആശുപത്രിയിലെ ജനറൽ ഒപി വിഭാഗത്തിനു മുന്നിൽ ഡോക്ടറെ കാത്ത് മണിക്കൂറുകളോളം തിക്കിലും തിരക്കിലുംപെട്ട് പ്രായാധിക്യത്തിൽപെട്ടവരും കുട്ടികളടക്കമുള്ളവരും വലയുന്നു. മതിയായ ഡോക്ടർമാരുടെ കുറവാണ് രോഗികൾക്ക് വിനയാകുന്നത്. പനി ക്ലീനിക് എന്നുകൂടി എഴുതി വച്ചിരിക്കുന്ന ഒപിയ്ക്കു മുന്നിൽ പലപ്പോഴും നൂറിലേറെ ആളുകളാണ് ഡോക്ടറെ കാത്തുനിൽക്കുന്നത്. ഉള്ളിൽ നിന്ന് ചീട്ട് വാങ്ങിച്ചശേഷം ഇവിടെ പേര് വിളിക്കുകയാണ്. ചീട്ടുകൾ ഉള്ളിലേക്ക് നല്‍കാനെത്തുന്നവർ മുതൽ ആദ്യം വന്നവർ വരെ വാതിലിൽ എത്താൻ തള്ളുന്നതിനാൽ കുട്ടികളും പ്രായമായവരും തിക്കിലും തിരക്കിലുംപെടുന്നു. ദിവസം നാനൂറിലധികം പേർ ഒപിയിലെത്താറുണ്ട്. പനിയുൾപ്പെടെ വിവിധ പകർച്ച വ്യാധികളുമായെത്തുന്നവരും വിഷബാധയുൾപ്പെടെയുള്ളവർക്ക് പ്രതിരോധ വാക്സിൻ എടുക്കാനെത്തുന്നവരും എല്ലാം ഈ തിരക്കിൽപെട്ട് വലയുന്ന കാഴ്ച ഇവിടെ സാധാരണമാണ്. ജനറൽ ഒപിയിൽ സാധാരണ രണ്ട് ഡോക്ടർമാരാണുള്ളതെങ്കിലും മിക്കപ്പോഴും ഒരാൾ പുറത്തായിരിക്കും. പ്രതിരോധ വാക്സിനുകളും ഇന്‍ജക്ഷനുകളും അത്യാഹിത വിഭാഗത്തിലാണ് നല്കുന്നതെങ്കിലും ജനറൽ ഒപിയിൽ ചാർജുള്ള ഡോക്ടർ…
Read Moreഅന്യസംസ്ഥാനക്കാർക്ക് മീൻപിടിക്കാൻ അനുവാദമിവല്ല; ഉൾനാടൻ മത്സ്യബന്ധന നിയമങ്ങൾ ചെറുമീനുകളുടെ നിലനിൽപിന് ഭീഷണി ; നിയമങ്ങൾ പരിഷ്കരിക്കണെന്ന ആവശ്യം ശക്തമാകുന്നു
തിരുവല്ല: ഉള്‍നാടന്‍ മത്സ്യബന്ധന നിയമങ്ങള്‍ പരിഷ്കരിക്കണമെന്നാവശ്യം ശക്തമായി. പുഞ്ചകൃഷിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതോടെ ചെറുമീനുകള്‍ ചത്തൊടുങ്ങന്നത് പതിവാകുകയാണ്. പാടശേഖരങ്ങളില്‍ നിന്നും പുറന്തള്ളുന്ന മലിനജലത്തോടൊപ്പമാണ് ചെറുമീനുകള്‍ പുറത്തേക്കെത്തുന്നത്. പാടശേഖരങ്ങളിലെ വെള്ളം നിയന്ത്രിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള മോട്ടോര്‍ തറയില്‍ നിന്നുമാണ് വെള്ളത്തോടൊപ്പം മോട്ടോറിന്റെ ചക്രത്തില്‍ കുരുങ്ങി പാതി ചത്ത നിലയിലാണ് മീനുകള്‍. നദികളിലും ജലാശയങ്ങളിലും എത്തുന്നതിന് ഏതാനും മണിക്കൂറുകളില്‍ തന്നെ ഈ മീനുകള്‍ ചത്തു പൊങ്ങും. ജലാശയങ്ങൾ മലിനമാകുന്നതോടെ വിവിധ ആവശ്യങ്ങള്‍ക്ക് നദികളെ ആശ്രയിക്കുന്നവര്‍ക്ക് ദുര്‍ഗന്ധം വമിക്കുന്ന മലിനജലം ഉപയോഗിക്കേണ്ട ഗതികേടാണ്. ഇത് വലിയ ആരോഗ്യ പ്രശ്നത്തിന് ഇടയാകുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടി കാട്ടുന്നു. പ്രളയത്തിനു ശേഷം ആറുകളില്‍ ആവശ്യത്തിലധികം ചെളിയും മണലും രൂപപ്പെട്ടതിനാല്‍ ഒഴുക്ക് നിലച്ചിരിക്കുകയാണ്. ജലാശയങ്ങളില്‍ മത്സ്യ സമ്പത്ത് ഗണ്യമായി കുറയുന്നതിനാലാണ് മത്സ്യവകുപ്പ് മടവലകെട്ടാനുള്ള അനുമതി നിഷേധിച്ചത്. ഈ നിരോധനം കഴിഞ്ഞ വര്‍ഷത്തോടെ കര്‍ശനമാക്കുകയും ചെയ്തു. എന്നാല്‍ ഇത് ഗുണത്തേക്കാളേറെ…
Read Moreആചാരങ്ങൾ തീരുമാനിക്കുന്നത് ദേവസ്വം ബോർഡ്; ശ്രീധരൻ പിള്ള വിഷയത്തിൽ തന്ത്രിയോടു വിശദീകരണം തേടുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
ശബരിമല: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളിൽ തീരുമാനമെടുക്കുന്നത് ദേവസ്വം ബോർഡാണെന്നും ദൈനംദിന കാര്യങ്ങളിൽ സർക്കാർ ഇടപെടലുണ്ടാകാറില്ലെന്നും പ്രസിഡന്റ് എ. പത്മകുമാർ. തിരക്ക് നിയന്ത്രണം അടക്കമുള്ള വിഷയങ്ങളിൽ സർക്കാർ തീരുമാനമുണ്ടാകും. ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സർക്കാരിന് ഒരു വാക്ക് മാത്രമേ ഉണ്ടാകൂവെന്നും വനംവകുപ്പിന്റെ നിലപാടുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പത്മകുമാർ മറുപടി നൽകി. ശബരിമലയെ രാഷ്ട്രീയവത്കരിക്കാനില്ലെന്നും പ്രസിഡന്റ് പറഞ്ഞു. ശ്രീധരൻ പിള്ള വിഷയത്തിൽ തന്ത്രിയോടു വിശദീകരണം തേടുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.
