ര​ക്ത​ദാ​ന ദി​നം നാ​ളെ ! എ​ത്ര തി​ര​ക്കാ​യാ​ലും സ​ന്തു എ​ത്തും ജീ​വ​ന്‍റെ തു​ടി​പ്പാ​കാ​ൻ; കാരണം സ​ന്തു​വി​ന്‍റെ ര​ക്ത​ഗ്രൂ​പ്പ് ദു​ർ​ല​ഭ​മാ​ണ്

ചേ​ർ​ത്ത​ല: വാ​ര​നാ​ട് മൂ​ല​യി​ൽ​വീ​ട്ടി​ൽ സ​ന്തു​വി​ന്‍റെ ര​ക്ത​ഗ്രൂ​പ്പ് ദു​ർ​ല​ഭ​മാ​ണ്. അ​തു​കൊ​ണ്ട് എ​ത്ര തി​ര​ക്കാ​ണേ​ലും ര​ക്തം കി​ട്ടാ​തെ വി​ഷ​മി​ക്കു​ന്ന​വ​രു​ടെ മു​ന്പി​ൽ സ​ന്തു ദൈ​വ​ദൂ​ത​നെ പോ​ലെ ഓ​ടി​യെ​ത്തും. എ ​നെ​ഗ​റ്റീ​വ് ഗ്രൂ​പ്പാ​യ സ​ന്തു ചേ​ർ​ത്ത​ല യു​വ​ർ കോ​ള​ജ് സോ​ഷ്യ​ൽ സ​ർ​വീ​സ് വിം​ഗി​ലെ പ്ര​വ​ർ​ത്ത​ക​നാ​ണ്. ഇ​പ്പോ​ൾ 32 വ​യ​സു​ള്ള സ​ന്തു ജോ​സ​ഫ് ഇ​തി​നോ​ട​കം നി​ര​വ​ധി​പേ​ർ​ക്കാ​ണ് ര​ക്തം പ​ങ്കു​വെ​ച്ച​ത്. എ​ല്ലാ മൂ​ന്നു മാ​സം കൂ​ടു​ന്പോ​ഴും ര​ക്തം ന​ല്കി സെ​ഞ്ച്വ​റി തി​ക​യ്ക്കാ​നാ​ണ് സ​ന്തു​വി​ന്‍റെ ആ​ഗ്ര​ഹം. സ്വ​ന്തം വ​സ്ത്ര വ്യാ​പാ​ര സ്ഥാ​പ​ന​മാ​യ പ്ര​പ​ഞ്ച​ത്തി​ലെ തി​ര​ക്കു​ക​ൾ മാ​റ്റി​വെ​ച്ചാ​ണ് സ​ന്തു പ​ല​പ്പോ​ഴും ര​ക്തം ന​ല്കാ​നാ​യി എ​ത്തു​ന്ന​ത്. സ​ന്തു​വി​ന് ദി​വ​സേ​ന നി​ര​വ​ധി ഫോ​ണ്‍ കോ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്. ര​ക്ത​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ നൂ​റു​ക​ണ​ക്കി​നു ആ​ളു​ക​ൾ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ന്പോ​ൾ ര​ക്ത​ദാ​താ​വി​ന് ഒ​രു ന​ഷ്ട​വു​മി​ല്ലാ​ത്ത ഈ ​സ​ൽ​പ്ര​വൃ​ത്തി എ​ല്ലാ യു​വാ​ക്ക​ളും ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നാ​ണ് സ​ന്തു​വി​ന്‍റെ ആ​ഹ്വാ​നം.

Read More

ആലപ്പുഴ ജി​ല്ല വി​ക​സ​ന സ​മി​തി​യോ​ഗം ! വി​വ​ര​ങ്ങ​ളി​ല്ലാ​തെ വ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ ക​ള​ക്ട​ർ ഇ​റ​ക്കി​വി​ട്ടു

