പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനായി നട തുറക്കുന്ന അഞ്ച്, ആറ് തീയതികളിലേക്ക് കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ശബരിമലയിൽ ഒരുക്കും. മൂന്നിനു തന്നെ ശബരിമലയും പരിസരവും പൂർണമായി പോലീസ് നിയന്ത്രണത്തിലാക്കാനാണ് തീരുമാനം. 5000 പോലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിക്കും. അഞ്ചിന് വൈകുന്നേരമാണ് നട തുറക്കുന്നത്. ആറിനു രാത്രി നട അടയ്ക്കുകയും ചെയ്യും.ഐജി പി. വിജയന്റെ നേതൃത്വത്തിൽ സന്നിധാനത്തെ സുരക്ഷ ക്രമീകരിക്കും. നിലയ്ക്കൽ മുതൽ പന്പ വരെയുള്ള ചുമതല ഐജി എം.ആർ. അജിത്കുമാറിനും നൽകിയിട്ടുണ്ട്. 16നാരംഭിക്കുന്ന മണ്ഡലകാല മുന്നൊരുക്കങ്ങളുടെ ഭാഗം കൂടിയാണ് ഇത്തവണത്തെ ക്രമീകരണങ്ങൾ. പന്പ, മരക്കൂട്ടം എന്നിവിടങ്ങളിൽ എസ്പിമാരുടെ ചുമതലയിൽ പോലീസ് സേനയെ നിയോഗിക്കും. ഐജിമാർക്കൊപ്പം ഓരോ ജൂണിയർ ഐപിഎസ് ഓഫീസർമാരും സഹായത്തിനുണ്ടാകും. സുപ്രീംകോടതി വിധി പ്രകാരം ശബരിമല ദർശനത്തിന് പോലീസ് സംരക്ഷണം തേടി ആരെങ്കിലും എത്തിയാൽ അവർക്കു സുരക്ഷ ഒരുക്കുകയെന്നതാണ് പോലീസിന്റെ പ്രധാന ദൗത്യം. തുലാംമാസ പൂജയ്ക്ക് നട തുറന്നപ്പോഴുണ്ടായ…
Read MoreCategory: Alappuzha
അപകടങ്ങളൊഴിയാതെ കൈതവന ജംഗ്ഷൻ; ഇന്നലെ രാത്രിയുണ്ടായ അപകടങ്ങളിൽ ആറുപേർക്ക് പരിക്ക്
ആലപ്പുഴ: കൈതവന ജംഗ്ഷനിൽ അപകടങ്ങളൊഴിയുന്നില്ല. ഇന്നലെ രാത്രിയുണ്ടായ രണ്ട് വാഹനാപകടങ്ങളിലായി ആറുപേർക്കാണ് പരിക്കേറ്റത്. രാത്രി 11.15ഓടെ ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു ആദ്യ അപകടം.കണിച്ചുകുളങ്ങര സ്വദേശികളായ അമൽ (20), അഭിജിത്ത് (20, ശ്രീദേവ് (18), അരവിന്ദ് (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കുകൾ കാറുമായി ഇടിക്കുകയായിരുന്നു. ഇതിനുശേഷം ഒരുമണിക്കൂർ പിന്നിട്ടപ്പോഴാണ് അടുത്ത അപകടമുണ്ടായത്. കോട്ടയത്തേക്ക് കാറുകളുമായി പോകുകയായിരുന്ന ട്രെയിലർ ലോറിയിലേക്ക് പഴവീട് ഭാഗത്തുനിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. കാറിൽ സഞ്ചരിച്ചിരുന്ന ചങ്ങനാശേരി സ്വദേശി ജോ, ട്രെയിലർ ഡ്രൈവർ ബാലാജി എന്നിവർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ സമീപത്തെ മരത്തിലിടിച്ചാണ് നിന്നത്. അപകടമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘമെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ പാതയോരത്തേക്ക് നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സെൻട്രൽ റോഡ് ഫണ്ട് ഉപയോഗിച്ച് കഴിഞ്ഞിടെ കൊമ്മാടിമുതൽ കൈതവന വരെയുള്ള റോഡ് പുനർനിർമിച്ചിരുന്നു. റോഡ് നിർമാണം പൂർത്തിയാക്കിയെങ്കിലും ജംഗ്ഷനുകൾ തിരിച്ചറിയുന്നതിനുള്ള സിഗ്നലുകളടക്കം…
