പന്തളം: ശബരിമല സത്രീപ്രവേശനം അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി പന്തളത്ത് നടന്ന നാമജപ ഘോഷയാത്രയിൽ പങ്കെടുത്തത് 20,000ഓളം പേർ. ശബരിമലയുടെ മൂലസ്ഥാനമായ പന്തളത്ത് ഭക്തജനങ്ങളുടെ കടുത്ത പ്രതിഷേധം ചരിത്രമായി. എല്ലാ വർഷവും മകരവിളക്കുത്സവ കാലത്ത് തിരുവാഭരണ ഘോഷയാത്രാ ദിനത്തിലാണ് വലിയ ഒരു ജനസഞ്ചയം പന്തളത്ത് ദൃശ്യമാവുക. അന്നത്തേക്കാൾ വലിയ ജനപങ്കാളിത്തമാണ് ഇന്നലെ നാമജപഘോഷയാത്രയിൽ കാണപ്പെട്ടത്. പന്തളം കൊട്ടാരത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിലാണ് ഘോഷയാത്ര നടന്നത്. വൈകുന്നേരം അഞ്ചോടെ മെഡിക്കൽ മിഷൻ കവലയിൽ നിന്നായിരുന്നു തുടക്കം. തുടർന്ന് വാദ്യമേളങ്ങളുടെയും ശരണം വിളികളുടെയും അകന്പടിയോടെയായിരുന്നു ഘോഷയാത്ര. വലിയ ജനത്തിരക്ക് കണക്കിലെടുത്ത് എം സി റോഡിലെ ഗതാഗതം തുന്പമണ് കുരന്പാല വഴി തിരിച്ചു വിട്ടിരുന്നു. റോഡ് നിറഞ്ഞെത്തിയ ഘോഷയാത്ര കാണാൻ റോഡിനിരുവശങ്ങളിലും നൂറുകണക്കിനാളുകൾ കാത്തു നിന്നിരുന്നു. വലിയകോയിക്കൽ ക്ഷേത്രത്തിന് സമീപം പടിഞ്ഞാറെ നടയിലെ വേദിയിൽ ഘോഷയാത്രയുടെ മുൻനിരയെത്തിയപ്പോഴും പിൻനിര മെഡിക്കൽ കവലയിൽ നിന്ന്…
Read MoreCategory: Alappuzha
പ്രളയദുരിതാശ്വാസം; മിച്ചം വന്ന സാധനങ്ങൾ വെള്ളപ്പൊക്ക ബാധിത പ്രദേശത്തെ ബിപിഎല്ലുകാർക്ക്; അർഹതപ്പെട്ടവർ വില്ലേജ് ഓഫീസുകളിലെത്തി സാധനം കൈപ്പറ്റണം
മല്ലപ്പള്ളി: താലൂക്കില കാലവർഷക്കെടുതി മൂലമുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ ഹബ്ബുകളിൽ നിന്ന് ലഭിച്ചതും വിതരണശേഷം ബാക്കിവന്നതുമായ ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കൾ ബാക്കിയുള്ളത് താലൂക്കിലെ വില്ലേജ് ഓഫീസുകൾ വഴി വെള്ളപ്പൊക്ക ബാധിത പ്രദേശത്തെ ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവർക്ക് വിതരണം ചെയ്യും. അർഹതപ്പെട്ടവർ റേഷൻ കാർഡുമായി ഉടൻ വില്ലേജ് ഓഫീസിലെത്തി സാധനങ്ങൾ ഏറ്റുവാങ്ങണം. പ്രളയബാധിത മേഖലകളിൽ എത്തിക്കുന്നതിനായി ലഭിച്ച സാധനങ്ങൾ അധികമായി പ്രമാടത്തും കുന്നന്താനം കിൻഫ്ര പാർക്കിലും സൂക്ഷിച്ചിരുന്നു. ഇവയെല്ലാം അടിയന്തരമായി അർഹരായവർക്ക് നൽകാനാണ് തീരുമാനം. നേരത്തെ പട്ടികജാതി കോളനികളിലേക്കു മാത്രമായി ഇവ വിതരണം ചെയ്യാൻ നിർദേശിച്ചിരുന്നെങ്കിലും പ്രളയബാധിതരായ നിരവധി ഇതര കുടുംബങ്ങൾ ഇന്നും ദുരിതത്തിലാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിപിഎല്ലുകാർക്ക് മൊത്തമായി നൽകാൻതീരുമാനം ഉണ്ടായത്. മല്ലപ്പള്ളി താലൂക്കിലാണ് ഇതിനു തുടക്കം കുറിക്കുന്നത്.