ആ​ല​പ്പു​ഴ: ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ളി​ല്ലാ​തെ ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ പ​ക​ര​ക്കാ​ര​നാ​യി എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​നെ യോ​ഗ​ത്തി​ൽ ഇ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ ക​ള​ക്ട​ർ ഇ​റ​ക്കി​വി​ട്ടു. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ വി​വ​ര​മ​റി​യാ​വു​ന്ന ഏ​തെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​നെ വേ​ണം യോ​ഗ​ത്തി​ലേ​ക്ക് അ​യ്ക്കു​ന്ന​തെ​ന്ന് എ​ല്ലാ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രും ഉ​റ​പ്പാ​ക്കി​യി​രി​ക്ക​ണ​മെ​ന്നും ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​കാ​നാ​വും​വി​ധം കാ​ര്യ​ങ്ങ​ൾ പ​ഠി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് നി​ർ​ദേ​ശി​ച്ചു. ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ ഇ​രു​ന്പു​പാ​ല​ത്തി​നു സ​മാ​ന്ത​ര​മാ​യി കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കാ​യു​ള്ള പാ​ലം ന​ന്നാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച ച​ർ​ച്ച​യി​ലാ​ണ് സം​ഭ​വം. ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു​വി​ഭാ​ഗ​മാ​ണ് ഇ​തി​നാ​യി ന​ട​പ​ടി എ​ടു​ത്ത​ത്. എ​ന്നാ​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ​നി​ന്നും പ​ങ്കെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​ന് ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​മൊ​ന്നും ഇ​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് യോ​ഗ​ത്തി​ൽ ഇ​രി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തി​രു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ള​ക്ട​റെ നേ​രി​ൽ കാ​ണാ​നും നി​ർ​ദേ​ശി​ച്ചു. കു​ട്ട​നാ​ട്ടി​ൽ ഓ​രു​വെ​ള്ളം ക​യ​റി കൃ​ഷി ന​ശി​ച്ച ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നു ജി​ല്ല വി​ക​സ​ന…

Read More

തിരുവോണനാളിൽ ബോ​ട്ട് ജെ​ട്ടി​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് : ഒ​ന്നാം​പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം;പിഴയായി ലഭിക്കുന്ന തുക മരിച്ച പ്രകാശിന്‍റെ അമ്മയ്ക്ക് നൽകണമെന്ന് കോടതി

ആ​ല​പ്പു​ഴ: ബോ​ട്ട് ജെ​ട്ടി​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ന്നാം പ്ര​തി​യ്ക്ക് ജീ​വ​പ​ര്യ​ന്തം. പ്ര​തി​യെ ര​ക്ഷ​പ്പെ​ടാ​നും ഒ​ളി​വി​ൽ ക​ഴി​യാ​നും സ​ഹാ​യി​ച്ച കു​റ്റ​ത്തി​ന് ബ​ന്ധു​വി​നെ മൂ​ന്നു​വ​ർ​ഷം ക​ഠി​ന​ത​ട​വും വി​ധി​ച്ചു. കൈ​ന​ക​രി കു​ട്ട​മം​ഗ​ലം പ​ര​മാ​ല​യം വീ​ട്ടി​ൽ ജ​യ​പ്ര​കാ​ശി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ഒ​ന്നാം​പ്ര​തി കൈ​ന​ക​രി വ​ട​ക്ക് വ​ലി​യ​വീ​ട്ടി​ൽ ടി​ബി (33) യെ ​ജീ​വ​പ​ര്യ​ന്തം ത​ട​വും ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ​യും ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് മൂ​ന്നാം കോ​ട​തി വി​ധി​ച്ച​ത്. ടി​ബി​യെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച ബ​ന്ധു​വാ​യ ര​ണ്ടാം പ്ര​തി മാ​രാ​രി​ക്കു​ളം വ​ട​ക്കു​പ​ഞ്ചാ​യ​ത്ത് ചാ​ര​ങ്കാ​ട്ട് വീ​ട്ടി​ൽ സെ​ബാ​സ്റ്റ്യ​ന് മൂ​ന്നു​വ​ർ​ഷം ത​ട​വും അ​ര​ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. പി​ഴ​യാ​യി വി​ധി​ച്ചി​ട്ടു​ള്ള ര​ണ്ട​ര​ല​ക്ഷം രൂ​പ ജ​യ​പ്ര​കാ​ശി​ന്‍റെ അ​മ്മ ച​ന്ദ്ര​മ​തി​ക്ക് ന​ൽ​കാ​നാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. 2010തി​രു​വോ​ണ​ദി​വ​സം കു​ട്ട​മം​ഗ​ലം പാ​ണ്ടി​ശേ​രി ബോ​ട്ട്ജെ​ട്ടി​യി​ലാ​യി​രു​ന്നു സം​ഭ​വം. കൈ​ന​ക​രി​യി​ലെ ക​ള്ള് ഷാ​പ്പി​ൽ വ​ച്ച് ജ​യ​പ്ര​കാ​ശും ഒ​ന്നാം​പ്ര​തി​യു​മാ​യി വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്ന് രാ​ത്രി ബോ​ട്ട് ജെ​ട്ടി​യി​ലു​റ​ങ്ങി​ക്കി​ട​ന്ന ജ​യ​പ്ര​കാ​ശി​നെ ടി​ബി​ൻ…