Read Moreഉദ്യാനമല്ല ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ആദ്യം വേണ്ടത് പാർക്കിംഗ് സ്ഥലം
അന്പലപ്പുഴ : ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉദ്യാനമൊരുക്കുന്നതിന് മുന്‍പ് വാഹന പാർക്കിംഗിന് സൗകര്യമൊരുക്കണമെന്ന് ആവശ്യമുയരുന്നു. നിലവിൽ ആശുപത്രി വളപ്പിലെവിടെയും വാഹനങ്ങൾ പാർക്ക് ചെയ്യാമെന്നതാണ് സ്ഥിതി. ഇതുമൂലം പർക്കിംഗ് കറാരെടുത്തയാൽ ആറു മാസങ്ങൾക്കു ഇത് ഉപേക്ഷിച്ചിരുന്നു. അത്യാഹിതത്തിനു മുന്നിൽ ആംബുലൻസുകൾക്കു പോലും പ്രവേശിക്കാനാവാത്ത തരത്തിലാണ് വാഹനങ്ങൾ പാർക്കു ചെയ്യുന്നത്. ഇത് വാഹനയാത്രക്കാരും പോലീസുമായി നിരന്തരം ഏറ്റുമുട്ടലിനും വഴിയൊരുക്കുന്നു. മെഗാശുചിത്വ വാരാചരണത്തിലൂടെ ആശുപത്രിയ്ക്ക് മുന്നിലെ കാടുകൾ വെട്ടിത്തെളിച്ച് വൃക്ഷലതാതികളും, പൂന്തോട്ടവും നിർമിക്കുവാനുള്ള ശ്രമത്തിലാണ് അധികൃതർ. എന്നാൽ വാഹനങ്ങളിൽ ആശുപത്രിയിലെത്തുന്നവർക്ക് സുരക്ഷിതമായി വെയിലും മഴയുമേൽക്കാതെ പാർക്കു ചെയ്യുവാനുള്ള സൗകര്യമുണ്ട ാക്കണമെന്നാണ് ജീവനക്കാരുടെയും നാട്ടുകാരുടേയും ആവശ്യം. ഇതിലൂടെ ആശുപത്രി വികസന സമിതിക്ക് വരുമാനവും ലഭിക്കുമെന്നാണ് ഇവർ പറയുന്നത്. പൂന്തോട്ട നിർമാണത്തിന് മുൻപേ പാർക്കിംഗ് സ്ഥലം വേർതിരിച്ച് പാർക്കിംഗിനു വേണ്ട സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
Read Moreപ്രളയകാലത്ത് ദുരിതാശ്വാസ ക്യാന്പിൽവച്ച് സൗഹൃദത്തിലായി; 14 കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയ രണ്ടു പേർ അറസ്റ്റിൽ
അന്പലപ്പുഴ: 14 കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. എടപ്പോണ്‍ പാറ്റൂർ മങ്ങാട് കിഴക്കേതിൽ അപ്പു (23), സുഹൃത്തായ കൊല്ലം കന്നിമേൽശേരി ഒറ്റപ്ലാക്കൽ തെക്കേതിൽ വിപിൻ (30) എന്നിവരെ ആണ് പുന്നപ്ര പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 23ന് ആണ് പുന്നപ്ര സ്വദേശിനി ആയ 14കാരിയെ ഇവർ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയത്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് കേസെടുത്ത് അന്വേഷണമാരംഭിച്ച പുന്നപ്ര പോലീസ് ഇവരെ കൊല്ലത്തു നിന്നും പിടികൂടുകയായിരുന്നു. ഐസ് പ്ലാന്റ് ടെക്നീഷ്യ·ാരായ ഇവർ പുന്നപ്രയിലെ ഐസ് പ്ലാന്റിൽ അറ്റകുറ്റപ്പണികൾക്കായി എത്തിയതായിരുന്നു. പ്രളയകാലത്ത് ദുരിതാശ്വാസ ക്യാന്പിൽവച്ച് പെണ്‍കുട്ടിയുമായി അപ്പു സൗഹൃദത്തിലാകുകയായിരുന്നു. കഴിഞ്ഞ 23 ന് വിപിനൊപ്പമെത്തിയ അപ്പു പെണ്‍കുട്ടിയുമായി കടന്നു കളയുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവരെ ഇന്ന് പോസ്കോ കോടതിയിൽ ഹാജരാക്കും.
