ആലപ്പുഴ: ബസുമായി കൂട്ടിയിടിച്ച കാറിനു തീപിടിച്ച് യുവഡോക്ടർ മരിച്ചു. കോഴിക്കോട് സ്വദേശിനി ഡോ. പാർവതി (25) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ ആലപ്പുഴ പള്ളാത്തുരുത്തിയിലായിരുന്നു അപകടം. കോഴിക്കോട്ടേക്കു കല്യാണസംഘവുമായി പോവുകയായിരുന്ന സ്വകാര്യ ബസിലിടിച്ചതിനെ തുടർന്നാണു കാർ അപകടത്തിൽപെട്ടത്. അപകടത്തിൽ കാർ പൂർണമായും കത്തിനശിച്ചു. കാറിലുണ്ടായിരുന്നവരും ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി പോകുകയായിരുന്നു. കാറിൽ ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി നിതിൻ ബാബുവിന് അപകടത്തിൽ പരിക്കേറ്റു. ഇയാൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Read MoreCategory: Alappuzha
ശിവദാസിന്റെ മരണം പോലീസ് തിരക്കഥ; മരണത്തില്‍ ഐജിമാരായ മനോജ് ഏബ്രഹാം ശ്രീജിത്ത് എന്നിവരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണം. എ.എൻ. രാധാകൃഷ്ണൻ
പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ പന്തളം സ്വദേശിയായ ശിവദാസൻ ആചാരിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് തിരക്കഥ മെനഞ്ഞതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൽ. രാധാകൃഷ്ണൻ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.ശിവദാസന്‍ ആചാരിയുടെ മരണത്തില്‍ ഐജിമാരായ മനോജ് ഏബ്രഹാം ശ്രീജിത്ത് എന്നിവരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കണം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. നിലയ്ക്കലിലും പരിസരപ്രദേശങ്ങളിലും ഒക്ടോബര്‍ 22 വരെ നിരോധനാജ്ഞ നിലനിന്നിരുന്നു. ആ ദിവസങ്ങളില്‍ പോലീസ് അറിയാതെ അവിടെ ഒന്നും സംഭവിക്കില്ല. നിരോധനാജ്ഞയുടെ മറവില്‍ പോലീസ് അയ്യപ്പഭക്തരെ വേട്ടയാടി. നെയിം പ്ലേറ്റ് ധരിക്കാത്ത സിപിഎമ്മുകാരായ പോലീസുകാരാണ് തേര്‍വാഴ്ചയ്ക്ക് നേതൃത്വം നല്‍കിയത്. നിലയ്ക്കലില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന പോലീസ് രാജുമായി ബന്ധപ്പെട്ടാണ് ഭക്തന്റെ മരണം ഉണ്ടായിട്ടുള്ളത്. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന പ്രസ്താവനയുമായി തിടുക്കപ്പെട്ട് എത്തിയത് ഇതിന് അടിവരയിടുന്നുവെന്നും രാധാകൃഷ്ണൻ ആരോപിച്ചു. ശിവദാസന്‍ സഞ്ചരിച്ചിരുന്ന…