Read More

രാ​മ​പു​ര​ത്ത് കാ​റും ടെ​ന്പോ​യും കൂ​ട്ടി​യി​ടി​ച്ചു; കാ​ർയാ​ത്രി​ക​രാ​യ ര​ണ്ടു പേ​ർ​ക്ക് ഗു​രു​ത​രപ​രി​ക്ക്; എയർപോർട്ടിൽ പോയി മടങ്ങിയ കാറാണ് അപകടത്തിൽപ്പെട്ടതെന്ന് പോലീസ്

കാ​യം​കു​ളം : ദേ​ശീ​യ​പാ​ത​യി​ൽ രാ​മ​പു​ര​ത്തി​ന് സ​മീ​പം ഇ​ന്ന് പു​ല​ർ​ച്ചെ ടെ​ന്പോ​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ർ യാ​ത്രി​ക​രാ​യ ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. കാ​റോ​ടി​ച്ച കൊ​ല്ലം ശൂ​ര​നാ​ട് പ​ടി​ഞ്ഞാ​റ്റ​ൻ കി​ഴ​ക്ക് വി​ജ​യ​ഭ​വ​ന​ത്തി​ൽ വി​ജ​യ​ന്‍റെ മ​ക​ൻ വി​ശാ​ഖ് (28) ഒ​പ്പം കാ​റി​ൽ സ​ഞ്ച​രി​ച്ച ശൂ​ര​നാ​ട് പ​ടി​ഞ്ഞാ​റ്റ​ൻ കി​ഴ​ക്ക് കൊ​ല്ല​ശേ​രി​ൽ ഗി​രീ​ഷ് (31) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും ഹൈ​വേ പോ​ലീ​സും ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സും ചേ​ർ​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ടെ​ന്പോ ഡ്രൈ​വ​ർ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ടെ​ന്പോ​യു​ടെ മു​ൻ​ഭാ​ഗ​വും ത​ക​ർ​ന്നി​ട്ടു​ണ്ട്. കാ​റി​ൽ സ​ഞ്ച​രി​ച്ച​വ​ർ എ​യ​ർ​പോ​ർ​ട്ടി​ൽ പോ​യി മ​ട​ങ്ങി വ​രു​ന്പോ​ഴാ​ണ് അ​പ​ക​ട​മെ​ന്ന് ഹൈ​വേ പോ​ലീ​സ് പ​റ​ഞ്ഞു.

Read More

പ്ര​ള​യ​ദു​രി​താ​ശ്വാ​സം രാ​ഷ്‌ട്രീ​യ​വ​ത്ക​രി​ച്ചു; സ​ര്‍​ക്കാ​രി​ന്‍റെ വീ​ഴ്ചയെക്കുറിച്ച് യു​ഡി​എ​ഫ് സം​ഘ​ത്തി​നു മു​ന്പി​ൽ പ​രാ​തി പ്രളയമെന്ന് കെസി ജോസഫ്