Read Moreകുറ്റൂരിൽ ബിജെപിയെ കേരള കോൺഗ്രസ് എം തുണച്ചു; എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു
തിരുവല്ല: ബിജെപിയുടെ നേതൃത്വത്തിലുള്ള കുറ്റൂർ പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ആകെയുള്ള 14 അംഗങ്ങളിൽ നിന്നും ഭരണസമിതിയിലെ ഏഴുപേർ വിട്ടുനിന്നതോടെ ഭൂരിപക്ഷമില്ലാതെ അവിശ്വാസം പരാജയപ്പെടുകയായിരുന്നു. ആറ് അംഗങ്ങളുള്ള ബിജെപി, കേരള കോൺഗ്രസ് – എം അംഗത്തെ ഒപ്പം നിർത്തിയാണ് ഭരണം തുടരുന്നത്.എൽഡിഎഫ് – 5, കേരള കോൺഗ്രസ് – 1, സ്വതന്ത്ര – 1 എന്നിവർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. ബിജെപിയുടെ ശ്രീലേഖാ രഘുനാഥാണ് പ്രസിഡന്റ്. ‘കേരളാ കോൺഗ്രസ് അംഗം ചെറിയാൻ സി. തോമസാണ് വൈസ്പ്രസിഡന്റ്. കേരളാ കോൺഗ്രസ് പാർട്ടിയുടെ തീരുമാനപ്രകാരം ചെറിയാൻ സി. തോമസ് അവിശ്വാസത്തെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു എൽഡിഎഫ്. എന്നാൽ അതുണ്ടായില്ല. പുളിക്കീഴ് ബിഡിഒ ടി.ബീനാകുമാരി വരണാധികാരിയായിരുന്നു.
Read Moreസംഘപരിവാർ ശ്രമിക്കുന്നത് മതാധിഷ്ഠിത രാഷ്ട്രനിർമാണത്തിനെന്ന് പി.എ. മുഹമ്മദ് റിയാസ്
തുറവൂർ: രാജ്യത്തിന്റെ മഹത്തായ മതനിരപേക്ഷ പാരന്പര്യം തകർത്ത് മതാധിഷ്ഠിത രാഷ്ട്ര നിർമാണത്തിനാണ് സംഘപരിവാർ പരിശ്രമിക്കുന്നതെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്. ആർഎസ്എസ് ഭരണഘടനയെ ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത സംഘടനയാണ്. എല്ലാക്കാലത്തും ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ചാണ് ഇക്കൂട്ടർ രാഷ്ട്രീയ ലാഭമുണ്ടാക്കിയത്. രാജ്യത്തിന്റെ ഫെഡറൽ സംവിധാനവും മതനിരപേക്ഷതയും തകർക്കാനുള്ള എല്ലാ ശ്രമങ്ങളെയും ഇടതുപക്ഷം പ്രതിരോധിക്കുമെന്നും റിയാസ് പറഞ്ഞു. ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എം.എം. അനസ് അലി അധ്യക്ഷതവഹിച്ചു. സ്വാഗത സംഘം ചെയർമാൻ എ.എം. ആരിഫ് എംഎൽഎ സ്വാഗതം പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ രാജേഷ് എംഎൽഎ, രക്തസാക്ഷി പ്രമേയവും കെ.ടി. മാത്യു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ പി ബിജു സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി മനു സി പുളിക്കൽ പ്രവർത്തന റിപ്പോർട്ടും…