Read Moreടൂറിസം മേഖലയ്ക്ക് ഉണർവേകി ഹൗസ്ബോട്ട് റാലി; രണ്ടായിരത്തിലധികം സഞ്ചാരികളെ അണിനിരത്തിയ റാലിക്ക് യൂണിവേഴ്സൽ റിക്കാർഡ്സിൻറെ അംഗീകാരവും
ആലപ്പുഴ: ടൂറിസം മേഖലയിലെ ഉന്നമനം ലക്ഷ്യമിട്ട് ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ ഹൗസ്ബോട്ട് റാലി നടത്തി. പുന്നമട ഫിനിഷിംഗ് പോയിൻറിൽ നിന്നും കൈനകരി, ഇരുന്പനം കായൽ വഴി മൂന്നുമണിക്കൂർ നീണ്ടുനിൽക്കുന്ന റാലിയാണ് നടത്തിയത്. ഇന്നലെ രാവിലെ 11 ഓടെ ഫിനിഷിംഗ് പോയിൻറിൽ നിന്നും ഹൗസ്ബോട്ടുകളും ശിക്കാരകളും മോട്ടോർബോട്ടുകളും അടക്കം യാത്ര ആരംഭിച്ചു. 250 ഓളം ഹൗസ് ബോട്ടുകൾ, നശിക്കാരകൾ, മോട്ടോർ ബോട്ടുകൾ എന്നിവ അണിനിരന്നു. 2000 ലധികം സഞ്ചാരികളാണ് യാത്രയിൽ പങ്കെടുത്തത്. റാലി ക്രിക്കറ്റ് താരം കേദാർ ജാദവ് ഫ്ളാഗ് ഓഫ് ചെയ്തു. മൂന്നുമണിക്കൂർ നേരത്തെ സഞ്ചാരം കഴിഞ്ഞ് ഹൗസ്ബോട്ടുകൾ യാത്രികരെ തിരിച്ച് ഫിനിഷിംഗ് പോയിൻറിൽ ഇറക്കി. രണ്ടായിരത്തിലധികം സഞ്ചാരികളെ അണിനിരത്തിയ റാലിക്ക് യൂണിവേഴ്സൽ റിക്കാർഡ്സിൻറെ അംഗീകാരം ലഭിച്ചു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മഹാപ്രളയം ഏറ്റവും കൂടുതൽ ബാധിച്ചത് ടൂറിസം…
Read Moreഅപമാനകരമായ വിധത്തിൽ യുവതിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് റിമാൻഡിൽ
ഹരിപ്പാട്: യുവതിയുടെ ചിത്രങ്ങളും വീഡിയോയും അപമാനകരമായ വിധത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ പിടിയിലായ യുവാവിനെ റിമാൻഡ് ചെയ്തു. കുമാരപുരം എരിക്കാവ് മഹേഷ് ഭവനിൽ മഹേഷ് മുരളി (24) ആണ് പിടിയിലായത്. ഹരിപ്പാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. വിദേശത്ത് ജോലി ചെയ്തിരുന്ന മഹേഷ് നാട്ടിൽ പരിചയമുണ്ടായിരുന്ന യുവതിയുമായി നിരന്തരം ചാറ്റിംഗ് നടത്താറുണ്ടായിരുന്നു. ചാറ്റിംഗിനിടയിൽ ശേഖരിച്ച വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ സുഹൃത്തുക്കൾക്കും മറ്റും അയച്ചുകൊടുത്തതായി യുവതിയാണ് ഹരിപ്പാട് പോലീസിൽ പരാതി നൽകിയത്.
Read Moreനടവഴി പ്രശ്നവുമായി ബന്ധപ്പെട്ട് ബിജെപി-ആർഎസ്എസ് പ്രവർത്തകർ ശിവദാസനെ മർദിച്ച് ആശുപത്രിയിലാക്കി; തനിക്ക് ഭീഷണിയുണ്ടെന്ന് കാട്ടി പോലീസ് പരാതി നല്കി; രണ്ട് മാസത്തിനിപ്പുറം അതേ ശിവദാസനെ ബലിദാനിയാക്കുള്ള ബിജെപിയുടെ ശ്രമം പോലീസ് പൊളിച്ചതിങ്ങനെ….