പ​ത്ത​നം​തി​ട്ട: പ്ര​ള​യ ദു​രി​താ​ശ്വ​സ​ത്തി​ന്‍റെ കാ​ര​ണ​ക്കാ​രാ​യ സ​ര്‍​ക്കാ​ര്‍ ദു​രി​താ​ശ്വാ​സ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും അ​ട്ടി​മ​റി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വും യു​ഡി​എ​ഫ് ഉ​പ​സ​മി​തി ചെ​യ​ര്‍​മാ​നു​മാ​യ കെ.​സി. ജോ​സ​ഫ് എം​എ​ല്‍​എ. പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ങ്ങ​ളി​ലെ സ​ര്‍​ക്കാ​രി​ന്‍റെ വീ​ഴ്ച പ​രി​ശോ​ധി​ക്കു​ന്ന​തി​നും തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നു​മാ​യി യു​ഡി​എ​ഫ് നി​യോ​ഗി​ച്ച ഉ​പ​സ​മി​തി​ക്കു മു​ന്പി​ൽ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് എ​ത്തി​യ​തെ​ന്ന് സ​മി​തി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ കെ.​സി. ജോ​സ​ഫ് പ​റ​ഞ്ഞു. മ​ഹാ​പ്ര​ള​യം മ​നു​ഷ്യ​നി​ർ​മി​ത​മാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മ​ഹാ​മ​ന​സ്ക​രാ​യ ആ​ളു​ക​ൾ എ​ത്തി​ച്ച സാ​ധ​ന​ങ്ങ​ൾ സി​പി​എം ത​ങ്ങ​ളു​ടേ​താ​ക്കി മാ​റ്റി. സി​പി​എ​മ്മി​നു താ​ത്പ​ര്യ​മു​ള്ള മേ​ഖ​ല​യി​ൽ മാ​ത്ര​മാ​ണ് സാ​ധ​ന​ങ്ങ​ളെ​ത്തി​യ​തെ​ന്നും പ​രാ​തി​ക​ളു​ണ്ടാ​യി.പ്ര​ള​യ​ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം എ​ത്തി​ക്കു​ന്ന​തി​ന് കൃ​ത്യ​വി​ലോ​പ​വും സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ കൈ​ക​ട​ത്ത​ലു​മാ​ണ് ഇ​പ്പോ​ഴും തു​ട​രു​ന്ന​തെ​ന്ന് കെ.​സി. ജോ​സ​ഫ് പ​റ​ഞ്ഞു. വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യാ​യ ആ​ദ്യ​ത്തെ 1000 രൂ​പ 5.5 ല​ക്ഷം പേ​ര്‍​ക്ക് ന​ല്‍​കി​യെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദം തി​ക​ച്ചും തെ​റ്റാ​ണ്. 40 ശ​ത​മാ​നം പേ​ര്‍​ക്ക് ഇ​പ്പോ​ഴും തു​ക ല​ഭി​ച്ചി​ട്ടി​ല്ല. ജീ​വ​ന​ക്കാ​രെ​യും പെ​ന്‍​ഷ​ന്‍​കാ​രെ​യും…

Read More

പ്ര​ള​യാ​ന​ന്ത​ര കൃ​ഷി; മണ്ണിന്‍റെ അ​മ്ലത  ക്ര​മീ​ക​രി​ച്ചതിനുശേഷമേ കൃഷി ആരംഭിക്കാവൂവെന്ന് വിദ​ഗ്ധ സം​ഘം