Read Moreചെങ്ങന്നൂരിൽ എടിഎം തട്ടിപ്പു സംഘങ്ങൾ വിലസുന്നു; സിഡിഎമ്മിൽ പണമിടാനെത്തുന്ന ബംഗാളികളെ സഹായിക്കാനെ വ്യാജേന എത്തിയാണ് തട്ടിപ്പ് നടത്തുന്നത്; പ്രതികളുടെ ഒരാളുടെ ചിത്രം ലഭിച്ചതായി പോലീസ്
ചെങ്ങന്നൂർ: എടിഎം തട്ടിപ്പുകൾ ചെങ്ങന്നൂരിൽ വ്യാപകമാകുന്നു. ഇതര സംസ്ഥാനക്കാരായ തൊഴിലാളികളാണ് കബളിപ്പിക്കപ്പെടുന്നവരിൽ ഏറെയും. കഴിഞ്ഞ ഒരു മാസത്തിനിടെ ചെങ്ങന്നൂരിൽ 20 ഓളം സംഭവങ്ങളാണ് ഇത്തരത്തിൽ ഉണ്ടായത്. ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്ന എസ്ബിഐ സിഡിഎം കേന്ദ്രമാക്കിയാണ് തട്ടിപ്പുകൾ എല്ലാം നടന്നിരിക്കുന്നത്. ഇന്നലെ പന്തളത്തെ മൊബൈൽ കടയിലെ ജീവനക്കാരനായ ബംഗാൾ സ്വദേശി രാകേഷ് ഹസൻ (22) ആണ് തട്ടിപ്പിന് ഇരയായത്. ഇയാളിൽ നിന്നും 13000 രൂപയാണ് സംഘം തട്ടിയെടുത്തത്.കഴിഞ്ഞ ദിവസം ബീഹാർ സ്വദേശിയിൽ നിന്ന് 40000 രൂപയും തട്ടിയെടുത്തിരുന്നു. കബളിപ്പിക്കപ്പെട്ട ഇതര സംസ്ഥാനക്കാരിൽ ആർക്കും തന്നെ പണി മിടപാടിൽ വലിയ അറിവുള്ളവർ അല്ല. എറ്റിഎം സിഡിഎമ്മിന് മുൻപിൽ നിലയുറപ്പിക്കുന്ന ഇതര സംസ്ഥാന തട്ടിപ്പ് സംഘം ഇവരെ സഹായിക്കാൻ എന്ന വ്യാജേന അടുത്ത് കൂടുകയും തട്ടിപ്പ് നടത്തുകയുമാണ് പതിവ്. കാർഡ് ഉടമയിൽ നിന്നും വാങ്ങുന്ന സംഘം ഇടപാടിന് ശേഷം വീണ്ടും കാർഡ് മെഷീനിൽ…
Read Moreഎല്ലാം അയ്യപ്പന്റെ കളി; സാലറി ചലഞ്ച് തിരിച്ചടി തുടക്കം മാത്രം; മന്ത്രി ജി.സുധാകരനെ ഊളമ്പാറയ്ക്ക് അയയ്ക്കണമെന്ന് പികെ. കൃഷ്ണദാസ്
ആലപ്പുഴ: സാലറി ചലഞ്ചിൽ സുപ്രീംകോടതിയിൽനിന്നു സർക്കാറിനേറ്റ തിരിച്ചടി അയ്യപ്പന്റെ കളിയെന്നു ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്. കമ്യൂണിസത്തെ സൈദ്ധാന്തികമായി തകർക്കുന്ന അയ്യപ്പ ദർശനത്തെ ഇല്ലാതാക്കാനാണു സിപിഎം ശ്രമിക്കുന്നത്. സാലറി ചലഞ്ചിൽ സുപ്രീംകോടതിയിൽ സംഭവിച്ച തിരിച്ചടി ആദ്യത്തേതാണ്. ഇതു തുടരും. എല്ലാം അയ്യപ്പന്റെ കളിയാണ്. പിണറായി ആയിരം ജൻമമെടുത്താലും ശബരിമലയിൽ ആചാര ലംഘനം അനുവദിക്കില്ല- കൃഷ്ണദാസ് പറഞ്ഞു. പോലീസുകാർ നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. മന്ത്രി ജി.സുധാകരനെ മുഖ്യമന്ത്രി എത്രയും വേഗം ഊളമ്പാറയിൽ അയയ്ക്കണമെന്നും സുധാകരനു കൂട്ടായി മന്ത്രി എം.എം.മണിയേയും അയക്കാമെന്നും കൃഷ്ണദാസ് പരിഹസിച്ചു.