Read Moreകാപ്പ നിയമപ്രകാരം ജില്ലവിട്ടുപോയ പ്രതി പോലീസ് ഉദ്യോഗസ്ഥനെ മർദിച്ചു പരിക്കേൽപ്പിച്ച സംഭവം; പ്രതി ഷാജഹാനെ പോലീസ് അറസ്റ്റു ചെയ്തു
പത്തനംതിട്ട: കാപ്പ നിയമപ്രകാരം പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാൻ പാടില്ലെന്ന് തിരുവനന്തപുരം റേഞ്ച് ഐജിയുടെ ഉത്തരവ് നിലനിൽക്കെ പത്തനംതിട്ടയിലെത്തുകയും പോലിസ് ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപിച്ചശേഷം രക്ഷപെടുകയും ചെയ്ത പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. പത്തനംതിട്ട ആനപ്പാറ മൂലയ്ക്കൽ പുരയിടത്തിൽ ഷാജഹാനെ(33)യാണ് പത്തനംതിട്ട സിഐ സുനിൽ കുമാർ, എസ്ഐ സനൂജ്, സിപിഒമാരായ അരുണ്കുമാർ, പ്രകാശ്, രാജേഷ്, അനുരാജ്, രഘുകുമാർ എന്നിവിരടങ്ങിയ സംഘം സാഹസികമായി പിടികൂടിയത്. ജില്ലയിൽ കയറുന്നത് വിലക്കിയുള്ള ഉത്തരവ് നിലനിൽക്കുന്ന സമയത്ത് തന്നെ ഷാജഹാൻ പലപ്പോഴും പത്തനംതിട്ട ടൗണിലും പരിസരത്തും എത്തുന്നതായി പോലിസിനു രഹസ്യവിവരം ലഭിച്ചിരുന്നു. പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നിരവധി അടിപിടി കേസുകളിലേയും കഞ്ചാവ് കേസുകളിലേയും പ്രതിയായ ഷാജഹാനെതിരേ പത്തനംതിട്ട എക്സൈസ് റേഞ്ച് ഓഫീസിലും നിരവധി കേസുകളുണ്ട്. പത്തനംതിട്ട ടൗണിലെ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക്് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നതിലെ പ്രധാന കണ്ണിയായിരുന്നു ഇയാളെന്ന് പോലിസ് പറയുന്നു. സ്ഥിരമായി…
Read Moreമദ്യപസംഘത്തെ പിടികൂടാൻ കഴിയാത്തതിന്റെ ദേഷ്യം തീർത്തത് നാട്ടുകാരെ അസഭ്യവർഷം നടത്തി; ചോദ്യംചെയ്ത സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു; ജീപ്പ് തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം; ആലപ്പുഴയിൽ നടന്ന സംഭവമിങ്ങനെ…
ആലപ്പുഴ: മദ്യപസംഘം ചേരിതിരിഞ്ഞ് ബഹളമുണ്ടാക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് സംഘം ഇവരെ പിടികൂടാൻ കഴിയാത്തതിന്റെ അരിശത്തിൽ അസഭ്യവർഷം നടത്തിയതായി ആരോപണം. പോലീസ് ഉദ്യോഗസ്ഥരുടെ നടപടി ചോദ്യം ചെയ്ത സൈനികനെ പോലീസ് അറസ്റ്റ് ചെയ്തു. സൈനികനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികളായ യുവാക്കൾ ജീപ്പ് തടഞ്ഞു. കഴിഞ്ഞദിവസം രാത്രി മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡിലെ മറ്റത്തിൽവെളി കോളനിയിലായിരുന്നു സംഭവം. രാത്രി ഒന്പതോടെ പ്രദേശത്ത് മദ്യപസംഘം ചേരി തിരിഞ്ഞ് ബഹളമുണ്ടാക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മണ്ണഞ്ചേരി പോലീസ് സ്ഥലത്തെത്തിയിരുന്നു. പോലീസ് വരുന്നതുകണ്ട് സംഘത്തിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. പോലീസ് ജീപ്പ് കണ്ട് നാട്ടുകാർ സമീപത്തേക്കെത്തിയപ്പോഴേക്കും പോലീസ് ഉദ്യോഗസ്ഥർ എല്ലാവരോടും പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ജനങ്ങൾ തിരികെ പോകുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ അസഭ്യപദപ്രയോഗം നടത്തി. ഇതിനെ വീടിന് മുന്നിൽ നിന്ന സൈനികൻ കൂടിയായ മറ്റത്തിൽവെളി കോളനിയിൽ ബിപിൻ ചോദ്യം ചെയ്തു. ഇതോടെ…