പ​ത്ത​നം​തി​ട്ട: മ​ണ്ണി​ന്‍റെ അ​മ്ല​ത ക്ര​മീ​ക​രി​ച്ച് മാ​ത്ര​മേ പു​തി​യ കൃ​ഷി​ക​ള്‍ ആ​രം​ഭി​ക്കാ​വാ​ന്‍ പാ​ടു​ള്ളൂ​വെ​ന്ന് വി​ദ​ഗ്ധാ​ഭി​പ്രാ​യം. മ​ണ്ണ് പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​മ്ല​ത​യു​ടെ തോ​ത് മ​ന​സി​ലാ​ക്കി കു​മ്മാ​യ​മോ ഡോ​ളോ​മൈ​റ്റോ വി​ദ​ഗ്ധ​രു​ടെ ശി​പാ​ര്‍​ശ​യ​നു​സ​രി​ച്ച് പ്ര​യോ​ഗി​ക്ക​ണ​മെ​ന്നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തേ തു​ട​ർ​ന്ന് കൃ​ഷി ശാ​സ്ത്ര​ജ്ഞ​ർ വ്യ​ക്ത​മാ​ക്കി. പ​ത്ത​നം​തി​ട്ട ജി​ല്ലാ ഐ​സി​എ​ആ​ര്‍ – കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, സം​സ്ഥാ​ന കൃ​ഷി വ​കു​പ്പ്, ആ​ത്മ, കേ​ര​ള കാ​ര്‍​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ജ്ഞാ​ന വ്യാ​പ​ന വി​ഭാ​ഗം എ​ന്നി​വ​യു​ടെ നേ​തൃ​ത്തി​ല്‍ ആ​റ​ന്മു​ള എ​സ്എ​ന്‍​ഡി​പി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ക​ര്‍​ഷ​ക-​ശാ​സ്ത്ര​ജ്ഞ മു​ഖാ​മു​ഖാ​ത്തി​ലാ​ണ് വി​ദ​ഗ്ധ​ർ ക​ര്‍​ഷ​ക​ര്‍​ക്ക് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യ​ത്. ഒ​ഴു​ക​യെ​ത്തി​യ മ​ണ്ണ് കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​ക്കാ​ന്‍ സോ​യി​ല്‍ ഗ്രാ​ഫ്റ്റിം​ഗ് രീ​തി അ​വ​ലം​ബി​ക്ക​ണ​മെ​ന്ന് ആ​ല​പ്പു​ഴ കേ​ന്ദ്ര തോ​ട്ട വി​ള ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം പ്രി​ന്‍​സി​പ്പ​ല്‍ സ​യ​ന്‍റി​സ്റ്റ് ഡോ. ​പി. മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. പ്ര​ള​യാ​ന​ന്ത​രം അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണ് നി​ല​വി​ലു​ള്ള മ​ണ്ണു​മാ​യി ചേ​ര്‍​ത്ത് കൃ​ഷി​ക്ക് അ​നു​യോ​ജ്യ​മാ​ക്കു​ന്ന പ്ര​ക്രി​യ​യ്ക്കാ​ണ്…

Read More

വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം! ക്ലാസ് മുറിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ സഹപാഠി ബിയര്‍ കുപ്പിക്ക് അടിച്ചു; സംഭവം ചേര്‍ത്തലയില്‍

ചേ​ർ​ത്ത​ല: ക്ലാ​സ് മു​റി​യി​ൽ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ സ​ഹ​പാ​ഠി ബി​യ​ർ കു​പ്പി​ക്ക് ത​ല​യ്ക്ക​ടി​ച്ച​താ​യി പ​രാ​തി. അ​ടി​യേ​റ്റ വി​ദ്യാ​ർ​ഥി​യെ സ്കൂ​ൾ അ​ധി​കൃ​ത​ർ ചേ​ർ​ത്ത​ല ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള അ​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് ചേ​ർ​ത്ത​ല എ​സ്ഐ എം. ​അ​ജി​ത്കു​മാ​ർ പ​റ​ഞ്ഞു. വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ള്ള ചെ​റി​യ സം​ഘ​ർ​ഷ​മാ​ണെ​ന്നും ബീ​യ​ർ കു​പ്പി പു​റ​ത്തു നി​ന്നാ​രെ​ങ്കി​ലും സ്കൂ​ൾ പ​രി​സ​ര​ത്ത് വ​ലി​ച്ചെ​റി​ഞ്ഞ​താ​കു​മെ​ന്നും ഹെ​ഡ്മി​സ്ട്ര​സ് പ​റ​ഞ്ഞു. എന്നാൽ ഇ​തു​സം​ബ​ന്ധി​ച്ച് കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​വു​ന്നി​ല്ലെ​ന്നും ഇ​തേ സ്കൂ​ളി​ലെ പി​ടി​എ ഭാ​ര​വാ​ഹി​യാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ടി​യേ​റ്റ വി​ദ്യാ​ർ​ഥി​യു​ടെ ര​ക്ഷി​താ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും പ​രാ​തി​യു​ണ്ട്.