പത്തനംതിട്ട: ശബരിമല തീർഥാടകന്റെ മരണം അപകടത്തെ തുടർന്നെന്ന റിപ്പോർട്ടിനേ തുടർന്ന് ഹർത്താൽ പ്രഖ്യാപിച്ച ബിജെപിയും മലക്കം മറിഞ്ഞു. പോലീസ് രാജിലും ശിവദാസനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതി അന്വേഷിക്കുന്നതിൽ കാലതാമസം വരുത്തിയതിലും പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തതെന്നാണു വെള്ളിയാഴ്ച ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ പറഞ്ഞത്. ശബരിമല യുവതി പ്രവേശവുമായി ബന്ധപ്പെട്ടു നിലയ്ക്കലിലുണ്ടായ പോലീസ് നടപടിക്കിടെയാണ് ശിവദാസൻ മരിച്ചെന്ന് ആരോപിച്ചായിരുന്നു ബിജെപിയും ശബരിമല കർമ സമിതിയും പത്തനംതിട്ട ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചത്. എന്നാൽ 18-ന് ശബരിമലയിൽ പോയി 19-ന് മടങ്ങി വരുംവഴി അപകടത്തിലാണ് തീർഥാടകൻ മരിച്ചതെന്ന് മനസിലാക്കിയ ബിജെപി നേതൃത്വം വെള്ളിയാഴ്ച നിലപാടു തിരുത്തി. 16, 17 തീയതികളിലാണു നിലയ്ക്കലിൽ പോലീസ് നടപടികളുണ്ടായത്. നിലയ്ക്കലിൽ നടന്ന സമരത്തിൽ ഇദ്ദേഹം പങ്കെടുത്തിരുന്നതായി ബിജെപി നേതാക്കൾ അവകാശപ്പെട്ടിരുന്നെങ്കിലും ബന്ധുക്കൾ ഇതു നിഷേധിച്ചു. അതേസമയം, വഴിത്തർക്കവുമായി ബന്ധപ്പെട്ട് ബിജെപി-ആർഎസ്എസ് പ്രവർത്തകർ…
Read Moreഎങ്ങനെ പണിതാലും ഞങ്ങൾ പൊളിക്കും; അധുനിക നിലവാരത്തിൽ മാവേലിക്കരയിൽ നിർമിക്കുന്ന റോഡുകളുടെ പണി തീരും മുന്‍പ് പൊളിച്ച് വാട്ടർ അഥോറിട്ടി; പ്രതിഷേധമറിയിച്ച് നാട്ടുകാർ
മാവേലിക്കര: അധുനിക നിലവാരത്തിൽ നിർമിക്കുന്ന റോഡുകളുടെ പണി തീരും മുന്‍പ് പൊളിച്ച് വാട്ടർ അഥോറിട്ടി. 2.2 കോടി രൂപ ചെലവഴിച്ച് ബിഎം-ബിസി രീതിയിൽ നിർമിച്ച ബ്ലോക്ക് ഓഫീസ്-ബുദ്ധജംഗ്ഷൻ-പുളിമൂട് മിനി ബൈപാസ് റോഡാണ് ഇന്നലെ വാട്ടർ അഥോറിറ്റി പൈപ്പ് ലൈനുകളുടെ തകരാർ പരിഹരിക്കാനായി പൊളിച്ചു തുടങ്ങിയത്. റോഡിലെ കൊറ്റാർകാവ് ശുഭാനന്ദ ആശ്രമത്തിന് സമീപത്താണ് പൈപ്പ് ലൈനിന്റെ തകരാർ പരിഹരിക്കാനായി റോഡ് പൊളിച്ചത്. ടാറിംഗ് ജോലികൾ പൂർത്തീകരിച്ച് സൈൻബോർഡ്, സ്റ്റഡ്, ലൈനിംഗ് എന്നിവ സജീകരിക്കാനുള്ള തയാറെടുപ്പിനിടെയാണ് വാട്ടർ അതോറിറ്റി ഇത്തരത്തിൽ പൊളിക്കലുമായി രംഗത്തെത്തിയത്. റോഡ് പൊളിച്ചത് പ്രദേശവാസികളുടെ പ്രതിഷേധത്തിനുമിടയാക്കി. കാലഹരണപ്പെട്ട പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന് പരിശോധനകൾ നടത്താതെ ഇത്തരത്തിലുള്ള തകരാർ പരിഹരിക്കൽ റോഡുകളുടെ തകർച്ചയ്ക്ക് കാരണമാകുമെന്ന് പ്രദേശവാസികൾ ആരോപിച്ചു. നഗരത്തിൽ പലയിടങ്ങളിലായി ഇത്തരത്തിൽ പൈപ്പ് ലൈനിന്റെ തകരാർ പരിഹരിക്കുവാനായി വെട്ടിപ്പൊളിച്ച റോഡുകൾ പിന്നീട് പൂർണമായും തകരുകയും രൂപപ്പെട്ട വലിയ…