Read Moreപ്രളയം കവർന്ന തണൽ തിരികെ കൊണ്ടുവരാൻ ഹരിത പുനരധിവാസ പദ്ധതി
ആലപ്പുഴ: ജില്ലയെ ഗ്രസിച്ച മഹാപ്രളയത്തിൽ നഷ്ടമായ മരത്തണലുകൾ തിരികെക്കൊണ്ടുവരുന്നതിന് അയാം ഫോർ ആലപ്പിയും’ ജില്ലയിലെ സാമൂഹ്യ വനവത്കരണ വിഭാഗവും ചേർന്ന് നടപ്പാക്കുന്ന ഹരിത പുനരധിവാസ പരിപാടിക്ക് ജില്ലാ തല തുടക്കമായി. ഇന്നലെ രാവിലെ പുന്നമട ഫിനിഷിംഗ് പോയിൻറിനു സമീപം പനീർ ചാന്പയും വീട്ടി മരവും നട്ടുകൊണ്ട് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഹരിത പുനരധിവാസ പദ്ധതി ഉദ്ഘാടനം ചെയ്തു. പുനരധിവാസത്തിൻറെ ഭാഗമായി പ്രകൃതിയെക്കൂടി കൂട്ടിയിണക്കുന്ന പദ്ധതി മികച്ച തുടക്കമാണെന്ന് മന്ത്രി പറഞ്ഞു. പ്രളയം ബാധിച്ച പ്രദേശങ്ങളിലാണ് സാമൂഹ്യ വനവത്കരണ വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ മരങ്ങൾ കൂടുതലായി വച്ചുപിടിപ്പിക്കുക. നാലുലക്ഷത്തോളം മരങ്ങളാണ് വച്ചുപിടിപ്പിക്കാൻ പദ്ധതിയിടുന്നത്. കുട്ടനാട്ടിൽ പ്രകൃതി അനുയോജ്യമായ പുവരശ്, മാവ്, പ്ലാവ് എന്നിവയ്ക്ക് പ്രധാന്യം നൽകണമെന്ന് മന്ത്രി നിർദ്ദേശിച്ചു. നവംബർ മുതൽ അടുത്ത ജൂലൈ വരെയുള്ള കാലയളവിൽ വിവിധ തരം വൃക്ഷത്തൈകൾ കുട്ടനാട്ടിലും ആലപ്പുഴ ജില്ലയിലും നട്ടുപരിപാലിക്കുകയാണ്…
Read Moreനെഹ്റുട്രോഫി ഒരുക്കങ്ങൾ ഫിനിഷിംഗ് പോയിന്റിലേക്ക്; നവംബർ 10ന് ജലമേള നടക്കും; ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു
ആലപ്പുഴ: പ്രളയത്തെത്തുടർന്ന് മാറ്റിവച്ച നെഹ്റുട്രോഫി ജലോത്സവത്തിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. സ്റ്റാർട്ടിംഗ് പോയിന്റ്, ട്രാക്ക്, പവലിയൻ എന്നിവയുടെ അറ്റകുറ്റപണികൾ കൂടി പൂർത്തിയാക്കിക്കഴിഞ്ഞാൽ ജലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകും. വരുന്ന ശനിയാഴ്ചയാണ് നെഹ്റുട്രോഫി ജലമേള നടക്കുന്നത്. ജലോത്സവം കാണാനെത്തുന്നവർക്കായുള്ള ഗ്യാലറികൾ പൂർണസജ്ജമായിട്ടുണ്ട്. ഇത്തവണ ജലമേള കാണാനെത്തുന്ന മുതിർന്ന പൗര·ാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക ഇരിപ്പിട സൗകര്യമൊരുക്കിയിട്ടുണ്ട്. ഫിനിഷിംഗ് പോയിന്റിലെ റോസ് പവലിയൻ, വികടറി ലൈൻ എന്നിവിടങ്ങളിലാണ് അംഗപരിമിതർക്കും മുതിർന്നവർക്കും പ്രത്യേക സൗകര്യമൊരുക്കിയിരിക്കുന്നത്. അംഗപരിമിതയുള്ളവർക്ക് ഗ്യാലറിയിലെത്തുന്നതിൽ പ്രത്യേക പാതയും ഒരുക്കിയിട്ടുണ്ട്. ഏകദേശം 40,000ത്തോളം ടിക്കറ്റുകളാണ് ഇതുവരെ ബുക്ക് ചെയ്തിട്ടുള്ളത്. പ്രളയത്തിനുശേഷം ടൂറിസം മേഖലയിലുണ്ടായ മാന്ദ്യത ജലമേള കാണാനെത്തുന്ന വിദേശവിനോദസഞ്ചാരികളുടെ എണ്ണത്തെ ചെറിയ തോതിൽ ബാധിച്ചതായാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിൽ ജലമേളയ്ക്കായി ഓണ്‍ലൈനായി ബുക്ക് ചെയ്ത ടിക്കറ്റുകൾ പലരും കാൻസൽ ചെയ്യുകയും പണം തിരികെ വാങ്ങുകയും ചെയ്തിരുന്നു. എന്നാൽ ടിക്കറ്റ് റീ ബുക്കിംഗ്…