Read More

പ്ര​ള​യ​ദു​ര​ന്തം ഭ​ര​ണ​കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ ഫ​ലം;  പ്രളയകാ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം  വേണമെന്ന്  പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ

റാ​ന്നി: ഭ​ര​ണ​രം​ഗ​ത്തെ കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ ഫ​ല​മാ​ണ് പ്ര​ള​യ​ദു​ര​ന്ത​ത്തി​ന്‍റെ തീ​വ്ര​ത വ​ർ​ധി​പ്പി​ച്ച​തെ​ന്ന് കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി​യം​ഗം പ്ര​ഫ.​പി.​ജെ. കു​ര്യ​ൻ. മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും പ്ര​ള​യ​ബാ​ധി​ത​ർ​ക്കു സ​ഹാ​യ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഡാ​മു​ക​ൾ തു​റ​ന്നു​വി​ട്ട് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി​യ​വ​രു​ടെ പേ​രി​ൽ കേ​സെ​ടു​ക്ക​ണ​മെ​ന്ന് കു​ര്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.മ​ണി​യാ​ർ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, പി. ​മോ​ഹ​ൻ​രാ​ജ്, റി​ങ്കു ചെ​റി​യാ​ൻ, ടി.​കെ. സാ​ജു, സ​തീ​ഷ് കെ. ​പ​ണി​ക്ക​ർ, ഏ​ബ്ര​ഹാം മാ​ത്യു പ​ന​ച്ച​മൂ​ട്ടി​ൽ, കാ​ട്ടൂ​ർ അ​ബ്ദു​ൾ​സ​ലാം, ബെ​ന്നി പു​ത്ത​ൻ​പ​റ​ന്പി​ൽ, പ്ര​കാ​ശ് കു​മാ​ർ ച​ര​ളേ​ൽ, പ്ര​ഫ.​തോ​മ​സ് അ​ല​ക്സ്, ഫാ.​ബെ​ൻ​സി തോ​മ​സ്, സി​ബി താ​ഴ​ത്തി​ല്ല​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

ഇ​ര​വി​പേ​രൂ​രി​ൽ സി​പി​എ​മ്മി​നെ വെ​ട്ടി​ലാ​ക്കി  പ്ര​സി​ഡ​ന്‍റ്; അ​വി​ശ്വാ​സ​വും പ​രി​ഗ​ണി​ക്കും

പ​ത്ത​നം​തി​ട്ട: എ​ൽ​ഡി​എ​ഫി​നു വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മു​ള്ള ഇ​ര​വി​പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ സി​പി​എം ന​ൽ​കി​യ നി​ർ​ദേ​ശം സ്വ​ന്തം പ്ര​സി​ഡ​ന്‍റ് ത​ള്ളി​യ​ത് പാ​ർ​ട്ടി​യെ വെ​ട്ടി​ലാ​ക്കി.പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്നു ക​ഴി​ഞ്ഞ​ദി​വ​സം കൂ​ടി​യ സി​പി​എം ഏ​രി​യാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തു ത​ള്ളി​ക്കൊ​ണ്ടാ​ണ് പ്ര​സി​ഡ​ന്‍റ് ഗീ​ത അ​നി​ൽ കു​മാ​ർ ഇ​ന്ന​ലെ പ​ത്ര​സ​മ്മേ​ള​നം വി​ളി​ച്ച് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. രാ​ജീ​വി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച​ത്. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു​ തു​ട​രാ​നാ​ണ് നീ​ക്ക​മെ​ങ്കി​ൽ അ​വി​ശ്വാ​സം അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലൂ​ടെ പു​റ​ത്താ​ക്കാ​നാ​ണ് സി​പി​എം തീ​രു​മാ​നം.ഇ​ര​വി​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. രാ​ജീ​വ് ഏ​ക​പ​ക്ഷീ​യ​മാ​യി അ​ധി​കാ​ര​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ത്ത് ത​ന്നെ റ​ബ​ർ സ്റ്റാ​ന്പാ​ക്കി മാ​റ്റി​യെ​ന്ന് പ്ര​സി​ഡ​ന്‍റ് ഗീ​ത അ​നി​ൽ​കു​മാ​ർ ആ​രോ​പി​ച്ചു. സ്ത്രീ ​എ​ന്ന നി​ല​യി​ൽ ത​ന്നെ പ​ദ​വി​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​തി​നെ​തി​രെ​യും ഭ​ര​ണ​രം​ഗ​ത്തു ത​നി​ക്കു സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ക്കു​ന്ന​തി​നെ​തി​രെ​യും വ​നി​താ ക​മ്മീ​ഷ​നെ​യും സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്ര​സി​ഡ​ന്‍റ് ഗീ​ത അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. രാ​ജീ​വ് ത​ന്നെ വ്യ​ക്തി​ഹ​ത്യ ചെ​യ്യു​ക​യാ​ണ്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള ത​ന്നെ…