Read Moreകുട്ടനാടിന്റെ അതിജീവനം: വേണ്ടത് സമഗ്രവും ദീർഘവീക്ഷണത്തോടെയുമുള്ള പദ്ധതികൾ
ആലപ്പുഴ: പ്രളയത്തിൽ തകർന്ന കുട്ടനാടിൻറെ അതിജീവനത്തിന് വേണ്ടത് സമഗ്രവും ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളെന്ന് കുട്ടനാടിൻറെ അതീജീവനമെന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ. കേരള ഗവണ്‍മെൻറ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷൻറെ സഹകരണത്തോടെ ആലപ്പുഴ പ്രസ്ക്ലബ് അതിജീവനത്തിന് കുട്ടനാട് എന്ന വിഷയത്തിൽ നടത്തിയ സെമിനാറിലാണ് ഇതുസംബന്ധിച്ച അഭിപ്രായങ്ങൾ ഉയർന്നത്. കുട്ടനാടൻ മേഖലയിലെ വെള്ളം എത്രവരെയാകാം എന്നത് കണക്കാക്കി നിലനിർത്തിക്കൊണ്ടുപോകുന്നതിനു കേന്ദ്രീകൃത സംവിധാനം വേണമെന്ന ആശയമായിരുന്നു ഇതിൽ ആദ്യത്തേത്. എസി റോഡും എസി കനാലും അടക്കമുള്ള യാത്രാമാർഗങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായി പഠനം നടത്തി വിപുലീകരിക്കണമെന്ന നിർദേശവും ഉയർന്നു. എസി റോഡ് നിലവിൽ രണ്ടുവരി നിലവാരത്തിലേക്കെങ്കിലും ഉയർത്തണം. എലിവേറ്റഡ് ഹൈവേ അടക്കം പരിഗണിക്കാവുന്നതാണെന്ന അഭിപ്രായം ഉയർന്നു. ഒപ്പം എസി കനാലിൻറെ സാധ്യതയും ഉപയുക്തമാക്കണം. കുട്ടനാടിൻറെ അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ട സമഗ്ര ചർച്ചയും നൂതന ആശയങ്ങളുമാണ് സെമിനാറിൽ ഉയർന്നതിൽ ഏറിയപങ്കും. ആഗോള താപനം മൂലം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ…
Read Moreശബരിമല നട അഞ്ചിന് തുറക്കും; അതീവസുരക്ഷയുമായി പോലീസ്; പ്രതിഷേധക്കാരും പിന്നോട്ടില്ല
ശബരിമല: യുവതികളെ പ്രവേശിപ്പിക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാരും പ്രതിരോധിക്കാൻ സമരക്കാരും വീണ്ടും നിലപാടെടുത്തതോടെ ശബരിമലയിൽ വീണ്ടും സംഘർഷസാധ്യതയെന്ന് വിലയിരുത്തൽ. ചിത്തിര ആട്ടവിശേഷത്തിന് നട തുറക്കുന്നത് അഞ്ചിന് വൈകുന്നേരം അഞ്ചിനാണെങ്കിലും നാളെ മുതൽ ആറുവരെ ശബരിമലയിൽ അയ്യായിരം പോലീസുകാരെ വിന്യസിച്ച് സുരക്ഷാ വലയത്തിലാക്കും. ആറിന് രാത്രി പത്തിനാണ് നട അടയ്ക്കുന്നത്. നട തുറന്നിരിക്കുന്ന 29 മണിക്കൂർ നിർണായകമാകും. തുലാംമാസ പൂജയ്ക്ക് നട തുറന്നപ്പോഴുണ്ടായ സംഘർഷങ്ങൾ മുൻനിർത്തി വേണ്ടത്ര മുൻകരുതലെടുക്കാനാണ് രണ്ടുദിവസം മുന്‍പേ പൊലീസിനെ വിന്യസിക്കുന്നത്. നിലയ്ക്കൽ, പമ്പ, കാനനപാത, സന്നിധാനം എന്നിവിടങ്ങളിൽ അനാവശ്യമായി ആളുകൾ തങ്ങുന്നത് ഒഴിവാക്കാൻ പോലീസ് ശ്രമിക്കും. എന്നാൽ എത്രയധികം പോലീസിനെ വിന്യസിച്ചാലും ഒരു യുവതിയെ പോലും സന്നിധാനത്ത് പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിഷേധ രംഗത്തുള്ളവർ ഉറപ്പിച്ചു പറയുന്നത്. തീർഥാടകരെ തടയാൻ നിലവിൽ പോലീസിന് സാധിക്കാത്ത സാഹചര്യത്തിൽ പോലീസിനെ മറികടക്കാൻ പ്രതിഷേധക്കാർ സംഘടിക്കുമെന്നതിലും സംശയം…