Read Moreശബരിമലവിഷയത്തിൽ സിപിഎം അജണ്ട അടിച്ചേൽപിക്കാൻ ശ്രമമെന്ന് ഉമ്മൻ ചാണ്ടി
പത്തനംതിട്ട: ശബരിമല വിഷയത്തിൽ സിപിഎമ്മും ബിജെപിയും വോട്ട് രാഷ്ട്രീയം കളിക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ബൂത്ത് പ്രസിഡന്റുമാരുടെ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വികാരമാണ് ശബരിമല. സിപിഎമ്മിന്റെ അജണ്ട മറ്റുള്ളവരുടെ മേൽ അടിച്ചേല്പിക്കാനുള്ള ശ്രമമാണ് സർക്കാർ ഇപ്പോൾ നടത്തുന്നത്. ക്ഷേത്ര ആചാരത്തെയും അനുഷ്ഠാനത്തെയും വച്ചാണ് സിപിഎമ്മും ബിജെപിയും രാഷ്ട്രീയം കളിക്കുന്നത്. ഇരുപാർട്ടികളും വിചാരിച്ചാൽ തീരുന്ന ഒരു വിഷയമാണ് ഇത്രയും വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ശബരിമല വിഷയത്തിൽ സർക്കാർ ചോദിച്ചു വാങ്ങിയ വിധിയാണിതെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങൾ നിലനിർത്തി മുന്നോട്ട് പോകണമെന്ന യുഡിഎഫ് സമർപ്പിച്ച സത്യവാങ്മൂലം തിരുത്തി ഇടത് സർക്കാർ വാങ്ങിയ വിധി മൂലമാണ് പ്രശ്നങ്ങൾ രൂക്ഷമായതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ശബരിമല വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ…
Read Moreമാതൃകയായി വീണയും സായൂജും; കതിർമണ്ഡപത്തിൽ നിന്നും വീണയുടെ ആഗ്രം പോലെ പ്രഭാത ഭക്ഷണം കഴിക്കാൻ പോയത് അടൂർ മഹാത്മയിലെ അന്തേവാസികൾക്കൊപ്പം
അടൂർ: മാതൃകയാക്കണം വീണയെയും സായൂജിനെയും. കതിർമണ്ഡപത്തിൽ നിന്നും സായൂജും വീണയും എത്തിയത് മഹാത്മയിലെ അച്ഛനമ്മമാർക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കാൻ.ഇന്നലെ കോഴഞ്ചേരി സുബ്രമഹ്ണ്യ സ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങ് നടന്നത്. രാവിലെ 8.30 ന് അവസാനിച്ച വിവാഹ ചടങ്ങ് കഴിഞ്ഞ് വീണയുടെ ആഗ്രഹപ്രകാരം അടൂർ മഹാത്മയിലെ അന്തേവാസികൾക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കാൻ എത്തിയതായിരുന്നു ഇവർ. ആർഭാടങ്ങളൊന്നുമില്ലാതെ അച്ഛനമ്മമാർക്കൊപ്പം ഒരുമിച്ചിരുന്ന് ഇഡലിയും സാന്പാറും കഴിച്ചാണ് അവർ സമൂഹത്തിന് മാതൃകയായത്. കോഴഞ്ചേരി നാരങ്ങാനം വെട്ടിമൂട്ടിൽ മേമുറിയിൽ അശോക് കുമാറിന്റെയും അമ്പിളിയുടെയും മകളാണ് വീണ. പുത്തൂർ തേവലപ്പുറം സായുജ്യത്തിൽ രാമൻകുട്ടിയുടെയും സുജാതയുടെയും മകനാണ് സായൂജ്. ഇരുവരുടെയും സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു.
Read More