Read Moreസർക്കാരും ബാങ്കും നീതികാട്ടിയില്ല; പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട വ്യാപാരിയും കുടുംബവും ഉപവാസ സമരം നടത്തി; പ്രശ്ന പരിഹാരത്തിനു ജില്ലാ കളക്ടർ നേരിട്ടെത്തി
റാന്നി: പ്രളയത്തിൽ വീട്ടിലും വ്യാപാരസ്ഥാപനങ്ങളിലുമടക്കം വെള്ളം കയറി സകലവും നഷ്ടപ്പെട്ട വ്യാപാരിയോട് ബാങ്കുകളും സർക്കാരും നീതികാട്ടാത്തതിൽ പ്രതിഷേധിച്ച് മിനി സിവിൽ സ്റ്റേഷനു മുന്നിൽ വ്യാപാരിയും കുടുംബവും ഉപവാസ സമരം നടത്തി. റാന്നി ഇടശേരിൽ എബി സ്റ്റീഫൻ, മാതാവ്, ഭാര്യ, മൂന്ന് മക്കൾ എന്നിവരാണ് മിനി സിവിൽ സ്റ്റേഷനു മുന്നിൽ ഷെഡ് കെട്ടി ഇന്നലെ രാവിലെ പത്തോടെ സമരം തുടങ്ങിയത്. വസ്ത്രവ്യാപാരശാല, ബേക്കറി, സ്റ്റേഷനറി, ഫോട്ടോസ്റ്റാറ്റ് എന്നിവയടക്കം ഏഴ് സ്ഥാപനങ്ങളാണ് എബിക്ക് മുണ്ടപ്പുഴ ടൗണിലുണ്ടായിരുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 14നു രാത്രിയുണ്ടായ പ്രളയത്തിൽ ഏഴ് സ്ഥാപനങ്ങളിലും വീട്ടിലും വെള്ളം കയറി ഒന്നും ശേഷിക്കാത്തവിധം നാശനഷ്ടമുണ്ടാക്കി. വിവിധ ബാങ്കുകളിൽ നിന്ന് കടമെടുത്ത് വ്യാപാരം നടത്തിവന്നിരുന്ന എബിക്ക് ഇത് താങ്ങാൻ കഴിയുമായിരുന്നില്ല. വായ്പാ തിരിച്ചടവിന്റെ സമയം കാണിച്ച് ബാങ്കിൽ നിന്ന് നോട്ടീസ് വന്നപ്പോൾ ബാങ്ക് അധികൃതരെ സമീപിച്ച് തന്റെ അവസ്ഥ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും…
Read Moreതന്റെ മരണത്തിന് കാരണം ഭാര്യയും ഭാര്യാപിതാവുമെന്ന യുവാവിന്റെ സെൽഫി വീഡിയോ; പ്രേരണാക്കുറ്റത്തിനു കേസെടുക്കാത്തതിനെതിരേ അമ്മ ഹൈക്കോടതിയിൽ; പത്തനംതിട്ടയിലെ ജിബുരാജിന്റെ മരണ കാരണം ഭാര്യയുടെ അവിഹിത ബന്ധമെന്ന് ജഗദമ്മ
പത്തനംതിട്ട: യുവാവ് ജീവനൊടുക്കിയതിന്റെ കാരണക്കാർ ആരാണെന്നു വ്യക്തമായിട്ടും പ്രേരണക്കുറ്റത്തിന് കേസെടുക്കാത്ത പോലീസ് നടപടിക്കെതിരെ മാതാവ് വീണ്ടും ഹൈക്കോടതിയിൽ ഹർജി നൽകി. മൂക്കന്നൂർ കൈതക്കോടി പൊയ്കയിൽ ജിബുരാജി(27) നെയാണ് 2017 ഒക്ടോബർ 31 ന് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദികൾ ഭാര്യയും ഭാര്യാപിതാവുമാണെന്ന് ജിബുരാജ് പറയുന്ന സെൽഫി വീഡിയോ പോലീസിനു തെളിവായി ലഭിച്ചിട്ടും നടപടിയെടുത്തില്ല. ഭാര്യവീട്ടുകാരുടെ സ്വാധീനത്താലാണ് കേസ് രജിസ്റ്റർ ചെയ്യാത്തതെന്നു ചൂണ്ടിക്കാട്ടി ജിബുരാജിന്റെ മാതാവ് ജഗദമ്മ രാജൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ജിബുരാജിന്റെ മരണ ശേഷം