Read Moreവിദേശത്തുനിന്നും അവധിക്കെത്തിയ യുവാവ് നോട്ടുകളുടെ കളർപ്രിന്റെടുത്ത് തട്ടിപ്പ്; കടക്കാരും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടി പോലീസിൽ ഏൽപിച്ചു; കായംകുളത്ത് നടന്ന സംഭവത്തിൽ പ്രതിയെ കുടുക്കിയതിങ്ങനെ…
കായംകുളം: നോട്ടുകളുടെ കളർ കോപ്പിയെടുത്ത് ഇതര സംസ്ഥാന വ്യാപാരികളെ കബളിപ്പിക്കുന്നതിനിടെ പിടിയിലായ പ്രവാസി മലയാളിയെ കോടതി റിമാൻഡ് ചെയ്തു. കായംകുളം ഓലകെട്ടിയന്പലം പുളിമൂട്ടിൽ അനുവർഗീസ് (31) നെയാണ് റിമാൻഡ് ചെയ്തത്. കായംകുളം സിഐ കെ.സദൻ, എസ്ഐ സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ ഇന്നലെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പ്രിന്ററും കളർ കോപ്പിയെടുത്ത 2000, 500, 200 നോട്ടുകളും പോലീസ് കണ്ടെടുത്തിരുന്നു. ഇതര സംസ്ഥാന കച്ചവടക്കാർക്ക് കളർ കോപ്പിയെടുത്ത നോട്ടുകൾ നൽകി ഒറിജിനൽ നോട്ടുകൾ ചില്ലറകളായി മാറ്റിയെടുത്തായിരുന്നു തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം കൃഷ്ണപുരത്ത് ദേശീയപാതയോരത്ത് ബലൂണ്‍ കച്ചവടം നടത്തിയ രാജസ്ഥാൻ സ്വദേശിക്ക് രണ്ടായിരത്തിന്റെ കളർ കോപ്പിയെടുത്ത നോട്ട് നൽകി നൂറു രൂപയുടെ ബലൂണ്‍ വാങ്ങിയിരുന്നു. ഒറിജിനൽ നോട്ടാണെന്ന് കരുതി വാങ്ങിയ കച്ചവടക്കാരൻ 1900 രൂപ ബാക്കി നൽകുകയും ചെയ്തു. എന്നാൽ…
Read Moreദളിത് പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; കുത്തിയതോട് പോലീസ് സ്റ്റേഷന്റിൽ ഒതുക്കാൻ ശ്രമം; ഭരണകക്ഷിയിലെ പ്രമുഖ പാർട്ടിയുടെ നേതാക്കൾക്കെതിരേയാണ് ആക്ഷേപം
തുറവൂർ: പ്രായപൂർത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ഒതുക്കാൻ ശ്രമമെന്ന് ആക്ഷേപം. കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് കുത്തിയതോട് സ്വദേശിയായ യുവാവ് പ്രായപൂർത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അപമാനിക്കാൻ ശ്രമിച്ചത്. ഇത് സംബന്ധിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാർ കുത്തിയതോട് പോലീസിൽ പരാതി നൽകിയെങ്കിലും ഭരണകക്ഷിയിലെ പ്രമുഖ പാർട്ടിയുടെ നേതാക്കൾ ഇടപെട്ട് കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ദളിത് വിഭാഗങ്ങൾക്കെതിരേയുള്ള ആക്രമണം സംബന്ധിച്ച പരാതികൾ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് അന്വേഷിക്കേണ്ടത്. എന്നാൽ ഈ സംഭവത്തിൽ കുത്തിയതോട് പോലീസ് സംഭവം ഒരുക്കി തീർക്കുവാൻ ശ്രമിക്കുകയാണെന്ന് ആരോപണം ഉയരുന്നു.
Read More