Read Moreഅയ്യപ്പഭക്തന്റെ മരണം; പത്തനംതിട്ടയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി; ശിവദാസന്റെ മരണം പോലീസ് ലാത്തിചാർജിനെ തുടർനെന്ന് ആരോപിച്ചാണ് ഹർത്താൽ
പത്തനംതിട്ട: അയ്യപ്പഭക്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പത്തനംതിട്ട ജില്ലയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ഹർത്താൽ. ശബരിമല കർമ്മസമിതി, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകള്‍ ഹർത്താലിന് പിന്തുണ അറിയിച്ചിട്ടുണ്ട്.തുലാമാസ പൂജകൾക്ക് ശബരിമലയിൽ ദർശനത്തിനു പോയ ശേഷം കാണാതായ പന്തളം മുളമ്പുഴ ശരത് ഭവനിൽ ശിവദാസിന്റെ (60) മൃതദേഹം പ്ലാപ്പളളിക്കു സമീപം വനത്തിനുളളിൽനിന്നാണ് കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും നിലയ്ക്കലിൽ നടന്ന പോലീസ് അതിക്രമത്തിൽ ശിവദാസൻ കൊല്ലപ്പെടുകയായിരുന്നും ബിജെപിയും ശബരിമല കർമസമിതിയും ആരോപിക്കുന്നു.
Read Moreഅയ്യപ്പ ഭക്തൻ മരിച്ച സംഭവം: വ്യാജവാർത്ത പ്രചരിപ്പിച്ചാൽ കർശന നടപടിയെന്ന് ഓർമിപ്പിച്ച് പോലീസ്; ഔദ്യോഗിക ഫേസ്ബുക്കിലെ കുറിപ്പിങ്ങനെ….
പത്തനംതിട്ട: കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ അദ്ദേഹം മരിച്ചത് നിലയ്ക്കലിലെ പോലീസ് നടപടിക്കിടെയാണ് എന്ന തരത്തില്‍ വാര്‍ത്തകൾ പ്രചരിപ്പിച്ചാൽ കർശന നടപടികളുണ്ടാകുമെന്നാവർത്തിച്ച് പോലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യത്തിൽ പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകിയത്. സംഭവത്തിന്റെ നിജസ്ഥിതി ഇതാണ് എന്ന് തുടങ്ങുന്ന പോസ്റ്റിൽ, വിഷയത്തിൽ നുണപ്രചരണം നടത്തി പൊതുസമൂഹത്തിനു മുന്നിൽ തെറ്റിദ്ധാരണ പരത്തുകയും അത് വഴി കലാപം ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇത്തരം വ്യാജ പ്രചാരണങ്ങൾക്ക് പിന്നിലുള്ളതെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി അറിയാതെ മാധ്യമങ്ങളിലൂടെയും നവ മാധ്യമങ്ങളിലൂടെയും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ നടപടിയെടുക്കുമെന്ന് വ്യാഴാഴ്ച പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും വ്യക്തമാക്കിയിരുന്നു.
Read More