Read More

പ്രലബാധിതരുടെ  സങ്കടം  മ​ന​സി​നെ വല്ലാതെ വേ​ദ​നി​പ്പി​ച്ചു;  എല്ലാം നഷ്ടപ്പെട്ടവർക്ക് വീടൊരുക്കാൻ 1.24  ഏ​ക്ക​ർ വിട്ടു നൽകി  സൂസമ്മ; അമ്മയുടെ അഗ്രഹത്തിന് ഒപ്പം നിന്ന് മകനും

പ​ത്ത​നം​തി​ട്ട: പ്ര​ള​യ​ദി​ന​ത്തി​ൽ നേ​രി​ൽ​ക്ക​ണ്ട വി​ലാ​പ​ങ്ങ​ൾ സൂ​സ​മ്മ​യു​ടെ മ​ന​സി​നെ വേ​ദ​നി​പ്പി​ച്ചു. എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് കൈ​ത്താ​ങ്ങ​ാക​ണ​മെ​ന്ന അ​മ്മ​യു​ടെ ആ​ഗ്ര​ഹ​ത്തി​നു മ​ക​ൻ എ​തി​രാ​യ​തു​മി​ല്ല.കോ​ന്നി താ​ലൂ​ക്കി​ലെ ഐ​ര​വ​ണ്‍ വി​ല്ലേ​ജി​ൽ 1.24 ഏ​ക്ക​ർ സ്ഥ​ലം പ്ര​ള​യ​ബാ​ധി​ത​ർ​ക്കാ​യി വി​ട്ടു​ന​ൽ​കി കോ​ന്നി ജോ​ണ്‍​സ​ണ്‍ റോ​ക്ക്സ് ഉ​ട​മ​ക​ൾ മാ​തൃ​ക​യാ​കു​ക​യാ​ണ്. തി​രു​വ​ല്ല ക​വി​യൂ​ർ വ​ലി​യ വീ​ട്ടി​ൽ അ​ല​ക്സാ​ണ്ട​ർ വി.​ജോ​ണും മാ​താ​വ് സൂ​സ​മ്മ ജോ​ണു​മാ​ണ് ഐ​ര​വ​ണ്‍ വി​ല്ലേ​ജി​ലെ ബ്ലോ​ക്ക് 34ൽ ​സ​ർ​വേ 125/2ൽ​പ്പെ​ട്ട സ്ഥ​ലം ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​രി​ലേ​ക്ക് വി​ട്ടു​ന​ൽ​കി​യ​ത്. ഇ​ന്ന​ലെ ക​ള​ക്ട​റേ​റ്റി​ലെ​ത്തി ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹി​ന് ഇ​തു​സം​ബ​ന്ധി​ച്ച സ​മ്മ​ത​പ​ത്രം കൈ​മാ​റി. കോ​ന്നി താ​ലൂ​ക്ക് ഓ​ഫീ​സി​ൽ നി​ന്ന് സ്ഥ​ല​ത്തി​ന്‍റെ സ്കെ​ച്ച്, മ​റ്റ് വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും എ​ത്തി​യി​രു​ന്നു. 84 സെ​ന്‍റ് സ്ഥ​ലം വീ​ട് വ​യ്ക്കു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ​താ​ണ്. 40 സെ​ന്‍റ് സ്ഥ​ലം പാ​റ​യാ​ണ്. ആ​വ​ശ്യ​മു​ള്ള​പ​ക്ഷം പാ​റ​ക​ൾ പൊ​ട്ടി​ച്ച് മാ​റ്റു​ന്ന​തി​ന് സ​ഹാ​യം ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്നും ഉ​ട​മ​ക​ൾ ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ച്ചു.…

Read More