അന്വേഷണം ആവശ്യപ്പെട്ട് ജഗദമ്മ കോയിപ്രം സ്റ്റേഷൻ, മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. തുടർന്ന് ഹൈക്കോടതിയിൽ ഹർജി നൽകിയപ്പോൾ കേസെടുക്കാൻ കോയപ്രം പോലീസിനു നിർദേശം നൽകിയിരുന്നതാണ്. എന്നിട്ടും അന്വേഷണം ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് കഴിഞ്ഞദിവസം വീണ്ടും ഹർജി നൽകിയത്. രാഷ്ട്രീയ സ്വാധീനവും പണവും…
Read Moreനഗരത്തിൽ വീണ്ടും അടുക്കളവാതിൽ തകർത്ത് മോഷണം; ദമ്പതികളുടെ കഴുത്തിൽ കിടന്ന മാല അപഹരിച്ചു; രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
ആലപ്പുഴ: നഗരത്തിൽ വീണ്ടും വീടിന്റെ അടുക്കള വാതിൽ തകർത്ത് മോഷണം. സനാതനപുരം വാർഡിലാണ് കഴിഞ്ഞദിവസം പുലർച്ചെയോടെ മോഷണം നടന്നത്. വീടിന്റെ അടുക്കള വാതിൽ ഇരുന്പുപാര ഉപയോഗിച്ച് കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് ഉറങ്ങിക്കിടക്കുകയായിരുന്ന ദന്പതികളുടെ കഴുത്തിൽ നിന്നും മാല കവർന്നു. ഭാര്യയുടെ അഞ്ച്പവൻ വരുന്ന മാല കൈവശപ്പെടുത്തിയശേഷം ഭർത്താവിന്റെ കഴുത്തിൽ നിന്നും മാല പൊട്ടിക്കുന്നതിനുള്ള ശ്രമത്തിനിടെ ഉണർന്നു ബഹളം വച്ചതോടെ മാലയുടെ ഒരു ഭാഗവുമായി മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. വീടിന്റെ വാതിലുകൾ എല്ലാംതുറന്നിട്ടശേഷമായിരുന്നു മോഷണം. സമീപത്തെവീട്ടിൽ നടത്തിയ മോഷണശ്രമം പരാജയപ്പെട്ടതോടെ മോഷ്ടാവ് ദന്പതികളുടെ വീട്ടിൽ എത്തുകയായിരുന്നവെന്നാണ് നിഗമനം. പാരയിൽ തുണി ചുറ്റിയശേഷം അടുക്കള വാതിൽ കുത്തിത്തുറക്കുകയായിരുന്നു.ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിലെത്തി. ആഴ്ചകൾക്ക് മുന്പ് തുന്പോളിയിലെ വീടിന്റെ അടുക്കള വാതിൽ തകർത്ത് മോഷണം നടന്നിരുന്നു. മോഷണം സംബന്ധിച്ച് പോലീസ്…
Read Moreസിപിഎം ലോക്കൽ സെക്രട്ടറി വീട്ടമ്മയോടൊപ്പം ഓടിച്ചോടിയെന്ന വ്യാജപ്രചാരണം; സൈബർസെൽ അന്വേഷണം തുടങ്ങി; വ്യാജ പ്രചാരണം ബിജെപി അനുകൂല ഗ്രൂപ്പുകളിലൂടെയെന്ന്
ചാരുംമൂട്: സിപിഎം നൂറനാട് വടക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒ. മനോജിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ രീതിയിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചവരെ കണ്ടെത്താൻ സൈബർസെൽ അന്വേഷണം തുടങ്ങി. മനോജ് നൂറനാട് പോലീസിലും സൈബർ സെല്ലിലും നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. ഫേസ് ബുക്കിലെ ഫേക്ക് ഐഡിയിലൂടെ ആണ് പ്രചാരണം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ടെന്ന് മനോജ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പാറ്റൂർ സ്വദേശിയായ യുവാവിനൊപ്പം ഇടപ്പോണ് സ്വദേശിനിയായ വീട്ടമ്മ ഇറങ്ങിപ്പോയത്. എന്നാൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കൊപ്പം വീട്ടമ്മ ഇറങ്ങിപ്പോയി എന്ന രീതിയിൽ വീഡിയോയും ചിത്രങ്ങളും നൽകി വാട്സ് ആപ്പിലും ഫേസ് ബുക്കിലും പ്രചാരണം വ്യാപകമാകുകയായിരുന്നു. വീട്ടമ്മയെ കൊണ്ടുപോയ യുവാവ് ബിജെപി പ്രവർത്തകനാണെന്നും ഇത് മറച്ചുവച്ച് സിപിഎമ്മിനെയും ലോക്കൽ കമ്മിറ്റി സെക്രട്ടറിയേയും ആക്ഷേപിക്കാൻ സംഘപരിവാർ ശ്രമിക്കുകയാണെന്ന് സിപിഎം ചാരുംമൂട് ഏരിയാ കമ്മിറ്റി സെക്രട്ടറി കെ മനോഹരൻ ആരോപിച്ചു.…
Read Moreഷാർജയിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ പ്രവാസി ബൈക്ക് അപകടത്തിൽ മരിച്ചു; രാത്രിയിൽ എതിരേ വന്നബൈക്കുമായി ശ്രീജിത്തിന്റെ ബൈക്ക് കൂട്ടിയിടിച്ചായിരുന്നു അപകടം
കായംകുളം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കായംകുളം ഭഗവതിപ്പടി മേനാന്പള്ളി ശ്രീനിലയം വീട്ടിൽ മുരളീധരൻ നായരുടെ മകൻ ശ്രീജിത്ത് (25) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 .30 ഓടെ എരുവ ഒറ്റത്തെങ്ങിൽ ജംഗ്ഷന് സമീപമായിരുന്നു അപകടം. എതിരെ വന്നബൈക്കുമായി ശ്രീജിത്ത് സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ കായംകുളം താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാർജയിൽ ജോലി ചെയ്തിരുന്ന ശ്രീജിത്ത് കഴിഞ്ഞയാഴ്ചയാണ് അവധിക്ക് നാട്ടിലെത്തിയത്. മാതാവ് രാധമ്മ സഹോദരങ്ങൾ മീര, ശ്രീകാന്ത്.
Read Moreഅത് വ്യാജ പ്രചരണം! വീട്ടമ്മയെ കൊണ്ടുപോയത് ബിജെപി പ്രവര്ത്തകനാണെന്ന് സിപിഎം ചാരുംമൂട് ഏരിയ കമ്മിറ്റി സെക്രട്ടറി; സൈബര്സെല് അന്വേഷണം തുടങ്ങി
ചാരുംമൂട്: സിപിഎം നൂറനാട് വടക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒ. മനോജിനെതിരേ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തികരമായ രീതിയിൽ വ്യാജവാർത്ത പ്രചരിപ്പിച്ചവരെ കണ്ടെത്താൻ സൈബർ സെൽ അന്വേഷണം തുടങ്ങി. മനോജ് നൂറനാട് പോലീസിലും സൈബർ സെല്ലിലും നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. ഫേസ്ബുക്കിലെ ഫേക്ക് ഐഡിയിലൂടെ ആണ് പ്രചാരണം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ടെന്ന് മനോജ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പാറ്റൂർ സ്വദേശിയായ യുവാവിനൊപ്പം ഇടപ്പോണ് സ്വദേശിനിയായ വീട്ടമ്മ ഇറങ്ങി പോയത്. എന്നാൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കൊപ്പം വീട്ടമ്മ ഇറങ്ങിപോയി എന്ന രീതിയിൽ വീഡിയോയും ചിത്രങ്ങളും നൽകി വാട്സ്ആപിലും ഫേസ്ബുക്കിലും പ്രചാരണം വ്യാപകമാകുകയായിരുന്നു. വീട്ടമ്മയെ കൊണ്ടുപോയ യുവാവ് ബിജെപി പ്രവർത്തകനാണെന്നും അത് മറച്ചുവച്ച് സിപിഎമ്മിനെയും ലോക്കൽ കമ്മിറ്റി സെക്രട്ടറിയേയും ആക്ഷേപിക്കാൻ സംഘപരിവാർ ശ്രമിക്കുകയാണെന്ന് സിപിഎം ചാരുംമൂട് ഏരിയ കമ്മിറ്റി സെക്രട്ടറി കെ. മനോഹരൻ ആരോപിച്ചു.
Read More